പല്ലെടുക്കാൻ പോയ മത്തായി, അഥവാ മലയാളിയുടെ കുപ്രസിദ്ധ വികൃതി (ഒരു വാട്സാപ്പ് കോമഡി)

219

(ഒരു വാട്സാപ്പ് കോമഡി )

അമേരിക്കയിൽ ജോലി ചെയ്യുന്ന മത്തായി എന്ന മലയാളി പല്ലുവേദന സഹിക്കാൻ കഴിയാതെ ന്യുയോർക്കിലെ പ്രശസ്ത ദന്തരോഗ വിദഗ്ദനായ ഒരു ഫ്രഞ്ചുകാരൻ ഡോക്ടറുടെ അടുത്ത് ചെന്നു. “പല്ല് എടുക്കണം,ഡോക്ടർ ”
അമേരിക്കയിൽ പല്ല് പറിക്കാൻ വലിയ ചിലവാണെന്ന് അറിയുന്ന മത്തായി ഡോക്ടറോട് എത്ര ചിലവാകും എന്ന് ചോദിച്ചു.
“2000 ഡോളർ.” ഡോക്ടർ പറഞ്ഞു.
ഈശോ , അത്രയൊന്നും പണം എന്റടുത്തില്ല, എന്തെങ്കിലും ഡിസ്കൗണ്ട് തരാമോ എന്ന് മത്തായി.
ഡോക്ടർ പറഞ്ഞു ;
മയക്ക് ഇൻജക്ഷൻ ഉള്ളത് കൊണ്ടാണു ഇത്രയും ചാർജ്ജ് ആകുന്നത്, ബോധം മയക്കാതെ എടുക്കാനാണെങ്കിൽ വെറും 1000 ഡോളർ മതി എന്ന്.
മത്തായി സമ്മതിച്ചു.
പിറ്റേന്ന് മത്തായി ഡോക്ടർടെ അടുത്ത് ചെന്ന് പല്ലെടുക്കാൻ ഇരുന്നു കൊടുത്തു.
വലിയ കൊടിലു കൊണ്ട് ആ ഡോക്ടർ പല്ല് പറിച്ചെടുത്തു. മത്തായി വളരെ കൂളായി ഇരുന്നു.
വേദനയുടെ ഒരു ലാഞ്ചന പോലും മുഖത്ത് കാട്ടിയില്ല. കൂടാതെ ചെറുതായി പുഞ്ചിരിക്കുക കൂടി ചെയ്തു.
ഡോക്ടർ അത്ഭുതപ്പെട്ടു.
“എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണു ഇത്രയും ക്ഷമയും സഹനശക്തിയുമുള്ള ഒരാളെ കണ്ടത്, അതിനാൽ പൈസ ഒന്നും വേണ്ട”, എന്ന് പറയുക മാത്രമല്ല സമ്മാനമായി 2000 ഡോളർ മത്തായിക്ക് നൽകുകയും ചെയ്തു.
അന്ന് രാത്രി ഡോക്ടർ തന്റെ കൂട്ടുകാരനായ മറ്റൊരു ദന്ത ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു.
മലയാളികളുടെ ക്ഷമയെ കുറിച്ച് വാചാലനായി.
എന്നാൽ പെട്ടെന്ന് ആ കൂട്ടുകാരൻ ഡോക്ടർ ചോദിച്ചു :
“ആ മലയാളി യുവാവിന്റെ പേര് മത്തായി എന്നാണോ?”
“അതെ. ”
“എങ്കിൽ ആ ആളെ ഞാൻ അന്വേഷിച്ച് നടക്കാത്ത സ്ഥലമില്ല,
അയാൾ ഇന്ന് ഉച്ചയ്ക്ക് എന്റെ ക്ലിനിക്കിൽ വന്ന് പല്ലെടുക്കണം എന്ന് പറഞ്ഞതിനാൽ ഞാൻ അയാൾക്ക് മയക്ക് ഇൻജക്ഷൻ വെച്ച് 10 മിനിറ്റ് പുറത്ത് വെയ്റ്റ് ചെയ്യാൻ പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് അയാളെ കണ്ടില്ല. എങ്ങോട്ട് പോയി എന്ന് അറിയാതെ ഞാൻ ആകെ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു.”