എവിടെയാണ് ഒരിക്കലും മഴ പെയ്യാത്ത ഗ്രാമം ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്ത് ഒരിക്കലും മഴ പെയ്യാത്ത ഒരു ഗ്രാമമുണ്ട് .ഈ സ്ഥലം ഒരു തരിശു മരുഭൂ മിയല്ല . മറിച്ച് ആളുകൾ താമസിക്കുന്ന ഗ്രാമമാണ് . യെമൻ തലസ്ഥാനമായ സനയ് ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ- ഹുതൈബ് എന്ന ഗ്രാമമാണ് ഒരിക്കലും മഴ പെയ്യാത്ത ആ ഗ്രാമം.

ആദ്യ കാഴ്ചയില്‍ സാധാരണ ഒരു ഗ്രാമം പോലെയാണ് അല്‍ ഹുതൈബ് തോന്നിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണ്‍ക്കല്ലുകളാല്‍ നിറഞ്ഞ ഭൂപ്രകൃതി. നിറയെ കുന്നും , മലകളും അവയ്ക്കിടയില്‍ നിര്‍മിച്ച വീടുകളും. കൂടാതെ, ചരിത്ര നിര്‍മിതി കളും ധാരാളമുണ്ട്. ഇവിടെ ഉയരത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരുന്നവയാണ്.

മേഘങ്ങൾക്ക് മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതാണ് അല്‍ ഹുതൈബ് ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ് ഇവിടെ മഴ പെയ്യാത്തതിനുള്ള കാരണം. മേഘങ്ങൾ ഇവരുടെ താമസസ്ഥലത്തിനു താഴെയായി രൂപപ്പെടുകയും താഴെയുള്ള പ്രദേശത്തേക്ക് മഴ പെയ്യുകയും ചെയ്യുന്നു. പുരാതനവും , ആധുനികവുമായ വാസ്തുവിദ്യാരീതികളെ ഗ്രാമീണവും നഗരപരവുമായ സവിശേഷതക ളുമായി സമന്വയിപ്പിക്കുന്ന നിരവധി നിര്‍മിതികള്‍ ഇവിടെയുണ്ട്. മൂന്നാമത്തെ ദാവൂദി ബൊഹ്‌റ ദായി അൽ-മുത്‌ലഖ് ഹാതിം ഇബ്‌നു ഇബ്രാഹിമിന്‍റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിശ്വാസികള്‍ ഈ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തുന്നു.

ഹതിമി മസ്ജിദ്, മൻസൂർ അൽ യെമൻ മസ്ജിദ് എന്നിങ്ങനെ രണ്ട് സ്കൂളുകളും രണ്ട് പള്ളികളും ഈ ഗ്രാമത്തിലുണ്ട്. ഇവിടെയുള്ള കോട്ടയ്ക്ക് ചുവട്ടിലായി ‘അനുഗ്രഹങ്ങളുടെ ഗുഹ’(അറബിയിൽ കഹ്ഫ് ഉൻ-നയീം) ഗുഹയും സ്ഥിതിചെയ്യുന്നു.ചരിത്ര വിവരണങ്ങൾ അനുസരിച്ച്, ഈ ഗ്രാമം ഒരിക്കൽ അൽ- സുലൈഹി ഗോത്രത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായാണ് അവര്‍ ഈ പ്രദേശത്ത് ഇത്രയും ഉയരത്തില്‍ ഈ ഗ്രാമം നിർമിച്ചത്. അൽ- ബോറ അഥവാ അൽ- മുഖർമ്മ എന്ന വിഭാഗത്തിലുള്ള ആളുകളാണ് ഇപ്പോള്‍ ഇവിടെ വസിക്കുന്നത്. യെമൻ കമ്മ്യൂണിറ്റികൾ എന്നും ഇവരെ വിളിക്കാറുണ്ട്.

You May Also Like

എന്താണ് പുതു തലമുറ മുതൽ പ്രായമായവരിൽ വരെ കണ്ടു വരുന്ന ‘നിയോഫീലിയ’ എന്ന ‘പ്രശ്നം’ ?

നിയോഫീലിയ അറിവ് തേടുന്ന പാവം പ്രവാസി പുതിയതായി വിപണിയില്‍ ഇറങ്ങുന്ന സാധനങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഷോറൂമുകള്‍ക്ക്…

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗ് ന്റെ വീട് !

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗിന്റെ വീട് ! ⭐ കടപ്പാട് : അറിവ് തേടുന്ന…

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ

ട്രെയിൻ ഉടമയായി മാറിയ ഒരു ഇന്ത്യൻ കര്‍ഷകൻ അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയില്‍വേ…

ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം

ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം എവിടെയാണ്? അറിവ് തേടുന്ന പാവം പ്രവാസി ഇന്ന്…