fbpx
Connect with us

Space

ഭൂമിയിലെ ജീവൻ എന്ന പ്രതിഭാസത്തിനു മുന്നിൽ നാം വിസ്മയിച്ചു നിൽക്കുമ്പോഴും ജീവന്റെ ചേരുവകൾ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്

Published

on

Aadi Cyrus

ഭൂമിയിലെ ജീവൻ എന്ന പ്രതിഭാസത്തിനു മുന്നിൽ നാം വിസ്മയിച്ചു നിൽക്കുമ്പോഴും ജീവന്റെ ചേരുവകൾ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്. പ്രപഞ്ചത്തിൽ ജീവനുള്ള ഒരേയൊരു സ്ഥലമെന്ന് നാം കരുതുന്നത് ഭൂമിയാണെങ്കിലും, ഭൂമിക്കപ്പുറത്തുള്ള ജീവൻ കണ്ടെത്തുകയെന്നതാണ് സമീപകാലത്ത് ആധുനിക ജ്യോതിശാസ്ത്രം ഏറ്റെടുത്തിട്ടുള്ള ഏറ്റവും പ്രധാന ദൗത്യം.ജെയിംസ് വെബ്ബ് പോലുള്ള പുതിയ ജെനറേഷൻ ടെലിസ്കോപ്പുകളുടെ സഹായത്തോടെ ഗവേഷകർക്ക് മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ രാസഘടന അനായാസമായി അളക്കാൻ കഴിയും. ഇവയിൽ ഒന്നോ അതിലധികമോ ഗ്രഹങ്ങൾക്ക് ജീവന്റെ രാസപരമായ ഒപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

കണക്കുകൾ പ്രകാരം ചൊവ്വയിലെ ഭൂഗർഭ ജലാശയങ്ങൾ പോലെ അല്ലെങ്കിൽ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ സമുദ്രങ്ങൾ പോലെയുള്ളവയിൽ ജീവൻ നിലനിൽക്കാം എന്നാണ് പ്രാഥമിക അനുമാനം. എന്നിരുന്നാലും, ഈ സ്ഥലങ്ങളിൽ ജീവൻ തിരയുന്നത് ബുദ്ധിമുട്ടാണ്.കാരണം ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള വിദൂര ഗ്രഹങ്ങളിൽ എത്തിച്ചേരാൻ . എളുപ്പമല്ലെന്നതു കൊണ്ടുതന്നെ. മാത്രവുമല്ല; അവിടെ നിന്ന് ജീവൻ കണ്ടെത്തുന്നതിന് ആവശ്യമായ ഭൗതിക സാമ്പിളുകൾ ശേഖരിക്കാനും സാധിക്കില്ല.

എങ്കിലും മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാൻ നല്ല സാധ്യതയുണ്ടെന്നു തന്നെ പല ജ്യോതിശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. സൈദ്ധാന്തിക കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് ക്ഷീരപഥ ഗാലക്സിയിൽ മാത്രം ഏകദേശം 300 ദശലക്ഷം വാസയോഗ്യമായ ഗ്രഹങ്ങളും ഭൂമിയുടെ 30 പ്രകാശവർഷത്തിനുള്ളിൽ ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ നിരവധി ഗ്രഹങ്ങളും ഉണ്ടെന്നാണ്. പ്രധാനമായും നമ്മുടെത്തന്നെ ഗാലക്സി അയൽക്കാർ എന്നു വിളിക്കാവുന്നവർ.

എക്സോപ്ലാനറ്റോളജിയിൽ സ്പെക്ട്രോസ്കോപ്പിക് ഡിറ്റക്ഷൻ മുഖേനയാണ് ജ്യോതിശാസ്ത്രജ്ഞർ എക്സോപ്ലാനറ്റിന്റെ പിണ്ഡത്തെയും വലുപ്പത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.ഇതിന്റെ ഭാഗമായി വിവിധ തരം ക്ലോറോഫില്ലിലേക്ക് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബയോസിഗ്നേച്ചറുകൾ നിർണ്ണയിക്കുന്നത്. വിദൂര ഗ്രഹത്തിലെ ജീവനെ കണ്ടെത്തുന്നതിന്, പ്രാഥമികമായി ആ ഗ്രഹത്തിന്റെ ഉപരിതലവുമായോ അന്തരീക്ഷവുമായോ സമ്പർക്കത്തിൽ വരുന്ന നക്ഷത്രപ്രകാശത്തെയോ അപഗ്രഥിക്കുന്നു.ഗ്രഹാന്തരീക്ഷമോ ഉപരിതലമോ ജൈവലോകത്തിന്റെ അടയാളങ്ങൾ അവശേഷിപ്പിച്ചാൽ, പ്രകാശം “ബയോസിഗ്നേച്ചർ” എന്ന് വിളിക്കപ്പെടുന്ന ഒരു സൂചന മനുഷ്യരാശിക്ക് ജെയിംസ് വെബ്ബിലൂടെ നൽകും.

Advertisement

തുടക്കത്തിൽ ഓക്‌സിജൻ ഇല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു ഭൂമിയുടേത്,ആ സമയത്ത് ലളിത ഘടനയുള്ള ഏകകോശ ജീവികളായിരുന്നു ഭൂമിയിലെ ജീവന്റെ കയ്യൊപ്പ്. ആ ഘട്ടത്തിൽ ഭൂമിയുടെ ബയോസിഗ്നേച്ചർ വളരെ ദുർബലമായിരുന്നു.2.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ആൽഗകളുടെ ഒരു പുതിയ കുടുംബം പരിണമിച്ചപ്പോൾ ഭൂമിയുടെ ബയോസിഗ്നേച്ചർ പൊടുന്നനെ മാറി. ആൽഗകൾ പ്രകാശസംശ്ലേഷണ പ്രക്രിയ ഉപയോഗിച്ചു സ്വതന്ത്ര ഓക്സിജൻ ഉത്പാദിപ്പിച്ചുതുടങ്ങി.അതുവരെ മറ്റേതെങ്കിലും മൂലകങ്ങളുമായി രാസപരമായി ബന്ധമില്ലാതെ കിടന്നിരുന്ന ഓക്സിജൻ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശത്തിൽ ശക്തവും എളുപ്പത്തിൽ കണ്ടെത്താവുന്നതുമായ ഒരു ബയോസിഗ്നേച്ചർ അവശേഷിപ്പിച്ചു !

ഒരു വസ്തുവിന്റെ ഉപരിതലത്തിൽ നിന്ന് പ്രകാശം പ്രതിഫലിക്കുമ്പോൾ ചില തരംഗദൈർഘ്യങ്ങൾ ചുറ്റുമുള്ള അന്തരീക്ഷത്തിലോ ആ വസ്‌തുവിന്റെ ഉപരിതലത്തിലോ കുടുങ്ങി വ്യാപിച്ചു കിടക്കാനുള്ള സാധ്യത കൂടുതലാണ്. പ്രകാശ തരംഗദൈർഘ്യങ്ങളുടെ ഈ സെലക്ടീവ് ട്രാപ്പിംഗ് കൊണ്ടാണ് വസ്തുക്കൾ വ്യത്യസ്ത നിറങ്ങൾ പുറപ്പെടുവിക്കുന്നത്. ചുവപ്പ്, നീല തരംഗദൈർഘ്യങ്ങളെ കൂടുതൽ ആഗിരണം ചെയ്യാൻ ക്ലോറോഫില്ലിനു കഴിയുന്നതുകൊണ്ടാണ് ഇലകൾ പച്ചയായി അനുഭവപ്പെടുന്നത്.പ്രകാശം ഒരു ഇലയിൽ പതിക്കുമ്പോൾ, ചുവപ്പ്, നീല തരംഗദൈർഘ്യങ്ങൾ ആഗിരണം ചെയ്യപ്പെടുന്നു, തുടർഫലമായി പച്ച വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് തിരികെ വരുന്നു.

ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പിയിൽ പ്രകാശം ഇടപഴകുന്ന മെറ്റീരിയലിന്റെ പ്രത്യേക ഘടന അനലൈസ് ചെയ്‌താണ്‌ മറ്റു പാറ്റേണുകൾ നിർണ്ണയിക്കുന്നത്. ഇക്കാരണത്താൽ, ജ്യോതിശാസ്ത്രജ്ഞർക്ക് ഒരു ഗ്രഹത്തിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ പ്രത്യേക നിറം അളക്കുന്നതിലൂടെ ഒരു എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തിന്റെയോ ഉപരിതലത്തിന്റെയോ ഘടനയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും.
ഓക്സിജൻ അല്ലെങ്കിൽ മീഥെയ്ൻ പോലെ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്ന ചില അന്തരീക്ഷ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ഈ രീതിയാണ് ഉപയോഗിക്കുന്നത്.കാരണം ഈ വാതകങ്ങൾ പ്രകാശത്തിൽ വളരെ പ്രത്യേകമായ പാറ്റേൺസ് അവശേഷിപ്പിക്കുന്നു.ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേക നിറങ്ങൾ കണ്ടെത്താനും ഈ സങ്കേതമാണ് ഉപയോഗിക്കുന്നത്.ഉദാഹരണത്തിന്, ഭൂമിയിൽ, സസ്യങ്ങളും ആൽഗകളും പ്രകാശസംശ്ലേഷണത്തിന് ക്ളോറോഫിൽ ഉപയോഗിക്കുന്നത് പ്രകാശത്തിന്റെ പ്രത്യേക തരംഗദൈർഘ്യം ഉപയോഗപ്പെടുത്തിയിട്ടാണ്. ഈ പിഗ്മെന്റുകൾ ഒരു സെൻസിറ്റീവ് ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് കണ്ടുപിടിക്കാൻ എളുപ്പമാണ്.

വിദൂര ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നും ഇത്തരത്തിലുള്ള നിറം പുറപ്പെടുന്നുവെങ്കിൽ അത് ക്ലോറോഫിൽ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുക.വാസയോഗ്യമായ ഒരു എക്സോപ്ലാനറ്റിൽ നിന്ന് വരുന്ന പ്രകാശത്തിലുള്ള സൂക്ഷ്മമായ മാറ്റങ്ങൾ കണ്ടെത്തുന്നതിന് സത്യത്തിൽ അവിശ്വസനീയമാംവിധം ശക്തമായ ഒരു ദൂരദർശിനി ആവശ്യമാണ്.പരിമിതികൾ നിരവധിയുണ്ടെങ്കിലും ഇപ്പോൾ, അത്തരമൊരു നേട്ടം കൈവരിക്കാൻ കഴിയുന്ന ഒരേയൊരു ദൂരദർശിനിയാണ് ജെയിംസ് വെബ്.2022 ജൂലൈയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, ജെയിംസ് വെബ് ‘ഗ്യാസ് ജയന്റ് എക്സോപ്ലാനറ്റായ WASP-96b ന്റെ സ്പെക്ട്രം അനലൈസ് ചെയ്‌തത്‌ വാർത്തയായിരുന്നു. ജെയിൻസ് വെബ്ബ് തന്ന സ്പെക്ട്രം വെള്ളത്തിന്റെയും മേഘങ്ങളുടെയും സാന്നിധ്യം കാണിച്ചുവെങ്കിലും WASP-96b പോലെ വലുതും ചൂടുള്ളതുമായ ഒരു ഗ്രഹം ജീവൻ നിലനിർത്താൻ സാധ്യതയില്ല എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തി.

എന്നിരുന്നാലും, എക്സോപ്ലാനറ്റുകളിൽ നിന്ന് വരുന്ന പ്രകാശത്തിലെ മങ്ങിയ രാസ ഒപ്പുകൾ (Bio Signatures) കണ്ടുപിടിക്കാൻ ജെയിംസ് വെബ്ബിന് കഴിവുണ്ടെന്ന് ഈ ആദ്യകാല ഡാറ്റ കാണിക്കുന്നു. വരും മാസങ്ങളിൽ വെബ്ബ് അതിന്റെ കണ്ണാടികൾ ഭൂമിയിൽ നിന്ന് 39 പ്രകാശവർഷം അകലെയുള്ള വാസയോഗ്യമായ ഭൂമിയോളം വലിപ്പമുള്ള ഗ്രഹമായ TRAPPIST-1e ലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.ഗ്രഹങ്ങൾ അവയുടെ ആതിഥേയനക്ഷത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ അന്തരീക്ഷത്തിലൂടെ ഫിൽട്ടർ ചെയ്യപ്പെടുന്ന നക്ഷത്രപ്രകാശം പിടിച്ചെടുക്കുന്നതുകൊണ്ട് ജെയിംസ് വെബ്ബിന് ബയോസിഗ്നേച്ചറുകൾക്കായി എളുപ്പം തിരയാനാകും. എന്നാൽ വെബ്ബ് രൂപകല്പന ചെയ്തിരിക്കുന്നത് ജീവന് വേണ്ടിയുള്ള തിരച്ചിൽ നടത്താനല്ല എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ,വാസയോഗ്യമായേക്കാവുന്ന ഏറ്റവും അടുത്തുള്ള ചില ലോകങ്ങളെ മാത്രമേ ജെയിൻസ് വെബ്ബിന് സൂക്ഷ്മമായി പരിശോധിക്കാൻ കഴിയൂ.

നിലവിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, ജലബാഷ്പം എന്നിവയുടെ അളവിലുള്ള മാറ്റങ്ങൾ മാത്രമേ ജെയിംസ് വെബ്ബിന് കണ്ടെത്താനാകൂ. ഈ വാതകങ്ങളുടെ ചില സംയോജനങ്ങൾ ജീവനെ സൂചിപ്പിക്കുമെങ്കിലും, ജീവന്റെ ഏറ്റവും ശക്തമായ സിഗ്നലായ അൺബോണ്ടഡ് ഓക്സിജന്റെ സാന്നിധ്യം കണ്ടെത്താൻ വെബ്ബിന് കഴിയില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.  ബയോ സിഗ്‌നേച്ചറുകൾ മാപ്പ് ചെയ്യാൻ കഴിയുന്ന മൂന്ന് ഭീമാകാരമായ ദൂരദർശിനികൾ നിലവിൽ നിർമ്മാണത്തിലുണ്ട്: ഭീമൻ മഗല്ലൻ ടെലിസ്‌കോപ്പ്, തേർട്ടി മീറ്റർ ടെലിസ്‌കോപ്പ്, യൂറോപ്യൻ എക്‌സ്ട്രീംലി ലാർജ് ടെലിസ്‌കോപ്പ് എന്നിവയാണവ.ഓരോന്നും ഭൂമിയിൽ നിലവിലുള്ള ടെലിസ്കോപ്പുകളേക്കാൾ വളരെ ശക്തമാണ്.

Advertisement

ഭൂമിയുടെ അന്തരീക്ഷത്തിന്റെ വൈകല്യം നക്ഷത്രപ്രകാശത്തെ വികലമാക്കുന്നുണ്ടെങ്കിലും, ഈ ദൂരദർശിനികൾക്ക് ഓക്സിജനോ മീഥേനോ ഉള്ള ലോകങ്ങളുടെ അന്തരീക്ഷം വ്യക്തതയോടെ പരിശോധിക്കാൻ കഴിഞ്ഞേക്കും.വരും ദശകങ്ങളിലെ ഏറ്റവും ശക്തമായ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് തിരഞ്ഞാൽ പോലും, പൂർണ്ണമായി രൂപാന്തരം പ്രാപിച്ച ജൈവ രൂപങ്ങളുള്ള ഗ്രഹങ്ങളുടെ ബയോസിഗ്നേച്ചറുകൾ മാത്രമേ നമുക്ക് കണ്ടെത്താൻ കഴിയൂ.

അവിടെയും ചില പ്രശ്നങ്ങളുണ്ട്.ഉദാഹരണത്തിന് ഭൂമിയിൽ ഭൗമജീവികൾ പുറത്തുവിടുന്ന മിക്ക വാതകങ്ങളും ജൈവേതര പ്രക്രിയകളിലൂടെയും ഉത്പാദിപ്പിക്കപ്പെടാം – അഗ്നിപർവ്വതങ്ങൾ മീഥേൻ പുറത്തുവിടുന്നുണ്ട്. പ്രകാശസംശ്ലേഷണം വഴി ഓക്സിജൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് , സൂര്യപ്രകാശം ജല തന്മാത്രകളെ ഓക്സിജനും ഹൈഡ്രജനുമായി വിഭജിക്കുമ്പോഴും ബയോസിഗ്നേച്ചർ സംഭവിക്കുന്നു. അതിനാൽ അന്യഗ്രഹങ്ങളിൽ ജീവനെ അന്വേഷിക്കുമ്പോൾ ജ്യോതിശാസ്ത്രജ്ഞർക്ക് മുന്നിൽ ജൈവേതര പ്രക്രിയകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ബയോസിഗ്നേച്ചറും വന്നുപെട്ടേക്കുവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഒരു ഗ്രഹത്തിന്റെ ഭൗമശാസ്ത്രപരമായ പ്രക്രിയകൾ തെറ്റായ ഒരു ബയോസിഗ്നേച്ചറിനെ സൃഷ്ടിക്കുമോ എന്ന് മനസ്സിലാക്കാനുള്ള പഠനങ്ങളും അനുബന്ധമായി നടക്കുന്നുണ്ട്. ഏതായാലും ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിൽ നിന്നുള്ള ആദ്യത്തെ ഡാറ്റ റിലീസ് ആവുമ്പോൾ ഈ രംഗത്ത് വരാനിരിക്കുന്ന ആവേശകരമായ പുരോഗതിയെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയും..

 616 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 mins ago

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Featured12 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment29 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment37 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment54 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment14 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »