വിൻസൻറ് മാഷും അദ്ദേഹത്തിന്റെ ഹൊറർ – മാന്ത്രിക സിനിമകളും…! മലയാളത്തിൻ്റെ സംഭ്രമജനകമായ പടങ്ങളുടെ സംവിധായകൻ…!

Moidu Pilakkandy

മലയാളത്തിലിറങ്ങിയ സൂപ്പർഹിറ്റായ നാല് മഹാ മാന്ത്രിക-ഹൊറർ സിനിമകൾ…! രണ്ടിൻ്റെയും സംവിധായകൻ വിൻസൻറ് സാർ….! വയനാട് സ്വദേശിയായ ഹൈന്ദവ പാരമ്പര്യമുള്ള വിൻസെൻറ് സാർ അദ്ദേഹത്തിൻ്റെ പിതാമഹൻമാരാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട കുടുംബാംഗമാണ്…! വയനാട് അക്കാലത്ത് വലിയരീതിയിൽ ഫോക്-ലോർ ലെജൻൻ്റ്സുകളായ മന്ത്രവാദികളുടെയും യക്ഷികളുടെയും ആത്മാക്കളുടെയും ഹൈന്ദവമന്ത്രവാദികളുടെയും അറബിമാന്ത്രികത്തിൽ പ്രാവീണ്യം നേടിയ ഉസ്താദുമാരുടെയും ഈറ്റില്ലമായിരുന്നു….! ആ പാരമ്പര്യത്തിൽ നിന്ന് സിനിമയിൽ വന്ന വിൻസൻറ് സാർ മാന്ത്രിക-ഹൊറർ സിനിമകളിൽ മലയാളത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി…! അദ്ദേഹത്തിന്റെ ആദ്യസിനിമയായ ഭാർഗ്ഗവീ നിലയം മലയാള സനിമ അതുവരെ കാണാത്ത മറ്റൊരു തലത്തിൽ എത്തിച്ചു…!

പിന്നീട് ഗന്ധർവ്വക്ഷേത്രത്തിലൂടെ ഈ കാറ്റഗറിയിൽ വീണ്ടും വിൻസൻറ് സാർ വിസ്മയിപ്പിച്ചു…! എന്നാൽ ഇത് ഹൊററിനപ്പുറം യുക്തിവാദം കൂടി കലർത്തി എടുത്ത ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്….! ഭാർഗ്ഗവീനിലയത്തിലും ഗന്ധർവ്വക്ഷേത്രത്തിലും നസീർസാർ-മധു കോംബോ…!
പിന്നീട് എടുത്ത 1978 ൽ പുറത്തിറങ്ങിയ വയനാടൻ തമ്പാനിൽ കമലഹാസൻ 100 വയസുള്ള വൃദ്ധമാന്ത്രികനായി വിസ്മയിപ്പിച്ചു…! ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയും കുറഞ്ഞപ്രായത്തിൽ ഇത്രയുംവയസുള്ള ഒരു കഥാപാത്രമായ മറ്റൊരു നടനുണ്ടോ എന്ന കാര്യം സംശയമാണ്….!
അക്കാലത്ത് തമിഴിൽ നിന്നും ചാൻസ് തേടി മലയാളത്തിൽ വന്ന് പിന്നീട് ഉലകനായകനായ കമലഹാസൻ്റെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഈ പടം മാറി…..!

വയനാട്ടിൽ ജീവിച്ചിരുന്ന ഒരു മന്ത്രവാദിയായിരുന്നു വയനാടൻ തമ്പാൻ…! ഒറ്റമുലച്ചി എന്ന വയനാടൻ യക്ഷിയെ പറ്റിയും പലരും കേട്ടിരിക്കുമല്ലോ…? ചുരം കയറി വയനാട്ടിലേക്ക് പ്രവേശിച്ചാൽ തന്നെ നമ്മൾ കാണുന്ന വിസ്മയമാണ് ചങ്ങലമരവും അതിൽ തളച്ച കരിയാത്തൻ എന്ന ബ്രിട്ടീഷുകാർ ചതിച്ചുകൊന്ന ആത്മാവിൻ്റെ കഥയും…! മന്ത്രവാദങ്ങളെ ക്രിസ്തീയ വിശ്വാസം തള്ളിക്കളയുമെങ്കിലും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടെങ്കിലും താൻ ജനിച്ച പാരമ്പര്യങ്ങളെയും ഹൈന്ദവവിശ്വാസങ്ങളെയും വയനാടിൻ്റെ വിസ്മയിപ്പിക്കുന്ന മിത്തുകളേയും തള്ളിക്കളയാൻ വിൻസൻറ് സാർ ഒരുക്കമല്ലായിരുന്നു…! അതിൻ്റെ മകുടോദ്ദാഹരണങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്ത മാന്ത്രിക സിനിമകൾ…!

1984 ൽ വിൻസൻറ് സാർ ഇതേതീമിൽ മറ്റൊരു പടമെടുത്ത് മലയാള പ്രേക്ഷകരെ ഞെട്ടിച്ചു…! 24 ആം വയസിൽ ശ്രീകൃഷ്ണപരുന്തിൽ മഹാമാന്ത്രികനായി ലാലേട്ടൻ അഭിനയിച്ചു വിസ്മയിപ്പിച്ചു…! വിൻസെന്റ് സാർ കമലഹാസന് പറഞ്ഞുവച്ച റോളായിരുന്നു അത്…! വയനാടൻ തമ്പാനിൽ വെറും 24 ആം വയസിൽ കമലഹാസന് 100 വയസുള്ള വൃദ്ധനായ മാന്ത്രികനായി വിസ്മയിപ്പിച്ചിരുന്നു…! അതിനാൽ ഈ റോൾ ഏറ്റെടുക്കാനും കമലഹാസൻ തന്നെ വേണമെന്ന് വിൻസെൻറ് സാർ ആഗ്രഹിച്ചു..! എന്നാൽ അദ്ദേഹത്തിന് ഡേറ്റില്ലാതെ പോയി.. ആയതിനാൽ പകരക്കാരനായി മറ്റൊരു നടനെ തെരെഞ്ഞെടുക്കേണ്ടതായി വന്നു…

അതിനദ്ദേഹത്തിന് ഒട്ടും തലപുകയ്ക്കേണ്ടി വന്നില്ല കമലഹാസൻ കഴിഞ്ഞാൽ മോഹൻലാല്ലാതെ മറ്റൊരു നടനും വിൻസൻറ് സാറിൻ്റെ മനസിലേക്ക് വന്നില്ല… അന്ന് സൂപ്പർ താരം പോലുമല്ലാത്ത ലാലേട്ടന് ഈ ചലഞ്ചിങ്ങ് റോൾ ലാലേട്ടന് നൽകി വിൻസൻറ് സാർ…! ലാലേട്ടനേക്കാൾ സീനിയറായ സ്റ്റാറായ സോമേട്ടൻ വില്ലൻറോളിലും താരതമ്യേന എക്പീരിയൻസ് കുറഞ്ഞ ലാലേട്ടനെ നായകനായും നടത്തിയ മലയാളസിനിമാ ചരിത്രത്തിൽ ആരും എടുക്കാത്ത റിസ്ക് വിൻസെന്റ് സാർ നടത്തി…! പടം സൂപ്പർ ഹിറ്റായി…! ലാലേട്ടൻ്റെ നായകനായുള്ള ആദ്യ ചുവടുവെപ്പുകളിലൊന്നായി മാറി ഈ പടം…! VFX പോലുമില്ലാത്ത അക്കാലത്ത് അന്നത്തെ പരിമിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിൻസൻറ് സാർ മനോഹരമായി എടുത്ത പടം…! ലാലേട്ടൻ്റെ സ്റ്റാർ പദവിയിലെ ഒരു നാഴികക്കല്ലായിരുന്നു ഈ പടം…!

വിൻസെന്റ് സാറിൻ്റെ ഹൊറർ – മാന്ത്രിക പടങ്ങൾ
ഭാർഗ്ഗവീ നിലയം – നസീർ, മധു
ഗന്ഥർവ്വക്ഷേത്രം – മധു , നസീർ
വയനാടൻ തമ്പാൻ – കമലഹാസൻ
ശ്രീകൃഷ്ണപ്പരുന്ത് – മോഹൻലാൽ

ഇവയിൽ ഏറ്റവും ഹിറ്റായതും വിസ്മയിപ്പിച്ചതുമായ സിനിമ ശ്രീകൃഷ്ണപ്പരുന്ത് തന്നെയാണ്…! മാന്ത്രികനായ നായകനായുള്ള അഭിനയത്തിൽ ഏറ്റവും തിളങ്ങിയതും ലാലേട്ടൻ തന്നെയാണ്…! ശ്രീകുമാരൻ തമ്പിയുടെ സഹോദരനായ പി.വി.തമ്പി അദ്ദേഹത്തിന്റെ അമ്മാവനായ കുമാരൻ തമ്പിയുടയ യഥാർത്ഥ കഥയാണ് ഈ സിനിമയിലൂടെ പറഞ്ഞത്…! വിൻസൻറ് സാറിനെ ഇവിടെ പ്രശംസിച്ചേ മതിയാവൂ…! അന്നത്തെ പല പ്രമുഖരേയും ഒഴിവാക്കി താരതമ്യേന പരിചിതനല്ലാത്ത ലാലേട്ടനെ വച്ച് ഈ വിസ്മയം ഒരുക്കുമ്പോഴേ അദ്ദേഹത്തിനറിയാമായിരിക്കാം താൻ നായകനായി കാസ്റ്റ് ചെയ്ത ഈ നടൻ ഒരിക്കൽ മലയാളസിനിമയുടെ മഹാനടനായി വളരുമെന്ന്….! തഴക്കം സിദ്ധിച്ച ഒരു ഗുരുനാഥന് തൻ്റെ ശിഷ്യരെ കണ്ടാലറിയാം അവർ ഏത് ലെവലിൽ എത്തുമെന്ന്…! അതിൻ്റെ ഉത്തമ ഉദാഹരണമാണ് വിൻസൻ്റ് സാർ എന്ന മഹാ പ്രതിഭയും അദ്ദേഹത്തിൻ്റെ കാസ്റ്റിങ്ങുകളും….!

NB: ഇത്തരത്തിൽ മാന്ത്രിക-ഹൊറർ പടങ്ങളുടെ വിവരങ്ങൾ അറിവുള്ളവർക്ക് പങ്കുവെക്കാവുന്നതാണ്….!

Leave a Reply
You May Also Like

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം.

ഇവിടെ വിവേചനം ആര്‍ക്കെതിരെ ?

സ്ത്രീകള്‍ എന്ന സ്പെഷ്യല്‍ ഇനം ബ്രാന്‍ഡ്‌ (ഒടുക്കത്തെ ബ്രാന്‍ഡ്‌ !) സ്ത്രീകളും കുട്ടികളും, മാതൃ സ്നേഹം, സ്ത്രീകളെല്ലാം ലോല ഹൃദയര്‍, സ്ത്രീ സംവരണം, സ്ത്രീകളും കുട്ടികളും മുന്നേ മുന്നേ, സ്ത്രീകളുടെ സീറ്റ്, ലേഡീസ്‌ ഒണ്‍ലി, സ്ത്രീകളുടെ കംബാര്‍ത്മെന്റ്റ്, ലേഡീസ്‌ ഫസ്റ്റ്, വിമന്‍സ് ഡേ, ജെന്‍ണ്ടര്‍ പാര്‍ക്ക്‌, ഇതൊക്കെയും ഒരു പ്രത്യേക തരം ബ്രാന്‍ഡിംഗ് അജണ്ടയല്ലേ?

ചില പുണ്യങ്ങള്‍ – ബിജു

ഇവിടെയാണ് തോല്‍വി… അവ അതിലും വേഗത്തില്‍ തിരിച്ചു വരും അന്നിട്ട് ജയിച്ചു എന്ന് കരുതിയ മനസിനെ തോല്‍വിയുടെ ആഴത്തില്‍ കൊണ്ട് വരും. ഇവിടെ സമ്പൂര്‍ണ്ണ തോല്‍വി സമ്മതിക്കുക. കാരണം സൌഹൃദം അവര്‍ക്കൊരു ആത്മ സമര്‍പ്പണം ആയിരുന്നു.

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

അനവധി മലയാളം സിനിമകൾ ചെയ്ത സംവിധായകൻ ആണ് തുളസിദാസ്‌ . താരാധിപത്യം കൊടികുത്തി വാണിരുന്ന കാലത്തു…