ഇരുപത്തിനാല് കാരനായ സാമുവൽ എന്ന യുവാവിനെ ഒരു കൂട്ടം ആളുകൾ തല്ലി കൊന്നതിന്ടെ കാരണം ഒന്ന് മാത്രം ആയിരുന്നു

0
425

Aadhi Dev

സ്പെയിൻ കത്തുകയാണ്.തെരുവുകളിൽ പ്രതിക്ഷേധങ്ങൾ ജ്വലിക്കുന്നു.നാട്ടുക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ബാരിക്കോഡുകൾ നാട്ടുകാർ എടുത്ത് കളഞ്ഞു. എന്താണ് സംഭവിച്ചത് ? ഇരുപത്തിനാല് കാരനായ സാമുവൽ എന്ന യുവാവിനെ ഒരു കൂട്ടം ആളുകൾ തല്ലി കൊന്നതിന്ടെ കാരണം ഒന്ന് മാത്രം ആയിരുന്നു, അവൻ ഒരു സ്വവർഗ്ഗനുരാഗി ആയത്.അവൻ…..ഹമ് ഒരു സ്വവർഗ്ഗനുരാഗി ആയി ജനിച്ചത് മാത്രം.

സ്പെയിൻ പോലെ പുരോഗമനം പറയുന്ന രാജ്യത്ത് ഇന്നും ഏതോ നൂറ്റാണ്ടിൽ ജീവിച്ച ഒരു കൂട്ടം ആളുകൾ ആണ് അവനെ തല്ലി കൊന്നത്.അവർ അവന് മുകളിൽ ഉന്നയിച്ച കാരണം അവൻ ജനിച്ചത് ഒരു സ്വവർഗ്ഗനുരാഗി ആയി എന്നത് ആയിരുന്നു. എന്നാൽ ഇത് നോക്കി നില്ക്കാൻ അവിടെ വിവരം ഉള്ള ജനവിഭാഗത്തിന് സാധിച്ചില്ല.അവർ പ്രതികരിച്ചു.സ്പെയിനിൽ പ്രതിക്ഷേധം ശക്തമായി.പ്രതിക്ഷേധം കത്തിയപ്പോൾ അതിനെ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചൂ. എന്നാൽ അതിന് ഒരിക്കലും പോലിസിന് സാധിച്ചില്ല എന്നതാണ് സത്യം .

കഴിഞ്ഞ മാസം തുർക്കിയിൽ സ്വവർഗ്ഗനുരാഗിയായി ജനിച്ച എന്ന കാരണത്താൽ 19 കാരാനായ യുവാവിനെ അവന്ടെ മാതാപിതാക്കൾ സഹോദരങ്ങൾ ചേർന്ന് വെട്ടി നുറുക്കിയതിന്ടെ പിന്നിലെയാണ് സംഭവം. സ്വന്തം മകനെ സ്വന്തം കുഞ്ഞനുജനെ വെട്ടി കൊന്ന് അവരുടെ സംസ്ക്കാരം അഭിമാനം അന്തസ്സ് ദൈവത്തെ പ്രതീപ്പെടുത്തൽ എല്ലാം നടത്തിരിക്കുകയാണ് സുഹൃത്തുക്കളെ..

ഇത് ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല പലയിടത്തും പലപ്പോഴും ഉണ്ടാകുന്ന സംഭവങ്ങളിൽ പുറം ലോകം അറിയുന്ന ചിലത് മാത്രം. 2019 ൽ IIT യിൽ റാങ്ക്കാരനായ അപൂർവ എന്ന യുവാവ് ആത്മഹത്യ ചെയ്തതും ഇതേ സംസ്ക്കാരമായിരുന്നു കാരണം.അവനെ ചില ആളുകൾ അധിക്ഷേപിച്ചതും അപമാനിച്ചതുമാത് ആയിരുന്നു അവൻ ആത്മഹത്യ ചെയ്തത്.അന്ന് അപൂർവ്വയുടെ സഹോദരി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരം ആയിരുന്നു.
“എന്ടെ സഹോദരൻ മരിച്ചത് ആത്മഹത്യാ ആയിരുന്നില്ല.അത് കൊലപാതകം ആയിരുന്നു. കൊന്നത് നിങ്ങൾ അടങ്ങുന്ന സമൂഹമാണ്”

ഈ ലോക്ക് ഡൗണിന് ഇടയിൽ പോലും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായി.ആസാമിലായിരുന്നു ആ സംഭവം പതിനൊന്ന് മാസങ്ങൾക്ക് മുന്പ് ആയിരുന്നു ഈ സംഭവം .ആസാമിൽ രണ്ട് യുവാക്കൾ തമ്മിൽ പ്രണയിക്കുകയും അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാനും ആരംഭിച്ചു.ഇതിൽ ഒരാളുടെ മാതാവിന് ഒരു രോഗം ഉണ്ടായിരുന്നു. ഇതിനിടയിൽ അവന്ടെ അമ്മ മരിക്കുന്നു.

അവന്ടെ അമ്മ മരിച്ചതിന് കാരണം മകനെന്ന് ബന്ധുക്കളും നാട്ടുക്കാരും പാടി നടക്കുന്നു. സുഹൃത്തുക്കളെ ഓർക്കണം ആ അമ്മയ്ക്ക് ഒരു വലിയ രോഗം ആയിരുന്നു. അതിന് വലിയ ഒരു തുക തന്നെ വേണ്ടി വന്നിരുന്നു.ആ മകൻ അതിന് തന്ടെ കഴിവിന്ടെ പരമാവധി ശ്രമിച്ചു.അന്ന് ഈ പറയുന്ന ബന്ധുക്കളോ നാട്ടുക്കാരോ ആ അമ്മയോ ആ കുടുംബത്തെയോ തിരിഞ്ഞ് പോലും നോക്കിയില്ല.ഒരുപക്ഷെ പണം ഉണ്ടായിരുന്നെങ്കിൽ ആ അമ്മ രക്ഷപ്പെട്ടേന്നേ…

സഹിക്കാൻ പറ്റുന്നതിലും അപ്പുറം ടോക്സിക്ക് ആയിരുന്നു ആ യുവാക്കൾ അനുഭവിച്ചത്.ഒടുവിൽ രണ്ട് പേരും ഒരുമിച്ച് ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു. രണ്ട് പേരും മരിച്ചു.തമ്മിൽ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചതിന്ടെ പേരിൽ ??? മരണം…ആ മരണവും ഒരു കൊലപാതകമായിരുന്നു.കൊന്നത് ഈ സമൂഹം.

ഇന്ത്യയിൽ നടന്ന പല ആത്മഹത്യകളുടെ കണക്ക് നോക്കിയാൽ ഇത്തരം പല സംഭവങ്ങൾ കാണാം…മതം ജാതി വർണ്ണം വർഗ്ഗം ലൈംഗികത രാഷ്ടിയം ജെൻഡർ രാജ്യം പട്ടണം പാവപ്പെട്ട വൻ പണക്കാരൻ അങ്ങനെ എങ്ങനെയൊക്കെ മനുഷ്യരെ എങ്ങനെ ഒക്കെ വേർതിരിക്കാം അങ്ങനെ എല്ലാം വേർതിരിച്ച് വച്ചിരിക്കുകയാണ് ഈ സമൂഹം.

ഓർക്കേണ്ടതുണ്ട് ഭൂമി ഒന്ന് വിചാരിച്ചാൽ എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിക്കുമെന്ന്.സ്വവർഗ്ഗനുരാഗം എന്നത് ജന്മനാ ഉണ്ടാകുന്നത് ആണ്.എന്നാൽ അത് തിരിച്ചറിയുക പത്ത് വയസ്സിന് ശേഷം ആകും.അത് എപ്പോൾ വേണമെങ്കിലും. അനുഭവങ്ങൾ കൊണ്ട് സ്വവർഗ്ഗനുരാഗി ആയി മാറുന്നു എന്ന വിചിത്രമായ കണ്ട് പിടിത്തം ചില സ്വയ പ്രഖ്യാപിത ശാസ്ത്രഞ്ജർ കണ്ടെത്തിരിക്കുന്നു.എന്നാൽ ഇത് വെറും വസ്തുത വിരുദ്ധത നിറഞ്ഞത് മാത്രം ആണ്…സ്വവർഗ്ഗനുരാഗവും സ്വവർഗ്ഗരതിയും ഒന്ന് അല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടത് ഉണ്ട്.

ഇനി ചില സ്വയം പ്രഖ്യാപിത ദൈവത്തിന്ടെ പ്രതി പുരുക്ഷന്മാരോട്
സ്വവർഗ്ഗനുരാഗം പാപമാണ് അതാണ് അവർ പാപികൾ എന്ന് പറയുമ്പോൾ മരിച്ച് മണ്ണടിഞ്ഞ് അങ്ങ് എത്തുമ്പോൾ ചോദിക്കും ദൈവം മറ്റൊരാളുടെ ജീവിതം എങ്ങനെയാകെണമെന്ന് തീരുമാനിക്കാനും എന്ടെ നിയമങ്ങൾ സംരക്ഷിക്കാനും ഞാൻ എപ്പോൾ ആണ് നിങ്ങളെ ഏൽപ്പിച്ചതെന്ന ചോദ്യത്തിന് നിങ്ങൾക്ക് കാല്മുട്ട് വിറയ്ക്കും.അവിടെ ഉത്തരം കാണില്ല.ഓർക്കുക മനുഷ്യ നിന്ടെ അഹങ്കാരം അവസാനിക്കാൻ ഒരു നിമിഷം മതിയെന്ന്…