A Very Long Engagement (2004, IMDb: 7.6)
Jithin Rajan
ഒന്നാം ലോമഹായുദ്ധകാലത്ത് അഞ്ചു ഫ്രഞ്ച് പട്ടാളക്കാർ മനഃപൂർവം അല്ലെങ്കിൽ അബദ്ധവശാൽ സ്വന്തം ശരീരത്തിൽ തന്നെ വെടിയുതിർത്ത് അറസ്റ്റിൽ ആവുന്നു. കോർട്ട് മാഷൽ നേരിട്ട അവരെ ഫ്രഞ്ച് സൈന്യം ജർമൻ പട്ടാള നിരക്ക് നേരെ എറിഞ്ഞു കൊടുക്കുന്നു. ഒന്നുകിൽ ജർമൻസ്, അല്ലെങ്കിൽ ഫ്രെഞ്ച് സൈന്യം തന്നെ അവരെ കൊല്ലും.
ഈ നിർഭാഗ്യ വാൻമരുടെ കഥയെ, അല്ലെങ്കിൽ അവരുടെ ആ സാഹചര്യത്തെ ചുറ്റിപ്പറ്റിയാണ് മാനേക് എന്ന ഫ്രെഞ്ച് പട്ടാളക്കാരനെ മതിൽഡെ അന്വേഷിക്കുന്നത്. ചെറിയ മുടന്തുള്ളള മതിൽഡ അമ്മവൻ്റെയും അമ്മയിയുടെയും കൂടെയാണ് താമസം. ചെറുപ്പം തൊട്ടേ മതിൽഡെയും മനേകും പ്രണയത്തിലാണ്.എന്നാല് ഒന്നാം ലോകമഹായുദ്ധം കാരണം നിർബന്ധിതനായി മനേക്കിന് പട്ടാളത്തിൽ ചേരേണ്ടി വരുന്നു. എന്നാല് യുദ്ധം കഴിഞ്ഞിട്ട് പോലും മനേക് തിരിച്ചെത്തിയില്ല.
തുടർന്ന് അവനെ അന്വേഷിച്ചുള്ള, വെറും സാധാരണക്കാരിയായ മതിൽഡയുടെ അന്വേഷണങ്ങൾ ആണ് ഈ ചിത്രം. അതിനു ഏത് അറ്റം വരെയും കടന്നു ചെല്ലാൻ, പരിമിതികൾ മറികടക്കാൻ മുടന്തിയായ മത്തിൽഡ തയ്യാറാണ്. അതിമനോഹരം എന്നൊക്കെ തെറ്റാതെ വിളിക്കാവുന്ന പടം. മതിൽഡ് നമ്മളെ പെട്ടെന്ന് തന്നെ കീഴടക്കും. പിന്നെ കുന്നിൻപുറത്തെ കൃഷിയിടങ്ങളും ഇടയിലെ അവളുടെ വീണ്ടും, കുടുംബവും, അവിടെ നിന്നുള്ള ഫ്രെയിമും ഒക്കെ മനോഹരം. ഒരു പ്രണയകഥയെ മിസ്‌റ്ററി യുടെ മേമ്പൊടി ചേർത്ത് കാചിയെടുത്ത ഈ ചിത്രം Amelie, Alien തുടങ്ങിയ പടങ്ങൾ സംവിധാനം ചെയ്ത Jean-Pierre Jeunet ആണ് ഒരുക്കിയത്.കണ്ടില്ലെങ്കിൽ വൻ നഷ്ടം!!!