Connect with us

Entertainment

ആദി കണ്ണീരിന്റെ നനവുള്ള ഒരു ഓർമയാകുന്നു

Published

on

ജിയോ മാത്യു സംവിധാനവും എഡിറ്റിങും നിർമ്മാണവും നിർവ്വഹിച്ച ആദം വളരെ ഗൗരവകരമായ വിഷയമാണ് പറയുന്നത്. അതാകട്ടെ നമ്മെയൊക്കെ വളരെ അസ്വസ്ഥമാക്കാൻ പോന്നതും. കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതർ അല്ല എങ്കിൽ മാതാപിതാക്കളെ മാത്രമേ പഴിചാരാൻ സാധിക്കൂ. എന്നാൽ സമൂഹം എത്രമേൽ നിശിതമായി വിമർശിച്ചാലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു. റിലേഷൻഷിപ്പുകൾ സ്വാഭാവികമാകാം എന്നാൽ കുട്ടികൾ അതിനൊരു തടസ്സമോ ഭാരമോ എങ്കിൽ അവരെ ഇല്ലായ്മ ചെയ്യാതെ, വളർത്താൻ താത്പര്യമുള്ളവരുടെയോ സർക്കാരിന്റെയോ കൈകളിൽ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടികളെ കൊല്ലാൻ മനസ് വരുന്നവർ ലോകത്തെ ഏറ്റവും വലിയ ക്രൂരത കൈമുതലായവർ ആണ് .

vote for ADAM

ഇവിടെ ആദി എന്ന ബാലൻ ഒരു മുത്തശ്ശിക്കഥ പോലെ പറയുന്നത് അവന്റെ തന്നെ കഥയാണ്. രാജാവും രാജ്ഞിയുമായ അവന്റെ അച്ഛനും അമ്മയ്ക്കും ഒരു സുന്ദരനായ രാജകുമാരൻ ജനിച്ചതും അവർ സന്തോഷത്തോടെ വളർന്നതും പിന്നീട് രാജാവ് അതിർത്തിയിലെ പോരാട്ടത്തിൽ മരിച്ചതും എല്ലാം അവൻ പറയുകയാണ്.

പിന്നീട്ട് കഥയുടെ ഗതിതന്നെ മാറുകയാണ്. ഇനിയാണ് ആ ദുഷ്ടനായ മന്ത്രവാദിയുടെ വരവ്. മന്ത്രവാദി രാജകുമാരന്റെ അമ്മയായ രാജ്ഞിയെ സ്വാധീനിക്കുന്നതും അടിമയാക്കുന്നതും ആ മന്ത്രവാദി നിരന്തരം രാജകുമാരനെ ഉപദ്രവിക്കുന്നതും അതിനു രാജ്ഞി കൂട്ടുനിൽക്കുന്നതും …അങ്ങനെയൊരു ദിവസം ആ ക്രൂരത സംഭവിക്കുന്നതും. പക്ഷെ രാജകുമാരനെ ഏറ്റവും നോവിച്ചിട്ടുണ്ടാകുക ആ മന്ത്രവാദിക്കൊപ്പം തന്റെ അമ്മയും ആ കൃത്യം ചെയ്തു എന്നതുകൊണ്ടുതന്നെയാകും.ഈ ഭൂമിയിൽ ഏറ്റവും സ്നേഹിക്കുന്നത് അമ്മയെ ആണെന്ന അവന്റെ കുറിപ്പ് ചുവരിൽ അവശേഷിക്കുമ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയും.

എത്രയെത്ര പത്രവാർത്തകൾ, എത്രയെത്ര സംഭവങ്ങൾ ..എന്തുകൊണ്ടാകും സമൂഹം മാറാത്തത് ? പരസ്പര സമ്മത്തോടെയുള്ള ബന്ധങ്ങൾ ഉണ്ടാകട്ടെ..എന്നാൽ കുട്ടികളെ ബലിയാടുകൾ ആക്കുന്നത് എന്തിനാണ് ? ലൈംഗികതയും പ്രണയവും നിങ്ങള്ക്ക് ആരാണ് നിഷേധിക്കുന്നത് ? കുട്ടികളാണോ ? നിങ്ങൾ ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ സദാചാര വൈകല്യങ്ങൾക്കു കുട്ടികളെ ശിക്ഷിക്കുന്നത് എന്തിനാണ് ? ..ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ അവശേഷിക്കുമ്പോൾ ചില രാജകുമാരന്മാർ എന്നെന്നേക്കും കൊട്ടാരം വിട്ടു പോകുന്നത് തുടരുകയാണ്. മാതാപിതാക്കളുടെ ഭൗതിക സുഖങ്ങൾക്ക് വേണ്ടി സ്വയം ത്യജിച്ചുകൊടുത്തുകൊണ്ട് .

ഈ ഷോർട്ട് മൂവി കണ്ടുകഴിയുമ്പോൾ ആദി നനവുള്ള ഒരു ഓർമയായി അവശേഷിക്കും. സ്നേഹിക്കാൻ മാത്രം അറിയാവുന്ന എത്രയോ ആദിമാർ , അദിതിമാർ (ഇത്തരത്തിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടി) നിങ്ങളുടെ മനസ്സിൽ ചോദ്യചിഹ്നങ്ങളാകും.

ആദം സംവിധാനം ചെയ്ത ജിയോ മാത്യു ബൂലോകം ടീവിയോട് സംസാരിക്കുന്നു

അഭിമുഖം ശബ്‌ദരേഖ

Advertisement
BoolokamTV InterviewGeo Mathew

ജിയോ മാത്യു ഒന്ന് സ്വയം പരിചയപ്പെടുത്തുമോ ? പ്രൊഫഷൻ, സിനിമാ/ കലാമേഖലയിലെ എക്സ്പീരിയൻസ്, സംവിധാനം ……

ആദം ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു ഞാൻ സ്റ്റുഡന്റ് ആയിരുന്നു. ഇപ്പോൾ ഞാനൊരു പ്രൊഡക്ഷൻ ഹൌസിൽ വർക്ക് ചെയ്യുകയാണ്. പണ്ടുമുതൽ ഡയറക്ഷൻ ആണ് എനിക്കിഷ്ടം. സ്‌കൂൾ ടൈം മുതൽ ഡയറക്ഷനോടും റൈറ്റിങ്ങിനോടും വലിയ ഇഷ്ടമായിരുന്നു. സ്‌കൂൾ ടൈമിൽ ചെറിയ ചെറിയ നാടകങ്ങളിൽ , സ്കിറ്റുകളിൽ ഒക്കെയാണ് തുടങ്ങിയത്. അങ്ങനെ പണ്ടുമുതലേയുള്ള സിനിമാതാത്പര്യങ്ങൾ കാരണം മേക്കിങ് പ്രോസസുകൾ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ഡിഗ്രി തന്നെയാണ് ചെയ്തത്. ആ സമയത്തു ഷോർട്ട് ഫിലിംസ് , ചെറിയ ആൽബംസ് എല്ലാം ചെയ്തു, ഒരു എക്സ്പീരിയൻസ് ആയിട്ടാണ് പതിയെ ഇൻഡിപെൻഡന്റ് ആയി ഡയറക്ഷൻ ഫീൽഡിൽ ഇറങ്ങിയത് .

vote for ADAM

ആദം വളരെ ഹൃദയസ്പർശിയായ മൂവിയാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ ഒരു പ്രത്യേക സമീപനത്തിൽ അവതരിപ്പിച്ചിരിക്കുന്നു . ഈ ആശയം , ഇത്തരമൊരു സമീപനം.. ഈ മൂവി പിറക്കാൻ ഇടയായ സാഹചര്യം, ഡിസ്കഷന്സ്… എങ്ങനെ എല്ലാം ഒന്ന് വിശദീകരിക്കുക

‘ആദം’ ശരിക്കും നടന്ന ഇൻസിഡന്റ് ആണ്. ഒന്നല്ല അതുപോലെ ഒത്തിരി ഇൻസിഡൻസ് നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. ഞാൻ സ്‌കൂളിൽ പഠിക്കുന്ന ടൈമിൽ ആണ് ഇങ്ങനെയൊരു ഇൻസിഡന്റ് നടക്കുന്നത്, അത് ഞങ്ങളുടെ നാട്ടിൽ തന്നെയാണ്. അത് വലിയ ഞെട്ടലുണ്ടാക്കി. ആ സംഭവം കുറച്ചുനാൾ നമ്മുടെ മൈൻഡിൽ തന്നെ ഉണ്ടായിരുന്നു. അതുകഴിഞ്ഞു കോളേജിൽ ഞാൻ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്ത് ഇതുപോലുള്ള ഒന്നുരണ്ടു ന്യൂസും കൂടി വന്നു. അങ്ങനെ ആയപ്പോൾ എനിക്കുതോന്നി..ഇതിലൊരു കണ്ടന്റ്റ് ഉണ്ടല്ലോ എന്ന്. അങ്ങനെയാണ് അത് എഴുതി തുടങ്ങിയത്.  അതിന്റെ ആദ്യറൗണ്ട് ഡിസ്കഷനും കാര്യങ്ങളും എന്റെ സുഹൃത്തുമായിട്ട് നടന്നു.  എഴുതിയപ്പോൾ അത് മൂന്നുനാല് സ്ക്രിപ്റ്റുകൾ വന്നു. ഒരേകഥ നാലുരീതിയിൽ എഴുതിയത് . അതിൽ ഇന്ററസ്റ്റിങ് ആയി തോന്നിയതാണ് ഡെവലപ് ചെയ്തു നല്ലൊരു സ്ക്രീൻപ്ലേ ആക്കിയത് ..  രണ്ടുവർഷത്തോളം എടുത്തു സിനിമ മൊത്തം തീരാൻ.

ആദി ഒരു നൊമ്പരമായി അവശേഷിക്കുന്നു….മന്ത്രവാദികളെ ഭയക്കാതെ രാജകുമാരന്മാർക്കു കൊട്ടാരങ്ങളിൽ ജീവിക്കാൻ സാധിക്കുന്ന ഒരു സമൂഹം നമുക്കെന്നു സാധ്യമാകും ? അതിനു സമൂഹം എത്തരത്തിൽ മാറേണ്ടതുണ്ട് ?

ഇതൊക്കെ ഒരുതവണ നടന്നു..ഒരു ഒറ്റപ്പെട്ട സംഭവം എന്ന നിലക്ക് അവസാനിക്കുന്നില്ലല്ലോ…നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത രീതിയിൽ വീണ്ടും അതു സംഭവിക്കുന്നു. ഇതിനെതിരെ പ്രതികരിക്കാതെ പറ്റില്ല എന്നായി. ഇല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ന്യൂസ് പേപ്പറിലോ ടീവിയിലോ വായിച്ചും കണ്ടും അങ്ങ് പോകുക മാത്രം ചെയ്യും. ഇത്തരമൊരു ആശയം ആൾക്കാരിലേക്ക് കുറച്ചു ഡീപ് ആയി എത്തിക്കണം എന്നുതോന്നിയിട്ടാണ് സ്ക്രിപ്റ്റ് ചെയുന്നത്. ഈ ചെറിയ സിനിമകൊണ്ടു വലിയ മാറ്റങ്ങളുണ്ടാകും എന്നൊന്നും ഞങ്ങൾ ധരിക്കുന്നില്ല. ഒരാളെങ്കിൽ ഒരാൾക്ക് ..ഇതുകണ്ടിട്ടു അവരുടെ മനസ്സിൽ ടച്ച് ചെയ്താൽ ..അതുതന്നെ വലിയ കാര്യമാണ്. ഈ മൂവി കണ്ടവരിൽ പകുതിയും പറഞ്ഞത്..ഇത് ഒത്തിരി കരയിപ്പിച്ചു.. ആ കുട്ടി ഇപ്പോഴും മനസിൽ നിൽക്കുന്നു എന്നാണ്. ചിലക്കു ഇതൊരു പുതിയ സംഭവംപോലെ തോന്നും.. ചിലർക്ക് ഇത് ഇനിയും സംഭവിക്കുമോ എന്ന പേടി. ഒരോരുത്തർക്കും ഈ സിനിമ പലരീതിയിൽ ആണ് മനസിലാക്കാൻ സാധിച്ചത്. ഈ സിനിമകൊണ്ടു എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിനിമയിൽ തന്നെ പറഞ്ഞിട്ടുണ്ട്.

അഭിനേതാക്കളെ കണ്ടെത്തിയത് ? 

Advertisement

ഇതിൽ അഭിനേതാക്കളെ കണ്ടെത്തിയത് കാസ്റ്റിങ് കോൾ വഴിയായിരുന്നു. സോഷ്യൽ മീഡിയ വഴി കാസ്റ്റിങ് കോളിന്റെ പോസ്റ്ററുകൾ ഇട്ടിരുന്നു. ഒത്തിരി അന്വേഷണങ്ങൾ വന്നു. ഫീമെയിൽ ആർട്ടിസ്റ്റുകൾക്ക് എൻട്രി വന്നത് വളരെ കുറവായിരുന്നു. ശരിക്കും നമ്മൾ കാസ്റ്റിങ് കാൾ ഇട്ടതു ഇതിലെ അമ്മയുടെ കാരക്റ്ററിനും ഇതിലെ സെൻട്രൽ കാരക്റ്റർ ആദം…ആദി എന്ന കാരക്റ്ററിനും വേണ്ടിയായിരുന്നു. കുട്ടികളുടെ ഒത്തിരി എൻട്രീസ് വന്നു. പക്ഷെ അമ്മയുടെ കഥാപാത്രത്തിന് അപ്ലെ ചെയ്തവർ ഒരു ഇരുപത് ഇരുപത്തിയഞ്ച് വയസ് ഒക്കെ ഉള്ളവർ ആയിരുന്നു. അവർ ഒരു ‘അമ്മ റോൾ ചെയ്യാൻ ബുദ്ധിമുട്ടായി കാണിക്കുന്നവർ ആണ്. വന്നവർക്കു ഒരു സീൻ അയച്ചുകൊടുത്തു അഭിനയിക്കാൻ പറഞ്ഞു. അപ്പോൾ തന്നെ അവർ പറ്റില്ല… ഒരു നെഗറ്റിവ് കഥാപാത്രം ചെയ്യില്ല അങ്ങനെയൊക്കെ പറഞ്ഞു കുറേപേർ ഒഴിവായിപ്പോയി. പിന്നെ രണ്ടുപേർ ഒകെ പറഞ്ഞുവെന്നു. പിന്നെ രണ്ടുമൂന്നു റൌണ്ട് ഒഡിഷനും കാര്യങ്ങളും നടത്തി . അതിൽ സെലക്റ്റ് ആയത്. അമേയ ജൂഡ് ആയിരുന്നു. ഞങ്ങൾ വിചാരിച്ചപോലെ തന്നെ അവർ നന്നായി പെർഫോം ചെയ്തു.

Tanmay Mithun Madhavan ശരിക്കും ഞെട്ടിച്ചു

ആദം എന്ന കാരക്ടർ ചെയ്ത കുട്ടി Tanmay Mithun Madhavan ശരിക്കുംപറഞ്ഞാൽ നമ്മെയൊക്കെ വളരെ ഇമ്പ്രസ് ചെയ്ത കുട്ടിയാണ്. ഇപ്പോൾ ഒന്നുരണ്ടു സിനിമകളിൽ ഒക്കെയുണ്ട്. ആദമിൽ വരുന്ന സമയത്തു ഫോറൻസിക് എന്ന മൂവിയിൽ ഒരു ചെറിയ റോൾ ആണ് അവൻ ചെയ്തിരുന്നത് . ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷം. അവന്റെ ഏജിനു മുകളിൽ നിൽക്കുന്ന ഒരു പെർഫോമൻസ് ആയിരുന്നു ആദത്തിൽ കാഴ്ചവച്ചത്. ചിലതൊക്കെ അവൻ ഒറ്റ ടേക്കിൽ ഓക്കേ ആക്കുമ്പോൾ ഞങ്ങൾ തന്നെ ശരിക്കും അതിശയിച്ചു പോയിട്ടുണ്ട്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ അവനു ഒരു ഏഴു വയസുണ്ടാകും, പക്ഷെ ഏഴുവയസുകാരന്റെ അഭിനയമായിരുന്നില്ല. നമ്മൾ അവനു ഓരോന്ന് പറഞ്ഞു കൊടുക്കുമ്പോൾ അവൻ ഏതുരീതിയിലാണ് അത് ഉൾക്കൊള്ളുക എന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ അവൻ അത് പ്രസന്റ് ചെയുമ്പോൾ നമ്മൾ വിചാരിച്ചതിലും രണ്ടുമൂന്നു സ്റ്റെപ്പ് മുകളിൽ നിൽക്കുന്നൊരു പെർഫോർമൻസ് ആയിരുന്നു.

മറ്റു സാങ്കേതിക പ്രവർത്തകർ എങ്ങനെ ..നിങ്ങളെല്ലാം കൂട്ടായ്മ ആയി പ്രവർത്തിച്ചതാണോ ?

ഇതിലെങ്ങനെ ക്രൂ മെമ്പേഴ്‌സ് ഒന്നും ഇല്ല. ഇതിന്റെ ഷൂട്ടിങ് സമയത്തു ഞാനും ക്യാമറാമാനും മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ തന്നെയാണ് എല്ലാം ചെയ്തത്. പിന്നെ എന്റെയൊരു ഫ്രണ്ട് ഹേമന്ദ് . അവൻ Creative Director ആയി വന്നപ്പോൾ കുറച്ചുകൂടി നല്ല ഔട്ട് പുട്ട് കിട്ടിയെന്നു ഞാൻ വിശ്വസിക്കുന്നു. DOP ചെയ്ത Ankith Anil, അവൻ കോളേജിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. അവൻ കഥകേട്ട് പെട്ടന്ന് വന്നു ജോയിൻ ചെയ്തതാണ്. അവൻ വന്നപ്പോൾ എനിക്ക് ഹെൽപ്ഫുൾ ആയി. കാരണം ഞാൻ എന്താലോചിച്ചാലും അവനറിയാം . എന്താണ് എനിക്ക് വേണ്ട ഷോട്ട് എന്ന് എന്നേക്കാൾ നന്നായി അവനറിയാം. ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നു എങ്കിലും പെട്ടന്ന് പെട്ടന്ന് കാര്യങ്ങൾ ചെയ്തു തീർത്തു. ഈയൊരു സിനിമയുടെ ടെക്നിക്കൽ സൈഡ് അമ്പത് ശതമാനത്തോളം ചെയ്തിരിക്കുന്നത് അവൻ തന്നെയാണ്. പിന്നെ ഇതിലുള്ള മറ്റ് ആർട്ടിസ്റ്റുകൾ എന്റെ ഫ്രണ്ട്സ് തന്നെയാണ്. എന്റെകൂടെ കോളേജിൽ പഠിച്ച ജോർജ്ജ് ആണ് മ്യൂസിക് ചെയ്തത് . അവനും അങ്ങനെയാണ് ഞാനൊരു തീം കൊടുത്തുകഴിഞ്ഞാൽ പടപടേന്ന് ചെയുന്ന ആളാണ്. പ്രത്യേകിച്ചൊന്നും പറയേണ്ടകാര്യമില്ല. ഒരു സീൻ കാണുമ്പൊൾ തന്നെ അവനറിയാം. ഇതിൽ മ്യൂസിക് ചെയ്യാനും ക്യാമറ ചെയ്യാനും ആരും പൈസ മേടിച്ചിട്ടില്ല. എല്ലാം ഒരു ടീം വർക്ക് ആയിട്ട് അങ്ങനെ ചെയ്തു. കളറിംഗ് ചെയ്ത Nidhin Prem, ലിറിക്സ് ചെയ്ത Thomas Hans Ben .. ഇവർ രണ്ടുപേരും കോളേജിൽ എന്റെ സീനിയേഴ്സ് ആയിരുന്നു. പിന്നെ Sound ചെയ്ത Lal Krishna (Sapthaa Records) , Abhijith (Brite Studio) അങ്ങനെ ഒത്തിരിപേർ പോസ്റ്റ് പ്രൊഡക്ഷൻ സൈഡിൽ ആണ് വർക്ക് ചെയ്തത്. പ്രീ പ്രൊഡക്ഷനിൽ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഡബ്ബിങ് ചെയ്ത Meenakshi Jayan Menon എന്റെകൂടെ സ്‌കൂളിൽ പഠിച്ചതാണ്. ടീം വർക്ക് ഡെവലപ് ചെയ്തത് ഫ്രണ്ട്ഷിപ്പിന്റെ ബേസിൽ തന്നെ ആയിരുന്നു .

vote for ADAM

അടുത്ത പ്രോജക്റ്റുകൾ ?

പുതിയ പ്രോജക്റ്റ് ആലോചനയിലുണ്ട്… എഴുതാനുള്ള ഒരു ടൈം കിട്ടിയില്ലാത്തതുകൊണ്ടു ഹോൾഡ് ചെയ്തു വച്ചേയ്ക്കുകയാണ്. ഞാൻ വർക്ക് ചെയ്യുന്നതും ഇതേ ഫീൽഡിൽ ആണ്. എഴുത്തൊക്കെ പതിയെ തുടങ്ങണം. ആദ്യത്തേതിനേക്കാൾ വലിയൊരു പ്രോജക്റ്റ് പ്രതീക്ഷിക്കുന്നു. കുറച്ചുകൂടി വലിയൊരു ബഡ്ജറ്റിൽ ഒരു വലിയ ക്യാൻവാസിൽ ചെയ്യുന്നൊരു സിനിമയാണ് ഉദ്ദേശിക്കുന്നത്. . പിന്നെ ജോലിയുടെ ഭാഗമായിട്ട്..ചില വെബ് സീരീസ്, വീഡിയോസ്, ഒക്കെ ഇപ്പോഴും ചെയുന്നുണ്ട്. അടുത്ത പ്രോജക്റ്റ് അധികം വൈകാതെ ചെയ്യണം എന്നാണു എന്റെ ആഗ്രഹം.

അംഗീകാരങ്ങൾ

Advertisement

ഇതിനു കിട്ടിയ അവാർഡ്‌സ് എന്ന് പറഞ്ഞാൽ… ആക്ച്വലി …ഞങ്ങളുടെ കോളേജിലെ ഒരു ഫെസ്റ്റിവലിൽ ആണ് ഞങ്ങൾ ആദ്യമായി സ്‌ക്രീൻ ചെയുന്നത്. അവിടെ കിട്ടിയ റെസ്പോൺസ് ഞങ്ങൾക്കൊരു അത്ഭുതമായിരുന്നു. കുറേപേർ നല്ല അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഞങ്ങൾക്കൊരു കോൺഫിഡൻസ് ആയി. ഇതൊരു ഫെസ്റ്റിവലിന് അയച്ചാൽ അവാർഡ്‌സ് കിട്ടിയില്ലെങ്കിലും കുറച്ചുനല്ല ക്രിട്ടിക്സ് കേൾക്കാം എന്ന ഒരു കോൺഫിഡൻസ് വന്നു. ഞങ്ങളുടെ കോളേജ് ഫെസ്റ്റിൽ ആണ് ആദ്യത്തെ ബെസ്റ്റ് ഫിലിം അവാർഡ് കിട്ടുന്നത്. പിന്നെ ഇന്റർ കോളേജ് ഫെസ്ടിവൽസിനൊക്കെയാണ്ആ ആദ്യമായി സബ്മിറ്റ് ചെയുന്നത്. പിന്നീട് ലോക്ഡൌൺ വന്നു വീട്ടിലിരിക്കുന്ന സമയത്ത് ഓൺലൈൻ ആയി ഒത്തിരി ഫെസ്ടിവൽസിനെ കുറിച്ചൊക്കെ അറിഞ്ഞു. ഒത്തിരി ഫെസ്റ്റിവൽസിനു അയച്ചു. നമ്മുടെ ഭാഗ്യം.. അയച്ചിടത്തുനിന്നെല്ലാം നല്ല റിവ്യൂസ് ഒക്കെ വന്നു. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ലിറിക്സ്, ബെസ്റ്റ് ആക്ട്രസ്, ബെസ്റ്റ് സ്‌ക്രീൻ പ്ളേ , ബെസ്റ്റ് മ്യൂസിക് ഡയറക്ടർ .. അവാർഡുകൾ ..അല്ലെങ്കിൽ recognitions ഞങ്ങൾക്ക് ലഭിച്ചു. അതൊക്കെ ഒരു വലിയ കാര്യമായി കരുതുന്നു.

Adam Award Winning Malayalam Short Film Directed By Geo Mathew

Writer, Editor, Director
Geo Mathew

Produced By
Geo Mathew & VC Chandresh

DOP
Ankith Anil

Creative Director
Hemanth Mukkunnoth

Music Director
TJ George Gil

DI Colourist & Final Mixing
Nidhin Prem

Lyrics
Thomas Hans Ben

Advertisement

Vocals
Poornasree Haridas

Music Arrangements and Programming
Manfreds Jani

Mix Master
Richards E

Sound Recordist
Lal Krishna (Sapthaa Records)
Abhijith (Brite Studio)

PRO
Mrinal Dev MJ

Sound Artist
Meenakshi Jayan Menon

Title Design
Sarah Albert

Advertisement

Production Controllers
Eldhose Biju & Ashwin H

Subtitles
Leah Alexander

Cast
Tanmay Mithun Madhavan
Ameya Jude
Dan V Mathew
Jishnu V Sunderlal
Jovino Jojin

 

 2,017 total views,  15 views today

Continue Reading
Advertisement

Comments
Advertisement
Entertainment16 mins ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement