വിദേശ സോംബി സിനിമകൾ മാത്രം കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് ഇതാ മലയാളത്തിൽ നിന്നൊരു സോംബി സിനിമ. മലയാളത്തിലെ ആദ്യ സോംബി സിനിമയായ ‘എക്സ്പീരിമെന്റ് ഫൈവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രചനയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു .മെൽവിൻ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ, സ്ഫടികം ജോർജ്ജ്, ബോബൻ ആലുംമൂടൻ, നന്ദ കിഷോർ, ഋഷി സുരേഷ്, അംബിക മോഹൻ, അമ്പിളി സുനിൽ, മജീഷ് സന്ധ്യ എന്നിവരും വേഷമിടുന്നു. നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറിൽ മനോജ് താനത്ത് നിർമ്മിക്കുന്ന ചിത്രത്തിനു വേണ്ടി സുധീഷ്, ലോറന്‍സ് എന്നിവർ ചേർന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. വരികൾ അര്‍ഷാദ് റഹീം , സംഗീതം ശ്യാം ധര്മ്മൻ , എഡിറ്റര്‍- മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ. നായര്‍, കല- ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന് പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്, ബിജിഎം- ശ്യാം ധർമ്മൻ, ആക്ഷന്‍- അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫര്‍- ചന്ദ്രചൂഡന്, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിതീഷ് എം.വി.ആർ. ചിത്രം ഫെബ്രുവരിയിൽ പ്രദര്‍ശനത്തിനെത്തും.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.