Movie Reviews
ആമയും കല്യാണിയും, പിന്നെയല്പം പരിസ്ഥിതി ചിന്തകളും
മനോമി സംവിധാനം നിർവഹിച്ച ആ.ക (ആമയും കല്യാണിയും) ഒരു പരിസ്ഥിതി സൗഹാർദ്ദ സോദ്ദേശ ഷോർട്ട് മൂവിയാണ്. നമുക്കറിയാം മനുഷ്യന്റെ കൈകടത്തലുകൾ കാരണം ഈ ഭൂമിയിൽ നിന്നും നിരവധി ജന്തുവർഗ്ഗങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്
342 total views, 1 views today

മനോമി സംവിധാനം നിർവഹിച്ച ആ.ക (ആമയും കല്യാണിയും) ഒരു പരിസ്ഥിതി സൗഹാർദ്ദ സോദ്ദേശ ഷോർട്ട് മൂവിയാണ്. നമുക്കറിയാം മനുഷ്യന്റെ കൈകടത്തലുകൾ കാരണം ഈ ഭൂമിയിൽ നിന്നും നിരവധി ജന്തുവർഗ്ഗങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ ജീവിക്കും ഈ ഭൂമിയിൽ പരിസ്ഥിതി സന്തുലനത്തിനു ചെറുതല്ലാത്ത ധർമ്മങ്ങൾ നിർവ്വഹിക്കാനുള്ളപ്പോൾ… ഉന്മൂലനം ചെയ്യപ്പെടലുകളിലൂടെ ഭാവിയിൽ വളരെ വലിയ പാരിസ്ഥിതികാഘാതം ആണ് നേരിടേണ്ടി വരുന്നത്.
മനുഷ്യർക്ക് മാത്രം ഈ ഭൂമിയിൽ എന്താണ് പ്രത്യേകത ?മറ്റു ജീവികളെ പോലെയുള്ള അവകാശങ്ങൾ മാത്രമേ മനുഷ്യർക്കുള്ളൂ എങ്കിലും മനുഷ്യനാണ് എല്ലാത്തിലും വലുതെന്നു സ്വയം അഹങ്കരിക്കുന്നു. ഈയിടെ ഒരു റിപ്പോർട്ട് വായിച്ചിരുന്നു, നമ്മൾ നിസ്സാരക്കാർ എന്ന് കരുതുന്ന തേനീച്ചകൾ ഈ ഭൂമിയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമായാൽ മനുഷ്യനും പിന്നെ അധികകാലം ഭൂമിയിൽ ഉണ്ടാകില്ലത്രേ. ഇങ്ങനെ ഓരോ ജീവിക്കുമുണ്ട് അതിന്റെതായ പ്രത്യേകത. അവിടെയാണ് ഈ കുഞ്ഞു ചിത്രം പ്രസക്തമാകുന്നതും.
കല്യാണി എന്ന നിഷ്കളങ്കയായ വിദ്യാർത്ഥിനിയും ഒരു ആമയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. കല്യാണിക്കു ആമകളെ വലിയ ഇഷ്ടവുമാണ്. അവൾ ആമയെ സുന്ദരി എന്നാണു വാത്സല്യത്തോടെ വിളിക്കുന്നത്. ആമകളുടെ ഘാതകനായ ഒരാളെ അവൾ സ്വപ്നത്തിൽ കണ്ടു ഞെട്ടാറുണ്ട്. തന്റെ സുന്ദരിയെയും പിടിക്കാൻ വന്നേക്കാവുന്ന അവനെ അവൾ ഭയക്കുന്നുമുണ്ട്. എന്നാൽ ഒരു ദിവസം ആ സ്വപ്നം സത്യമാകുന്നു.
തന്റെ സുന്ദരിയെ അവൾ കുളത്തിലേക്ക് വിട്ടുകൊണ്ട് അയാളിൽ നിന്നും രക്ഷപെടാൻ കണ്ണീരോടെ പറയുകയാണ്. മനുഷ്യന്റെ രണ്ടു മുഖങ്ങളാണ് രണ്ടുപേരിലൂടെ പകർത്തിയിരിക്കുന്നത്. പ്രസക്തമായൊരു ആശയത്തെ വളരെ ലളിതമായി പറയാൻ സാധിച്ചതാണ് ഈ ഷോർട്ട് മൂവിയുടെ പ്രത്യേകത.
**
ആ . ക – യുടെ സംവിധായകൻ മലപ്പുറം ചേലേമ്പ്ര സ്വദേശി നിഖിൽ മനോമി ബൂലോകം ടീവിയോട് സംസാരിക്കുന്നു
” ഞാനൊരു ഫോട്ടോഗ്രാഫർ ആണ് .അതാണ് എന്റെ പ്രധാന പ്രൊഫഷൻ. ഈ ഷോർട്ട് മൂവി ഞാനൊരു കൂട്ടായ്മയുടെ കീഴിൽ ആണ് ചെയ്തത് . കലാസമിതി എന്നൊക്കെ പറയുന്ന പോലെ ആർട്ടിസ്റ്റുകളുടെ ഒരു കൂട്ടായ്മ. അതിൽ പല മേഖലയിൽ ഉള്ള വലിയ വലിയ ആളുകൾ ഉൾപ്പെടുന്നു.. ഇത്തരം ചെറിയ ചെറിയ മൂവീസ് ഞങ്ങൾ അങ്ങനെ അണിയിച്ചൊരുക്കാറുണ്ട്. ”
ഈയൊരു പ്രമേയം ആമയിലൂടെ പറയാനുണ്ടായ പ്രചോദനത്തെ കുറിച്ച് നിഖിൽ പറയുന്നു
“ആമയെ ഞങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പരപ്പനങ്ങാടിയിൽ വിജേഷ് എന്ന ഒരു വൈൽഡ് ഫോട്ടോഗ്രാഫർ ചങ്ങാതിയുണ്ട്. അദ്ദേഹത്തിന് ഇത്തരം കാര്യങ്ങളെ കുറിച്ച് വളരെ ബ്രീഫ് ആയി അറിയാം. അദ്ദേഹത്തോട് ഇതിനെ കുറിച്ച് ചോദിച്ച സമയത്തു, അദ്ദേഹം പറഞ്ഞ ഒരു മെയിൻ പോയിന്റ് , ഒരു ആമ മുട്ട വിരിഞ്ഞു 25 വര്ഷം കഴിഞ്ഞിട്ടേ അതിനു പ്രായപൂർത്തി ആകുകയുള്ളൂ എന്നാണു. അപ്പോൾ എത്രത്തോളം വംശനാശ ഭീഷണിയാണ് അവ നേരിടേണ്ടി വരുന്നതെന്ന് മനസിലാക്കാം.
ഷൂട്ടിങ് സമയത്തു ഞങ്ങൾ ആമയെ കൈകൊണ്ടു തൊടുകയോ ഒന്നും ചെയ്തില്ല. ഒരു ആമ എവിടെനിന്നോ വന്നു താമസമാക്കിയ ഒരു ഫാമിലിയെ കണ്ടെത്തിയാണ് ഞങ്ങൾ ഷൂട്ടിങ് ചെയ്തത്. ഒരു തമിഴ് നാടോടി കുടുംബമാണ്. ആമയെ കൈകൊണ്ട് പോലും തൊടാതെ വളരെ ശ്രദ്ധയോടെയാണ് നമ്മൾ ചെയ്തത്. ശരിക്കും കടുവയ്ക്കൊക്കെ കൊടുക്കുന്ന പോലൊരു സംരക്ഷണവും കരുതലും സർക്കാർ കൊടുക്കുന്ന ഒരു ജീവിയാണ് ആമ ”
കല്യാണിയായി അഭിനയിച്ച അനന്യയെ കുറിച്ച്
“നാട്ടിൽ തന്നെ ഉള്ള കുട്ടിയാണ്. ശരിക്കും ഇതിൽ ആദ്യമായാണ് വരുന്നത്. എന്നാൽ നാടകത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. എസ് എസ് എൽ സി പരീക്ഷയുടെ തൊട്ടു മുൻപായിരുന്നു ഷൂട്ടിങ്. ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും കുറച്ചൊക്കെ റിഹേഴ്സൽ ചെയുകയും ചെയ്തിരുന്നു. അഞ്ചുമിനിറ്റിലേക്കു ഒതുക്കാൻ ഇരുന്ന പ്രമേയം പിന്നെ പത്തു മിനിട്ടിലേക്കു പോകുകയാണുണ്ടായത്. ആ കുട്ടി ഞങ്ങൾക്ക് വേണ്ടി നന്നായി തന്നെ സഹകരിച്ചു ആ വേഷം ചെയ്തു ”
ഷോർട്ട് ഫിലിം മേഖലയിലെ സാന്നിധ്യത്തെ കുറിച്ച് നിഖിൽ
“ശരിക്കും ഇതെല്ലം ഒരു ടീം വർക്ക് ആണ്. ഒരു പത്തിൽ താഴെ വർക്കുകൾ അങ്ങനെ ചെയ്തിട്ടുണ്ട്. ഷോർട്ട് മൂവീസ്, സോങ്സ്..ഒക്കെ ചെയ്തിട്ടുണ്ട്. ശരിക്കും ഫസ്റ്റ് ലോക് ഡൌൺ സമയത്തു ഒറ്റപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കാമറ ഉള്ളതുകൊണ്ട് ഞാൻ മകനെ വച്ചൊക്കെ ചില കുഞ്ഞുകുഞ്ഞു സാധനങ്ങൾ എടുത്തിട്ട് സ്വന്തമായി എഡിറ്റ് ചെയ്തു. അതിനെ കുറിച്ച് മനോരമയിൽ ഒരു ആർട്ടിക്കിൾ വന്നിരുന്നു. ലോക് ഡൌൺ ആണ് ശരിക്കും എല്ലാരേയും ഒത്തൊരുമിപ്പിക്കാൻ സാധിച്ചതെന്നു പറയാം.
സാധാരണ ഗ്രാമങ്ങളിൽ കണ്ടു വരുന്ന കലാസമിതി പോലെയുള്ള ഒരു കൂട്ടായ്മ ഉണ്ട് നാട്ടിൽ. മധുരം മാനവീയം ചേലേമ്പ്ര കലാ കൂട്ടായ്മ എന്നാണ് പേര്. ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളും, കൂട്ടായ്മ അംഗംകൂടി ആയ ശ്രീ M നാരായണൻ എന്ന വ്യക്തി ആണ് കൂട്ടായ്മയുടെ അച്ചുതണ്ടും മുഖ്യ പ്രചോദനവും. കേരളത്തിലെ മൂന്നു വർഷം മുൻപെ ഉണ്ടായിരുന്ന പ്രളയത്തിന് ശേഷം കലാകാരൻമാരുടെ ജീവിതം ദുസ്സഹമായിരുന്ന ഒരു സമയത്ത് അവർക്ക് വേണ്ടി ഒരു വലിയ വേദി ഒരുക്കുകയും ഇതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വലിയ സംഖ്യ സംഭാവന ചെയ്യുകയും ചെയ്തു കൊണ്ടായിരുന്നു മധുരം മാനവീയം ചേലേമ്പ്ര കലാ കൂട്ടായ്മയുടെ തുടക്കം. ഇതിൽ പഞ്ചായത്തിലെ ഒട്ടുമിക്ക കലാകാരൻമാരും ഒന്നിക്കുമായിരുന്നു. ഈ കൂട്ടായ്മ തന്നെയാണ് എന്തിനും ഏതിനും എനിക്കുള്ള പ്രചോദനം. എഴുത്തായാലും, സംഗീതമായാലും, ചിത്രകല ആയാലും എല്ലാം.
ആമയുടെ രൂപം എല്ലാം കൂട്ടായ്മയിലെ കലാകാരൻമാരായ ആർട്ടിസ്റ്റ് വേലായിയും ദിനേശ് തുഷാരയും രൂപകല്പന ചെയ്തതാണ്. സാധാരണമായ ഒരു വീട് ഇത്തരത്തിൽ ഭംഗിയാക്കിയത്, ലൊക്കേഷനിലെ മാറ്റങ്ങൾ എല്ലാം ഈ കലാകാരൻമാരുടെ കരവിരുതു തന്നെയാണ്.
മൂവിയിലെ പാട്ടിനെ പറ്റി:
ആമയുടെ ജീവിത ക്രമങ്ങളെ പറ്റി അന്വേഷിക്കാനും , പഠിക്കാനും അതിരാവിലെ വീടിനടുത്തുള്ള പാടത്തേക്ക് ഇറങ്ങുമ്പോൾ ആമയെ കാണാൻ തന്നെ കിട്ടാത്ത വിധം നിരാശയായിരുന്നു ഫലം. ഈ സമയം കൂട്ടായ്മയിലെ ബാലസുബ്രഹ്മണ്യനെന്ന എഴുത്തുകാരനോട് , ഒരു നാലുവരി കവിത എഴുതുവാനും നമ്മുടെ Concept ഇതാണെന്നും പറയുകയുണ്ടായി. ഇദ്ദേഹം നാലുവരിയിൽ അധികം എഴുതി വിട്ടുതരികയും മറ്റൊരു അംഗമായ രാജീവ് കാക്കഞ്ചേരി അന്ന് രാത്രി തന്നെ സംഗീതം ചിട്ടപ്പെടുത്തിവച്ച് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തിൽ പാടി റെക്കോഡ് ചെയ്യുകയും ചെയ്തു.
ആ . ക യ്ക്ക് വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക് ചെയ്യുക
AA..KA
Production Company: CK FILMS
Short Film Description: About “AA KAA” :
The Film ‘Aa-Ka- Aamayum Kallyaniyum’ telling the importance of the conservation of the Tortoise. Man is the main enemy of Tortoise. Through the affection of little Kallyani towards a Tortoise, the story progresses and a man Manikandan who kills Tortoise for meat coming for catching the Tortoise and Kallyani saving the Tortoise from him.
Producers (,): CK FILMS
Directors (,): MANOMI
Editors (,): RAJEEV KAKKANCHERY
Music Credits (,): RAJEEV RAM CHEMMAD
Cast Names (,): ANANYA
MANIKANDAN
dditional Information: SCRIPT AND DIRECTION& CAMERA: MANOMI
EDITING: RAJEEV KAKKANCHERY
MUSIC DIRECTION: RAJEEV RAM (BEATZ CHEMMAD)
PRODUCTION CONTROLLER: UNNI PILLAT
ART AND MAKEUP: VELAYI OLIPRAMKADAVU
ART ASSISTANTS: DINESH THUSHARA, VINOD DWANI
ILLUSTRATION: AJAY KP
LYRICS: BALU CHELEMBRA
PRODUCED BY CHELEMBRA KALAAKOOTTAYMA FILMS
UNIT: SURESH NANDIYALLATH, GIRISH CHELEMBRA
343 total views, 2 views today