രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി അങ്കക്കോഴികളെ പോലെ മനുഷ്യർ വെട്ടിച്ചാകുന്ന കണ്ണൂരിൽ കഴിഞ്ഞവർഷം ഒരു രാഷ്ട്രീയകൊലകളും ഉണ്ടായില്ല എന്നത് ഒരു പ്രമുഖമാധ്യമവും റിപ്പോർട്ട് ചെയ്തില്ല. ഈ സമാധാനം വരുംകൊല്ലങ്ങളിലും ഉണ്ടാകാൻ മാത്രം ആഗ്രഹിക്കുന്നു. ഈ വിവരം പങ്കുവച്ചത് കവിയും എഴുത്തുകാരനുമായ ശൈലൻ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു.

Schzylan

“നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒറ്റ രാഷ്ട്രീയ കൊലപാതകവുമില്ലാതെ കണ്ണൂർ ജില്ലയുടെ ഒരു വർഷം കടന്നു പോയി- 2019 . ഇതൊരു ചെറിയ വാർത്തയോ നിസാര വാർത്തയോ ആയിരുന്നില്ല. പക്ഷെ, ആരെങ്കിലും അറിഞ്ഞോ ? ഒരു നാടിനെ തന്നെ വയലൻസിന്റെ പര്യായമാക്കി ചിത്രീകരിച്ചവർക്ക് ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകുമ്പോൾ അത് വിളിച്ച് പറയാൻ തീർച്ചയായും ബാധ്യത ഉണ്ടായിരുന്നു, എവിടെ. അവർ ഇപ്പോഴും വ്യാജ വാർത്തകളുടെ ഇരുട്ടുമുറിയിൽ കരിമ്പൂച്ചയെ തേടുന്ന തിരക്കിലാണ്.. ഈ ശാന്തത അവർ ആഗ്രഹിക്കുന്നേയില്ല “

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.