“കാഥികൻ ” വീഡിയോ സോങ്

മുകേഷ്, ഉണ്ണി മുകുന്ദൻ,കൃഷ്ണാനന്ദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” വീഡിയോ സോങ് റിലീസായി .ആദ്യാനുരാഗം നീ എന്ന ഗാനമാണ് റിലീസ് ആയത്. വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾ, സൻജോയ് സലിൽ ചൗധരിയുടെ സംഗീതം, വിജയ് യേശുദാസിന്റെ മധുരമായ ആലാപനം .

ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കേതകി നാരായൺ, സബിത ജയരാജ്‌, മനോജ്‌ ഗോവിന്ദൻ, ഷിബു നായർ,പഴയിടം മുരളി, ലക്ഷ്മി, മാസ്റ്റർ ആശുതോഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു.എഡിറ്റർ-വിപിൻ വിശ്വകർമ്മ. പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്-മജീഷ് ചേർത്തല,മേക്കപ്പ്- ലിബിൻ മോഹനൻ,കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാർ, സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്,ഡിസൈൻ-എസ്കെഡി ഫാക്‌ടറി. പി ആർ ഒ-എ എ എസ് ദിനേശ്.

You May Also Like

അർഹതയില്ലാത്ത പലരും കടന്ന് വരുമ്പോഴൊക്കെയും ബിജുമേനോൻ എന്നൊരു നടൻ എന്തുകൊണ്ടില്ല എന്നതൊരു ചോദ്യം തന്നെയായിരുന്നു

Tinku Johnson വ്യക്തിപരമായി ഏറ്റവും സന്തോഷം തോന്നുന്നത് ബിജുമേനോന് കിട്ടിയ അംഗീകാരത്തിന് തന്നെയാണ്. അതിനെയൊരിക്കലും ഒരു…

ആ ഒരൊറ്റ രംഗം മതി തമ്പാന്റെ റേഞ്ച് മനസിലാക്കാൻ

രാഗീത് ആർ ബാലൻ നവംബർ 25 2021 എന്നത് ഞാൻ എന്ന പ്രേക്ഷകൻ ഒരുപാട് നാളായി…

അദ്ദേഹം എന്തൊരു മനുഷ്യനാണ്, നന്ദി പറയാൻ ചെന്നപ്പോൾ മൈൻഡ് ചെയ്യാതെ പോയി. സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടൻ സുധീർ

മലയാളികളുടെ ഇഷ്ടപ്പെട്ട സുപരിചിതമായ നടന്മാരിൽ ഒരാളാണ് സുധീർ.

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍, ഉമ എന്നിവരാണ്…