എട്ടുമണിക്ക് ടാക്സിയിൽ കയറുമ്പൊ നിങ്ങൾ നിങ്ങളുടെ ഫോണിൽ നോക്കിയിരിക്കുകയാവും. പക്ഷേ എട്ടുമണിക്ക് ടാക്സിയിൽ കയറുന്നതിനു മുൻപ് ഞാൻ ചെയ്യുന്നത് അതിന്റെ ലൈസൻസ് പ്ലേറ്റിന്റെ ചിത്രമെടുക്കുകയാണ്
രാത്രിയിൽ നിങ്ങൾ ടാക്സിയിൽ സഞ്ചരിക്കുമ്പൊ നിങ്ങൾ പുറത്തു നോക്കിയിരിക്കുകയോ സോഷ്യൽ മീഡിയയിൽ ബ്രൗസ് ചെയ്യുകയോ ഗെയിം കളിക്കുകയോ ആയിരിക്കും. എന്നാൽ ഞാൻ ഫോൺ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാവിച്ച് മറ്റാരോടോ സംസാരിക്കുന്നതായി അഭിനയിച്ച് എവിടെവരെയെത്തിയെന്ന് വിവരങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാവും. . . ഡ്രൈവർക്ക് ഒന്നും തോന്നാതിരിക്കാൻ
രാത്രിയിൽ വീടുവിട്ടിറങ്ങേണ്ടിവരുമ്പൊ നിങ്ങൾ വീട്ടിൽ നിന്നിറങ്ങുന്നു, തിരിച്ചെത്തുന്നു, കിടന്നുറങ്ങുന്നു. എനിക്ക് രാത്രി വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തിയെന്ന് സന്ദേശം കാത്തിരിക്കാൻ ഒരു സുഹൃത്തിനെ ഏർപ്പെടുത്തുകയാണു ചെയ്യുക
രാത്രിയിൽ വഴിയേ നടക്കുമ്പൊ വീട്ടിലെത്താൻ പെട്ടെന്ന് നടക്കുകയോ ഉല്ലസിച്ച് പതിയെ നടക്കുകയോ ആ നടത്തം ആസ്വദിക്കുകയോ നിങ്ങൾക്ക് ചെയ്യാം. ഓരോ രണ്ട് മിനിറ്റിലും ആരെങ്കിലും വരുന്നുണ്ടോയെന്ന് തിരിഞ്ഞുനോക്കി കല്ലോ വടിയോ കയ്യിലെടുത്ത് പഴ്സ് മുറുകെപ്പിടിച്ചാണു ഞാൻ നടക്കുക.
ഒറ്റയ്ക്ക് വഴിയേ നടക്കുമ്പൊ ആ വഴിയുടെ മറ്റേ അറ്റത്തു കുറച്ചു ചെറുപ്പക്കാർ നിന്നാൽ ചിലപ്പൊ നിങ്ങളത് ഗൗനിച്ചെന്നുപോലും വരില്ല. ഞാൻ അങ്ങനെ കണ്ടാൽ അപ്പൊഴേ തിരിഞ്ഞുനടക്കുകയാണു ചെയ്യുക.
വീടിന്റെ വാതിൽ തുറക്കുമ്പൊ നിങ്ങൾ നേരെ അകത്തു കയറിപ്പോവുകയാണു ചെയ്യുക. ആരെങ്കിലും വരുന്നുണ്ടോയെന്ന് പല തവണ തിരിഞ്ഞു നോക്കുന്നത് ഞാനും.
ആരെങ്കിലും വീട്ടിൽ സാധനങ്ങൾ തരാൻ വരുമ്പൊ പണമോ പേനയോ എടുക്കാൻ പോവുന്ന നേരം നിങ്ങൾ വാതിൽ തുറന്നിടുന്നുണ്ടാവും. ഞാൻ വാതിലടച്ച് അവരെ പുറത്തുനിർത്തിയിട്ടും. .
എന്റെ എല്ലാറ്റിന്റെയും 90% നിങ്ങളാണ്. എന്റെ പാർലമെന്റിന്റെയും അസംബ്ലിയുടെയും വാട്ടർ സപ്ലൈയുടെയും പൊലീസ് ഫോഴ്സിന്റെയും ജുഡീഷ്യറിയുടെയും ഇലക്സ്ട്രിസിറ്റിയുടെയും എല്ലാം. . .
ഇതാണെനിക്ക് ചെയ്യേണ്ടിവരുന്നത്.നിങ്ങൾ സ്വതന്ത്രരായി നടക്കുകയും ചെയ്യുന്നു.
ഒന്നുകിൽ ഇത് ശരിയാക്കുക.അല്ലെങ്കിൽ കടക്ക് പുറത്ത്. ഞങ്ങൾ ശരിയാക്കാം