ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ സുലു.(സുലൈമാന്‍) വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. എന്തായിരിക്കും അവന്റെ മനസ്സില്‍. നാളെ ഈ സമയത്ത് തന്റെ മയ്യത്ത്(ശവം) അടക്കു കഴിഞ്ഞിരിക്കുമെന്നാണോ…. ഛെ ഞാന്‍ എന്തിനാണിങ്ങനെ ചിന്ദിക്കുന്നത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ…പണ്ട് ഇവന്‍ കപ്പലണ്ടി മുട്ടായി വാങ്ങിതന്നതും പേരക്ക പറിച്ചു തന്നതുമെല്ലാം മനസ്സിലൂടെ കടന്നുപോയി..പാസ്‌പോര്‍ട്ട് എടുക്കാന്‍ പോയപ്പോള്‍ ഈ പാവത്തിനെ യാണ് ഞാന്‍ ക്യു വില്‍ നിര്‍ത്തിയത്….എന്ത് പറഞ്ഞാലും കേള്‍ക്കുന്നവനാണ് . പതിയെ അവന്ടരികില്‍ ചെന്ന് ചോദിച്ചു “പേടിയുണ്ടോ നിനക്ക്” അവന്‍ ഒരു വിളറിയ ചിരിയോടെ “ഇല്ല” എന്ന് പറഞു. ഇവനയത് കൊണ്ട് ഇങ്ങനെ ഇരിക്കുന്നു ഞാന്‍ ആയിരുന്നേല്‍ ഹോസ്പിടല്‍ എത്തുന്നതിനു മുന്‍പേ പേടിച്ചു ചത്തേനെ …. ഏതു നശിച്ച സമയത്താണോ ഇതിനിറങ്ങി പുരപെടാന്‍ തോന്നിയത് ഇപ്പൊ സമയം രാത്രി രണ്ടു കഴിഞു.
*************************
രണ്ടു ദിവസമായിട്ടു തകര്‍ത്തു പെയ്യുന്ന മഴ ഇന്ന് അവധി എടുതിരിക്കയാണ്. വയ്കുന്നേരം ഞങ്ങള്‍ ആറുപേരും ട്രന്സ്ഫോര്‍മെറിനു അടുത്ത് ഒത്തുകൂടി. വര്‍ഷങ്ങളായി ആ മണ്തിട്ടയില്‍ ഇരുന്നാണ് ഞങള്‍ ലോകരാജ്യങ്ങളെ വിലയിരുത്തുന്നത്. സ്വാഭാവികമായും ഇന്ന് മഴയെ പറ്റിയിരുന്നു ചര്‍ച്ച. മജിയാണ് മീന്‍ വെട്ടാന്‍ പോകുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. അവന്റെ വീട്ടില്‍ ഒരു വാളുണ്ട് . അവന്റെ ഇക്ക എവിടന്നോ കൊണ്ടുവന്നു വച്ചതാണ്. സുലു വീടില്‍നിന്നും എമര്‍ജെന്‍സി എടുക്കമെന്നേറ്റു. വീട്ടില്‍ രണ്ടു എമര്‍ജെന്‍സി ഉണ്ടെങ്കിലും ഞാന്‍ മിണ്ടിയില്ല. മാമ ഗള്‍ഫീന്ന് കൊണ്ടുവന്നു തന്നിട്ട് അധികം ആയില്ല ഇനി അതെടുതാല്‍ ഉമ്മ ചുലുകെട്ടു എടുക്കും, അല്ലെങ്കില്‍ തെന്നെ എങ്ങനെ വീട്ടിന്നു ചാടും എന്നാണ് ഞാന്‍ ആലോചിക്കുന്നത് ….മീന്‍ വെട്ടുന്നതിലോന്നും മുന്‍പരിചയം ഇല്ലെങ്കിലും എല്ലാവരും കൂടുമ്പോള്‍ സംഭവം രസമായിരിക്കും. ഒടുവില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി. അര മണിക്കൂറിനകം കൂടാമെന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഊണ് കഴിച്ചു “ഞാനിപ്പോ വരാം നിങ്ങള് കിടന്നോ” എന്ന് പറഞ്ഞു ശബ്ദവേഗതെക്കള്‍ സ്പീഡില്‍ വീട്ടില്‍ നിന്നും ഒറ്റയോട്ടം. നിന്നാല്‍ പിറകെ നൂറു ചോദ്യങ്ങള് വരും. സാദാരണ സെക്കന്റ്‌ഷോക്ക് പോകുമ്പോള്‍ ചെയ്യാറുള്ള ഒരു ഐഡിയയാണിത്. വാട്ട് ആന്‍ ഐഡിയ സര്‍ജീ …
പാടത്തൂടെ നടക്കുകയാണ്,.. മീനെ പോയിട്ട് ഒരു തവളക്കുഞ്ഞിനെ പോലും കാണാനില്ല. മജി വാള് പിടിച്ചിട്ടുണ്ട്. അതവന്‍ ആര്‍ക്കും കൊടുക്കുന്നില്ല. ഇതിനെ വാളെന്നു പറയാന്‍ പറ്റില്ല. പിടി യുള്ള ഒരു നീണ്ട തകിട് അതുവച്ച് വെട്ടിയാല്‍ ചതയുകയെ ഉള്ളു മുറിയില്ല. ഇതെന്താട കബിവടിയോ നീയെന്ത മീനെ തല്ലിയാണോ പിടിക്കുന്നത്… ഞാന്‍ ചോദിച്ചു .അവന്‍ അതിന്റെ പ്രവര്‍ത്തനം പറഞ്ഞുതന്നു.. മൂര്‍ച്ചയുള്ള വാള് വെള്ളത്തില്‍ പാളി പോകുമത്രേ. ഞാന്‍ എമര്‍ജെന്‍സി പിടിച്ചിട്ടുണ്ട്. അവന്‍ വെട്ടുന്നത് എനിക്ക് കാണണം. ഞാനിതൊക്കെ കഥ പറഞ്ഞു കേട്ടിട്ടെയുല്ല്. കിട്ടുന്ന മീന്‍ എങ്ങനെ പങ്കു വെക്കണമെന്ന ചര്‍ച്ചയിലാണ് ബാക്കിയുള്ളവര്‍. എന്തോ തമാശ കേട്ട സുലു ഉറക്കെ ചിരിച്ചു ……..
“ഒന്ന് മിണ്ടാതിരിയെടാ…… നിന്ടൊക്കെ ഒച്ച കേട്ടാല്‍ ചത്ത മീന്‍ വരെ ഓടുമാല്ലോടാ”…മജി അലറി. പെട്ടെന്ന് വെള്ളത്തില്‍ എന്തോ അനങ്ങി ഞാന്‍ വെട്ടം കാണിച്ചപ്പോയീക്കും മജി വെട്ടികഴിഞ്ഞു. ഇവനാള് പുലിയാണല്ലോ എന്ന് മനസ്സു പറയുംമുന്പേ..എന്തോ എനിക്കുമുന്പില്‍ എന്തോ വലിയ ശബ്ദത്തോടെ കുതിച്ചു പൊങ്ങിവന്നു എല്ലാവരും ജീവനും കൊണ്ട് ഓടി. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല.
രംഗം ശാന്തമയപോള്‍ കാര്യങ്ങള്‍ ക്ലിയറായി ആശാന്‍ വെട്ടിയത് ഒരു പോത്തിന്റെ വലിനിട്ടായിരുന്നു…..
പോരെ പൂരം വാള് കൊടുക്കാത്തതിന്റെ അമര്‍ഷം മുഴുവന്‍ ഞങള്‍ അവനെ കളിയാക്കി തീര്‍ത്തു. കുറച്ചു സമയം കൂടെ കറങ്ങിയെങ്കിലും ഒന്നും കിട്ടിയില്ല. ഞങള്‍ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.എല്ലാവരും നന്നായ് എന്ജോയ് ചെയ്യുന്നുണ്ട്…
ഇപ്പൊ നടക്കുന്നത് കുറേക്കൂടി ഇരുള്‍ മൂടി കിടക്കുന്ന സ്ഥലതൂടെയാണ്. കുശവന്‍മാര്‍ താമസിക്കുന്ന മലയുടെ ചെരിവാണ്. സര്പക്കാട് ആണ് അടുത്ത്.. .പലര്‍ക്കും വാള് പ്രയോഗിക്കാന്‍ അവസരം കിട്ടി. ഞാനും വെട്ടി. കണ്ണും പൂട്ടി ഒറ്റ വെട്ടു. അടുത്ത് നിന്നവന്മാര്‍ക്ക് ഒക്കെ കിട്ടി, “ചെളി അഭിഷേകം”. ഇങ്ങനാണോഡാ ————–ഒന്ടാക്കുന്നത്. പിന്നെ മൂന്നു നാലു മീഡിയം സ്ട്രോങ്ങ് തെറിയും പറഞ്ഞു എന്ടടുതൂന്നു വളുവാങ്ങി യുസൂ കരക്ക് കയറി അവന്‍ ബസ് പണിക്കാരന്‍ ആണ് നല്ല പുതിയ തെറികളൊക്കെ അറിയാം… . “അയ്യേ പണികിട്ടി അളിയാ”…. യൂസു വിന്റെ ശബ്ദം . വെട്ടം അവനെ ഫോക്കസ് ചെയ്തു. കൂട്ടച്ചിരി ഉയര്‍ന്നു. ആരോ കാര്യം സാദിച്ച സ്ഥലത്താണ് പുള്ളി നില്‍ക്കുന്നത്….ഞാന്‍ നന്ദിയോടെ മോളിലോട്ടുനോക്കി പറഞ്ഞു പടച്ചോനെ ഇത്രേം വേണ്ടായിരുന്നു …….
സമയം പന്ത്രണ്ട് ആയി എമര്‍ജെന്‍സി ഓഫ് ആയി.. ടോര്‍ച് ലൈറ്റ് മാത്രം. ചീവിടുകള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു ചുറ്റും എന്തോ ബീഗരന്തരീക്ഷം. തിരെകെ പോരാനായി തീരുമാനിച്ചു. വെള്ളത്തില്‍ കൂടി വേണം പോരാന്‍ . പെട്ടെന്ന് സുലുന്റെ കാലില്‍ എന്തോ കടിച്ചു. ഞങള്‍ പെട്ടെന്ന് കരയില്‍ കയറി.കാലില്‍ ചോര പൊടിയുന്നു.. മുറിവും ഉണ്ട്. പാമ്പാണ് കടിചിരിക്കുന്നത്.പാമ്പിനെ പറഞ്ഞിട്ടു കാര്യമില്ല ഇവന്‍ കേറി ചവിട്ടിയതാണ്. എല്ലാവരും സ്തംഭിച്ചു നില്‍ക്കുവാണ്. സുലു തന്നെ പറഞ്ഞു കുട്ടയായിരിക്കും. അല്ലാതെ വിഷമുള്ള പാമ്പ് വെള്ളതിലിരങ്ങില്ല… ആദ്യത്തെ അറിവ് ആണെങ്കിലും ഞാനുമത് പിന്‍താങ്ങി .. എങ്കിലും ഒന്ന് ഡോക്ടറെ കാണണം എന്നായി മജി . ഉടന്‍ തന്നെ ഒരു ഓട്ടോ വിളിച്ചു. റോഡിലെതന്‍ ഒരു മലകയരണം. അവനെ നടക്കാന്‍ സമ്മതിച്ചില്ല നടന്നാല്‍ ബ്ലഡ് സര്‍കുലെശന്‍ കൂടും. തുണി കീറി കാല് കെട്ടി. അവനെയും എടുത്തു ഇരുട്ടില്‍ തപ്പി തടഞ്ഞു മല കയറി.റോഡില്‍ ഇറക്കി വച്ച് വണ്ടിയും നോകി നിന്നു . അടുത്ത വീട്ടിലെ ഒരു ചേട്ടന്‍ ഞങളുടെ അടുത്തേക്ക് വന്നു. ഇവന്റെ കാലിലെ മുരിവ്കണ്ട് പറഞ്ഞു “ഇത് കുട്ട കടിച്ചതാ.പേടിക്കണ്ട!! ” അതോടെ എല്ലാര്ക്കും ആശ്വാസമായി. വിഷമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് പാമ്പാണ് കുട്ട. വെറുതെ ആളെപെടിപ്പിക്കാന്‍ ഓരോ പടപ്പുകള്‍ ……..
വണ്ടി വന്നു നേരെ സമറിടന്‍ ഹോസ്പിടളിലേക്ക് പറന്നു…
ഒന്നര മണിയായിട്ടും കാശുവലിടിയില്‍ തിരക്കാണ് ഏതോ അക്സിടെന്റ്റ് കേസ് ആണ്. അതിനിടയിലൂടെ ഇവനെ തങ്ങി എടുത്തു ഡോക്ടര്‍ റൂമില്‍ ഇരുത്തി. ഡോക്ടറോട് കാര്യം പറഞ്ഞു. ഡോക്ടര്‍ പറഞ്ഞു ആള്‍ക്ക് ഇപ്പൊ കുഴപ്പമില്ല. എല്ലാരുടെം മുഖത്ത് ആശ്വാസത്തിന്റെ ചിരി വിടര്‍ന്നു.
ഡോക്ടര്‍ തുടര്‍ന്ന് ..വിഷമുണ്ടോന്നു അറിയാന്‍ ഇവിടെ ഇരുപത്തിനാല് മണികൂര്‍ ഒബ്സര്‍വേഷന്‍ വേണം , ഓരോ മണിക്കുരിലും ബ്ലഡ് ടെസ്റ്റ് ചെയ്യണം…
ദെ കിടക്കണ്…. ഠിം.
ഒടുവില്‍ മജി ഡോക്ടര്‍ടെ കാലുപിടിക്കാന്‍ തൊടങ്ങി. രാവിലെ അഞ്ചു മണിവരെ സമയം ഉള്ളു അതിനുള്ളില്‍ വീട്ടില്‍ എത്തണം വീട്ടുകാര്‍ അറിയാതെ പോന്നതാണ്……അതിനുള്ളില്‍ എന്തെങ്കിലും ചെയ്യണം…..
അവന്റെ വീട്ടില്‍ പറയുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ എന്റെ തല കറങ്ങി.
മജീ വന്നുപറഞ്ഞു “ഡോക്ടര്‍ അടുക്കുന്നില്ല, എന്താ ചെയ്ക… വീട്ടില്‍ പറയണോ. ഷാനു നീയൊന്നു വിളിക്കോ അവന്റെ വീട്ടില്‍ നീയാകുമ്പോള്‍” ……..
ഞാനിടക്ക് കയറി പറഞ്ഞു.. “പോന്നു കൂട്ടുകാരാ എന്നെ തന്നെ എല്പിക്കണോ.. എനിക്കാ നാട്ടില് ജീവിക്കണ്ടെ..നീ തന്നെ പറയുന്നതാ ബെസ്റ്റ്. ഒന്നുലെലും നിന്റെ അയല്‍വക്കമല്ലേ”.. ഞാന്‍ ആ വടി തിരിച്ചു എറിഞ്ഞു.
ഒടുവില്‍ യൂസു ഇടപെട്ടു വീട്ടില്പരഞ്ഞാ പ്രശ്നമാകും ഡോക്ടര്‍ പറഞ്ഞതു നോക്കണ്ട നമുക്കിവിടെ തന്നെ നില്‍ക്കാം എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അട്മിട്ടു ചെയ്യാം. അത് കൊള്ളാമെന്നു തോന്നി. അങ്ങനെ സുലു ഞങളുടെ ഒബ്സര്‍വേഷനിലായി. ഒരു മണിക്കൂര് കൂടെ കടന്നു പൊയ്. സുലുവനെങ്കില്‍ വഴിപോകുന്നോരെ ഒക്ക് കാല് കാണിച്ചു കൊടുക്കുന്നുണ്ട് .അജാസ് ഇടയ്ക്കിടെ അവന്റെ കളര്‍ നീലയായി മാരുന്നുണ്ടോന്നു നോക്കുന്നുണ്ട്. റഫീ തിടുക്കത്തില്‍ എന്റൊകൊണ്ട് വന്നു സുലുവിന്റെ വായിലേക്കിട്ടതും അവന്‍ നീട്ടി ഒറ്റ തുപ്പു…..മുളകാണ്. വിഷം കയറിയാല്‍ നാവ് രുജി അറിയില്ലത്രേ….ഭാഗ്യം റഫീക്ക് തെറി കേട്ടില്ല… അങ്ങനെ ഞങള്‍ ട്രീട്മെന്റ്റ് തുടര്‍ന്നു കൊണ്ടിരുന്നു. മജി വീണ്ടും വന്നു പറഞ്ഞു എട്ടു കിലോമിറ്റര്‍ പോയാല്‍ ഒരു വിഷ ചികിത്സ നടത്തുന്ന ആളുണ്ട് പോയി നോക്കിയാലോ..
വണ്ടി നേരെ അങ്ങോട്ട് വിട്ടു. ബുദ്ധിമുട്ടിയെങ്കിലും വീടുക്ണ്ട് പിടിച്ചു. ആളെ കണ്ടു ഒരു വൃദ്ധന്‍. സുലുവിനെ ഒരു കസേരയില്‍ ഇരുത്തി ഒരു ഗ്ലാസ് വെള്ളമെടുത്ത് എന്തോ മന്ത്രിച്ചു അവനു കൊടുത്തിട്ട്. എന്തോ കുറച്ചു മരുന്നിനും കുറിച്ച് കൊടുത്തു. അയാള്‍ക്ക് ഫീസും കൊടുത്തു ഞങള്‍ തിരികെപ്പോന്നു. വീടെത്തിയപ്പോള്‍ പറയാന്‍ മറന്നില്ല അളിയാ നാളെ ജീവനുണ്ടേല്‍ ചെലവുചെയ്യനെ….
വീട്ടിലെത്തിയപ്പോള്‍ അഞ്ചു മണിയായി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒന്നുകൂടി പ്രാര്‍ത്ഥിച്ചു അവനു ഒന്നും വരുത്തരുതേ…..
രാവിലെ തന്നെ മജിയെ വിളിച്ചു ഇല്ല അവനു കുഴപ്പമില്ല. “അല്ലേലും ഇവനെയൊന്നും പമ്പ് കടിച്ചാലും ചവൂല. “.. എന്ന് പറഞ്ഞു ഫോണ്കട്ട് ചെയ്തു ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.