സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേര് വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. നേരത്തെ വിവാഹിതനും രണ്ട് തവണ ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിച്ചതുമായ ഗോപി പുതിയ ബന്ധങ്ങൾ തേടുകയാണെന്ന് ആരാധകർ പറയുന്നു. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് നിരവധി പേരാണ് കമന്റ് ചെയുന്നത്.

കഴിഞ്ഞ വർഷമാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവ്-ഇൻ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപി അമൃതയുമായി അടുത്തത്. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം അവസാനിപ്പിച്ച് മറ്റൊരു ബന്ധത്തിലേക്ക് ഗോപി പോയെന്നാണ് പുതിയ കഥകൾ.

അടുത്തിടെ നടന്ന സ്വിറ്റ്‌സർലൻഡ് യാത്രയുടെ വിശദാംശങ്ങൾ ഗോപി പങ്കുവച്ചു. ഒപ്പം പ്രിയ എന്ന പെൺകുട്ടിയുണ്ടെന്നും താരം സൂചിപ്പിച്ചു. ഈ പെൺകുട്ടി ആരാണെന്ന് ചോദിച്ച് നിരവധി പേരാണ് ഗോപിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഈ വിഷയത്തിൽ പലയിടത്തുനിന്നും പ്രതികരണം വന്നതോടെ പ്രതികരണവുമായി ഗോപി സുന്ദറും രംഗത്തെത്തി. ‘ഇവിടെ ഒരു പ്രശ്നവുമില്ല, പരാതിയുമില്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും സന്തോഷത്തോടെ പോകുന്നു. നിനക്ക് വേറെ പണിയൊന്നും ഇല്ലേ, ഗോപി ചോദിച്ചു.

You May Also Like

മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന വാർത്ത, ലോഹിതദാസിൻ്റെ സ്മൃതി മണ്ഡപം ഇനി വയലാറിന്

ലോഹിതദാസിൻ്റെ സ്മൃതി മണ്ഡപം ഇനി വയലാറിന് അയ്മനം സാജൻ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു വാർത്തയാണ്,ലോഹിസാറിൻ്റെ…

മഹാനടന്റെ മരണവും അലസിപ്പോയ എന്റെ ആദ്യ സംരംഭവും (എന്റെ ആൽബം- 26)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം ആയെന്ന് അനുമോൾ

വർഷങ്ങളായി മലയാളം മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന അനുമോൾ മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പരയിലൂടെയാണ്…

‘പൊന്നിയിൻ സെൽവൻ’ പുതിയ ലുക്ക് നാളെ പുറത്ത്..!

Ponniyin Selvan Look Out: ‘പൊന്നിയിൻ സെൽവൻ’ പുതിയ ലുക്ക് നാളെ പുറത്ത്..! ‘പൊന്നിയിൻ സെൽവൻ’…