Aysha Irine

പത്താം ക്ലാസ്സിലെ മലയാളം സെക്കന്റിന്റെ പാഠപുസ്തകത്തിൽ നിന്നാണ് ആദ്യമായി ”ആടുജീവിതം ” എന്ന നോവലിലെ ഒരദ്ധ്യായം വായിച്ചത് . അപ്പോൾ തന്നെ ആ നോവൽ മുഴുവനും വായിക്കണമെന്നുറപ്പിച്ചു . ഒരുപാടാന്വേഷങ്ങൾക്കൊടുവിൽ ജ്ഞാനോദയത്തിൽ നിന്നും ”ആടുജീവിതം ” കയ്യിൽ കിട്ടി . സ്കൂളും കോച്ചിങ്ങും ട്യൂഷ്യനും മദ്രസയും ഒക്കെ കഴിഞ്ഞു പുസ്തകം വായിക്കാൻ സമയം ഒട്ടുമില്ലായിരുന്നു . രാത്രി പത്ത് മണി കഴിഞ്ഞാൽ പഠിക്കാനല്ലാതെ റൂമിൽ ലൈറ്റ് ഇടരുതെന്ന ഉപ്പാടെ കർശന നിർദ്ദേശം മാനിച്ചു കൊണ്ട് ഉമ്മാടെ ചെറിയ നോക്കിയ ഫോണിലെ ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞാൻ ആ പുസ്തകം മുഴുവനും വായിച്ചു തീർത്തത് . യാ …അല്ലാഹ് ചില നേരങ്ങളിൽ എന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ എത്ര ശ്രമിച്ചാലും എനിക്ക് കഴിയില്ലായിരുന്നു . അത്രത്തോളം ഹൃദയസ്പര്ശിയായിരുന്നു ആ പുസ്തകം . നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും എന്ന് തെളിയിക്കുന്നതായിരുന്നു അതിലെ ഓരോ വരികളും . മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു പോയ ഹക്കീമും ഒരു വടിയുടെ നിഴലിൽ പോലും തണൽ കണ്ടെത്തി കൊടും യാതനകൾ അനുഭവിച്ച നജീബും എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയിരുന്നു . ആടുജീവിതത്തിനേക്കാളേറെ എന്റെ മനസ്സിനെ പൊള്ളിച്ച മറ്റൊരു നോവൽ ഇന്നോളം ഞാൻ വേറെ വായിച്ചിട്ടില്ല . നജീബ് മാത്രമായിരുന്നു ആ ദിവസങ്ങളിൽ എന്റെ ഉള്ളിൽ . അത്രയേറെ എന്നെ വാക്കുകൾ കൊണ്ട് കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു ബെന്യാമിൻ എന്ന എഴുത്തുകാരൻ .ഒരു പതിനഞ്ചുകാരിയുടെ ഉള്ളിൽ ബെന്യാമിൻ അത്രയേറെ സ്ഥാനം പിടിച്ചിരുന്നു .

എന്നാൽ എന്റെ എല്ലാ ധാരണകളെയും തിരുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അറിഞ്ഞ ചില സത്യങ്ങൾ . ആടുജീവിതം എന്ന നോവലിലെ പ്രസക്തമായ പല ഭാഗങ്ങളും അദ്ദേഹം മറ്റൊരു നോവലിൽ നിന്ന് കോപ്പി അടിച്ചതാണത്രെ …!!!

സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യു .എൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ road to mecca (മക്കയിലേക്കുള്ള പാത )എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് അദ്ദേഹം ഈ കോപ്പിയടി നടത്തിയതെന്ന് Shams Balusseri ആണ് പുറത്തുകൊണ്ടുവന്നത് . ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല , മറിച്ച് നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ ആ പുസ്തകത്തിൽ വിവരിക്കുന്നത് കൊണ്ടാണ് . അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും ..!! ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നത് കൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് . ശരിയാണ് , പരകായ പ്രവേശം നടന്നിട്ടുണ്ട് . അത് road to mecca യിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.

ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം . Road to mecca യിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു . വിശദീകരിക്കാം . നമ്മൾ സഞ്ചരിക്കാത്ത പാതകൾ , സ്ഥലങ്ങൾ , അനുഭവങ്ങൾ മറ്റൊരാളിൽ നിന്ന് അറിയുന്നത് പോലെ തന്നെയായിരുന്നു വായിച്ചറിയുന്നതും . അതിൽ തെറ്റില്ല . പക്ഷെ ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും . അതിനുള്ള അവാർഡ് അല്ല അദ്ദേഹം സ്വന്തമാക്കിയത് . കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം തെളിവുസഹിതം പുറത്തു വന്നിട്ട് ഇത്രയും ദിവസമായിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ല . ദീപാ നിശാന്തിന്റെ കോപ്പിയടി വിവാദത്തിൽ വലിയ ഉപന്യാസങ്ങൾ തങ്ങളുടെ ടൈം ലൈനിൽ കെട്ടിത്തൂക്കിയ വിമർശകരെന്നും ബുദ്ദിജീവികളെന്നും അവകാശപ്പെടുന്ന ഫേസ്ബുക് കുലപതികളൊന്നും ഈ വിഷയത്തിൽ ഒരു പോസ്റ്റ് പോലും ഇട്ട് കണ്ടില്ല . നിങ്ങളിത് കാണാഞ്ഞിട്ടാണോ അതോ മനപ്പൂർവം അന്ധത നടിക്കുകയാണോ ?

ഞങ്ങൾ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നിങ്ങളാണ് ബെന്യാമിൻ . ആരെ പൊട്ടന്മാരാക്കാനാണ് നിങ്ങൾ മൗനം പാലിച്ചിരിക്കുന്നത് .കുറഞ്ഞ പക്ഷം സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും താങ്കൾ കാണിക്കണം . കഴിവുള്ളവർക്കുള്ളതാണ് അക്കാദമി അവാർഡ് . താങ്കളെ പോലുള്ള കോപ്പിയടിക്കാരുടെ കയ്യിലിരുന്നാൽ അതിന്റെ മഹത്വം തന്നെയില്ലാതാവും .


ആടുജീവിതം കോപ്പിയടിയെന്ന് കണ്ടെത്തിയ Shams Balusseri അക്കാര്യം വിശദീകരിച്ചു ‘പരകായപ്രവേശം’ എന്ന് പേരിട്ടു പ്രസിദ്ധീകരിച്ച പരമ്പര വായിക്കാം .

പരകായ പ്രവേശം -ഒന്ന്

നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി…
==================
ആട് ജീവിതം പേജ് നമ്പർ. 178 & 179
===============================
ഇബ്രാഹിഠ എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുളളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു . അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായിവ ളരുന്നതും.

Image may contain: text
==================================
The Road to Mecca Page .30 [ദി റോഡ് ടു മക്ക] പേജ് നമ്പർ. 30
I feel something burning cold like ice and fire,on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.The man’s other hand is holding an open waterskin. I make an instinctive move towards it, but thr bedouin gently pushes my hand back, dunks the rag in to the water again and again presses few drops on to my lips. I have to bite my teeth together to prevent the water from burning my throat; but the beduin pries my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me? I want to run away from the torture, but they hold me back, the devils….My skin is burning. My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they donot even let me rise: they hold me down to the ground and pry my mouth open again and drip water in to it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and

=============

പരകായ പ്രവേശം -രണ്ട്

നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ [The Road to Mecca] ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി…
==================================
The Road to Mecca Page .13 [ദി റോഡ് ടു മക്ക] പേജ് നമ്പർ. 13

Then again, there is loneliness in steppes overcome Ьу а sun without mercy; patches of hard, yellow grass and leafy bushes that crawl over the ground with snaky branches offer we1come pasture to your dromedaries; а solitary acacia tree spreads its branches welcome pasture against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like а ghost, the gold-skinned lizard which, they say never drinks water.

ആട് ജീവിതം പേജ് നമ്പർ. 163
======================
മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.

Image may contain: text

=============

പരകായ പ്രവേശം -03

നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ [The Road to Mecca] ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി…

The Road to Mecca/ മക്കയിലേക്കുള്ള പാത

ഒരു സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താൻറെ മുൻ യു.എൻ അംബാസഡറുമാണ്‌ മുഹമ്മദ് അസദ് അഥവാ ലിയോ പോൾഡ് വെയ്‌സ്(ഇംഗ്ലീഷ്:Mohammed Asad/Leopold Weiss) മുഹമ്മദ് അസദിന്റെ “റോഡ് ടു മക്ക” (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥം മലയാളമുൾപ്പെടെയുള്ള നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി. കോഴിക്കോട് സർ‌വ്വകലാശാലയിൽ മലയാളം അദ്ധ്യാപകനായിരുന്നു കാരശ്ശേരി ഇപ്പോൾ അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്.The Road to Mecca ,മക്കയിലേക്കുള്ള പാത എന്ന പേരിൽ (വിവര്‍ത്തനം1983) ചെയ്‌തു .

കാരശ്ശേരി മാഷ് ആടുജീവിതം വായിച്ചിട്ടുണ്ടെങ്കിൽ ,The Road to Mecca/ മക്കയിലേക്കുള്ള പാത യുടെ സ്വാധീനം എന്ത് കൊണ്ടാണ് ശ്രദ്ധിക്കാതെ പോയത് ?

==========

പരകായ പ്രവേശം -04

നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ [The Road to Mecca] ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി.
======================
ബഷീര്‍ – അന്ധന്മാര്‍ കണ്ട ആന

SATURDAY, JANUARY 19, 2008- ബെന്യാമിൻ
============================

‍അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്‌ മലയാളികള്‍ ബഷീറിനെ വായിച്ചത്‌. ചിലര്‍ക്കതിന്റെ തുമ്പിക്കൈ മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌ ചിലര്‍ക്ക്‌ കാലുമാത്രം ചിലര്‍ക്ക്‌ ശരീരം മാത്രം. ചിലര്‍ കൊമ്പുകണ്ട്‌ പേടിച്ചു. ചിലര്‍ ലിംഗം കണ്ട്‌ അശ്ലീലജന്തു എന്ന് കുറ്റപ്പെടുത്തി. നമ്മുടെ കാഴ്ചയുടെ മാത്രം പ്രശ്നമായിരുന്നില്ല അത്‌. ബഷീര്‍ എന്ന ആനയുടെ വലുപ്പത്തിന്റെ ഒരുപ്രശ്നംകൂടി അതില്‍ അടങ്ങിയിട്ടുണ്ട്‌. ആ ആനയെ മൊത്തത്തില്‍ തൊട്ടുപരിശോധിക്കാന്‍ നമുക്ക്‌ ആവുമായിരുന്നില്ല. അത്‌ നമ്മുടെ എക്കാലത്തെയും പരിമിതി ആയിരുന്നു. ബഷീറിന്റെ രചനകളിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാളും അദ്ഭുതപ്പെടുക എങ്ങനെ ഈ കൃതിയില്‍ ഇത്രയും ആഴം നിറഞ്ഞ ലാളിത്യം കൈവന്നു എന്നാവാം..? ജീവിതത്തെ എങ്ങനെ ഒരു മനുഷ്യന്‌ ഇത്ര നിസ്സാരമായി കാണാന്‍ കഴിഞ്ഞു എന്നാവാം..? ജീവിതത്തെ അതിന്റെ പൊങ്ങച്ചങ്ങളെ അതിന്റെ അല്‌പത്തരങ്ങളെ അതിന്റെ കാപട്യത്തെ ഇത്ര തുറന്ന് വിമര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നാവാം..? അതിന്റെ പിന്നിലെ ഊര്‍ജ്ജസ്രോതസ്‌ കടുത്ത ജീവിതാനുഭവങ്ങള്‍ നേടിക്കൊടുത്ത നിര്‍മ്മമതയും പ്രാപഞ്ചിക വീക്ഷണവും തന്നെയായിരുന്നു എന്നു തോന്നുന്നു. സൂഫിസത്തിലൂടെ കടന്നുപോയതിന്റെ ഒരു വലിയ അനുഭവം ബഷീറിനുണ്ട്‌. മിസ്റ്റിസത്തിന്റെ ആ തലങ്ങളില്‍ ചെന്നെത്തിനോക്കിയിട്ടുള്ള എഴുത്തുകാര്‍ മലയളത്തില്‍ വേറെയില്ലതന്നെ. ഹിമാലയന്‍ സാനുക്കളിലെ ഏറ്റവും ഉള്‍മടക്കുകളില്‍പ്പോലും കടന്നുചെന്ന് ബഷീര്‍ സൂഫിവര്യന്മാരുടെ നിര്‍മ്മമത കണ്ടുശീലിച്ചിട്ടുണ്ട്‌. ബഷീറിന്റെ പലവഴികളില്‍ ഒന്നുമാത്രമായിരുന്നു സൂഫിസം. സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള ഒരാള്‍ എങ്ങനെയാവും പില്‌ക്കാലജിവിതം പിന്നിടുക എന്ന് നമുക്ക്‌ ചില സങ്കല്‌പങ്ങള്‍ ഒക്കെ കാണും. എന്നാല്‍ അതിനെ കൃത്യമായി അട്ടിമറിച്ച വ്യക്‌തിയണ്‌ ബഷീര്‍. ബഷീര്‍ ഗുസ്‌തിക്കാരനായിരുന്നു, ഹോട്ടല്‍ ജോലിക്കാരനായിരുന്നു, കൈനോട്ടക്കാരനായിരുന്നു. പുസ്തകകച്ചവടക്കാരനായിരുന്നു. സൂഫിയായിരുന്നു. ഒരു മുഴുത്ത ഭ്രാന്തനായിരുന്നു. പിന്നെയും ആരൊക്കെയോ ആയിരുന്നു. ഇത്രയും വലിയ അനുഭവ പശ്ചാത്തലത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌..? ഈ അനുഭവങ്ങളില്‍ വളരെക്കുറച്ചു മാത്രമാണ്‌ ബഷീര്‍ തന്റെ കഥകളിലൂടെ പ്രകാശിപ്പിച്ചിട്ടൊള്ളൂ. രചനകളിലൂടെ അറിയപ്പെട്ട ബഷീര്‍ ആനയാണെങ്കില്‍ അറിയപ്പെടാത്ത ബഷീര്‍ ഹിമാലയമാണെന്ന് പറയേണ്ടിവരും. വാന്‍ഗോഗിനെപ്പോലെ തന്റെ ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയായി പരിവര്‍ത്തനം ചെയ്‌ത അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്‌തികളില്‍ ഒരാള്‍. ബഷീറിനെ പലരും ചിത്രീകരിച്ചിരിക്കുന്നത്‌ മാവിന്‍ ചുവട്ടിലിരിന്ന് സോജാരാജകുമാരി കേള്‍ക്കുന്ന ഒരു വൃദ്ധനായിട്ടാണ്‌.
പക്ഷേ ബഷീറിന്‌ വായനയുടെ ഒരു വലിയ പശ്ചത്തലമുണ്ടായിരുന്നു എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ.

‘മക്കയിലേക്കുള്ള പാത’ എന്ന വിശ്വവിഖ്യാതമായ കൃതി എഴുതിയ മുഹമ്മദ്‌ അസദിനെ മലയാളിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ ബഷീറാണ്‌.

പേര്‍ഷ്യന്‍ മിസ്റ്റിക്‌ കവി അത്തറിനെപ്പറ്റിയും മലയാളിക്ക്‌ പറഞ്ഞുകൊടുത്തത്‌ ബഷീര്‍ തന്നെ. 1915- ല്‍ നോബല്‍ സമ്മാനം നേടിയ റൊമേയ്‌ന്‍ റോളണ്ടിന്റെ ‘ജീന്‍ ക്രിസ്‌റ്റോഫ്‌’ എന്ന കൃതി എത്രയോ വര്‍ഷം മുന്‍പ്‌ ബഷീര്‍ വായിക്കുകയും ജീവിതത്തില്‍ ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. മലയളിയുടെ വായന ഇത്രയൊക്കെ വളന്നിട്ടും ഇന്നും എത്ര പേര്‍ക്ക്‌ ആ കൃതിയെപ്പറ്റി അറിയാം എന്നിടത്താണ്‌ നാം അന്നത്തെ ബഷീറിന്റ വായനയെ തിരിച്ചറിയേണ്ടത്‌. അനുഭവങ്ങളുടെയും വായനയുടെയും രണ്ട്‌ മുഖ്യധാരകളാണ്‌ ബഷീറിന്റെ രചനകളെയും പ്രാപഞ്ചിക വീക്ഷണത്തെയും പരുവപ്പെടുത്തിയത്‌ എന്നാണ്‌ എന്റെ വിശ്വാസം. അങ്ങനെയൊരാള്‍ക്ക്‌ ഇത്ര പരിഹാസിയായിരിക്കാന്‍ കഴിയൂ. അങ്ങനെയൊരാള്‍ക്കേ ഈ പ്രപഞ്ചം എന്റെ മാത്രം മനുഷ്യന്റെ മാത്രം സ്വന്തമല്ല അത്‌ പാമ്പിന്റെയും പല്ലിയുടെയും കീരിയുടെയും പുഴുവിന്റെയും കൂടി സ്വന്തമാണെന്ന് ഒരു കഥയെഴുതി പ്രഖ്യാപിക്കാന്‍ കഴിയൂ. ഒന്നും ഒന്നും ചെര്‍ന്നാല്‍ രണ്ടല്ല ഇമ്മിണി വലിയ ഒന്നാണ്‌ കിട്ടുക എന്നൊരു തത്വജ്ഞാനം പ്രകടിപ്പിക്കാനാകൂ.വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ കവിത എന്നുപറഞ്ഞതുപോലെ വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതായിരുന്നു ബഷീറിന്റെ ഭാഷയും. അതായിരുന്നു ആ ഭാഷയുടെ കരുത്ത്‌. മുസ്ലീം എഴുത്തുകാരനായും മലബാറിന്റെ എഴുത്തുകാരനായും ബഷീറിനെ ചിത്രീകരിച്ചവര്‍ ആ ഭാഷയുടെ കരുത്ത്‌ കാണാതിരുന്നവര്‍ ആയിരുന്നിരിക്കില്ല.കാണാന്‍ മടിച്ചവരായിരിക്കണം. അങ്ങനെ ബഷീറിനെ എതിര്‍ത്തവര്‍ ഒക്കെ ചരിത്രത്തിന്റെ ഇരുളില്‍ ചെന്നുപതിക്കുമ്പോള്‍ ബഷീര്‍ എന്ന കഥയുടെ സൂഫി വര്യന്‍ പുതിയപുതിയ വായനാജന്മങ്ങള്‍ പിന്നിടുന്നത്‌ നാം കാണുന്നു. ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്‌ ഒരെഴുത്തുകാരന്‍ ജീവിച്ചിരിക്കേണ്ടത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അനന്യനായ എഴുത്തുകാരന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ബഷീറിനെക്കുറിച്ചുള്ള എന്റെ കാഴ്ചകള്‍ പല അന്ധന്മാരില്‍ ഒരാളുടെ കാഴ്ച മാത്രമേ ആകുന്നൊള്ളൂ. നിങ്ങള്‍കൂടി കാണുകയും അതേപ്പറ്റി വിവരിക്കുകയും ചെയ്‌തു കഴിയുമ്പോഴേ ആ ആനയെക്കുറിച്ചുള്ള കാഴ്ച പൂര്‍ണ്ണമാവുകയൊള്ളൂ. അതിനായി കാത്തിരിക്കുന്നു.

========================

MONDAY, SEPTEMBER 01, 2008
ആടുജീവിതം – ആമുഖം

ആടുജീവിതം

മുന്‍‌കഥ

ഒരു ദിവസം സുനില്‍ എന്ന സുഹൃത്താണ് വളരെ യാദൃശ്ചികമായി നജീബ് എന്നൊരാളെക്കുറിച്ച് എന്നോടാദ്യമായി പറയുന്നത്. നമ്മള്‍ എവിടെയൊക്കെയോ വിവിധ ഭാഷ്യങ്ങളോടെ കേട്ടിട്ടുള്ള ഒരു ഗള്‍ഫുകഥയുടെ തനിയാവര്‍ത്തനം എന്നേ എനിക്കന്നേരം തോന്നിയുള്ളൂ. ഞാനതത്ര ഗൌരവമായി എടുത്തില്ല. എന്നാല്‍ സുനില്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നീ പോയി നജീബിനെ കാണണം. അയാളോട് സംസാരിക്കണം. അയാള്‍ പറയുന്നത് കേള്‍ക്കണം. കഴിയുന്നെങ്കില്‍ എഴുതണം. ഒരു ചെറിയ പ്രശ്നം പോലും നേരിടാനാവാതെ കൂമ്പിപ്പോകുന്ന നമുക്കൊക്കെ അയാളൊരു അനുഭവമാണ്.

ഞാന്‍ പോയി. നജീബിനെക്കണ്ടു. വളരെ നിര്‍മ്മമനായ ഒരു മനുഷ്യന്‍ ‘അതൊക്കെ ഒത്തിരി പണ്ടു നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി’ എന്നായിരുന്നു അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ വളരെ സങ്കോചത്തോടെ ആദ്യം നജീബ് പറഞ്ഞത്.

എന്നാല്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പതിയെ ആ ജീവിതം പറയാന്‍ തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ‍ ഓരോന്നായി നജീബിന്റെ കണ്ണില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. അതിന്റെ തീക്ഷ്ണത എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു.

പിന്നെ ഒരുപാടുതവണ ഞാന്‍ നജീബിനെക്കണ്ടു. അയാളെ മണിക്കൂറുകളോളം സംസാരിപ്പിച്ചു. ആ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞു. നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍ പലതും എത്രയധികം അവ്യക്‌തവും ഉപരിപ്ലവവും അനുഭവരഹിതവുമാണെന്ന് എനിക്കന്നേരം മനസിലായി.

കേള്‍ക്കാന്‍ പോകുന്ന ജീവിതം ഒരു കഥയാക്കിയേക്കാം എന്ന ഉദ്ദേശ്യമൊന്നും നജീബിനെ ആദ്യം കാണാന്‍ പോകുമ്പോള്‍ എനിക്കില്ലായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയും ചില അധ്യായങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ പരിചയപ്പെട്ടിരിക്കുക എന്ന കൌതുകം മാത്രം.

എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കതേപ്പറ്റി എഴുതാതിരിക്കാ‍ന്‍ ആവില്ലായിരുന്നു. എത്രലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്രലക്ഷം പേര്‍ ജീവിച്ച് തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായും മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട്..?

നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ് , ആടുജീവിതം!
(നോവലിന് എഴുതിയ ആമുഖം)

പ്രിയപ്പെട്ടവരെ, എന്റെ ആടുജീവിതം എന്ന നോവല്‍ – ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചു. ഏവരുടെയും വായന ആഗ്രഹിക്കുന്നു.
രചന: ബെന്യാമിന്‍ AT 10:51 AM

=============

പരകായ പ്രവേശം -05

നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ [The Road to Mecca] ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി.
======================

ആധികാരികമായ സംവാദങ്ങളിൽ ഏർപ്പെടുമ്പോൾ അതിന് ആധികാരികമായ രേഖകളോടെ മറുപടി പ്രതീക്ഷിക്കും. ഓരോ സംവാദവും അറിവ് കൂട്ടാനും വിഷയം വിപുലീകരിക്കാനുമുള്ളതാണ്. അനുകൂലമായാലും, പ്രതികൂലമായാലും അതിന് , വായനക്കാരിൽ നിന്നും എഴുത്തുകാരിൽ നിന്നും നിരൂപകരിൽ നിന്നും വിമര്ശകരിൽ നിന്നും ഒരു സപ്പോർട്ട് കിട്ടണം. എന്റെ വാദങ്ങളെ രേഖാപരമായി ഖണ്ഡിക്കുന്ന മറുപടി യാണ് ഞാൻ എല്ലായിടത്ത് നിന്നും പ്രതീക്ഷിക്കുന്നത്. സ്കൂൾ കോളേജ് തലങ്ങളിൽ പാഠപുസ്തകമായ ആടു ജീവിതം അക്കാദമി തലങ്ങളിൽ ചർച്ചചെയ്യപ്പെടുക തന്നെ ചെയ്യും.ചെയ്യപ്പെടണം .

2010 -ൽ, സാഹിത്യ അക്കാദമി അവാർഡ് കിട്ടിയശേഷം ഞാൻ ബന്യാമിനുമായി നടത്തിയ അഭിമുഖം കാണുക .

അഭിമുഖം ലിങ്ക് > ആഗോളീവല്‍ക്കരണവും കോളനിവല്‍ക്കരണവും തമ്മില്‍ വ്യത്യാസമുണ്ട്-”!-ബെന്യാമിന്‍

==============

പരകായ പ്രവേശം – 06

(വായനാ വാരം 30-08-2019 To 05-09-2019 )

ആട്‌ ജീവിത ത്തിലെ ഏറ്റവും മനോഹരമായ മരുഭൂമി വർണ്ണനകൾ പോസ്റ്റ് ചെയ്യുക.
നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് പുസ്തകം സമ്മാനമായി അയച്ചു തരുന്നതാണ് .

-[The Road to Mecca by Muhammad Asad -മുഹമ്മദ് അസദ് ൻറെ ദി റോഡ് ടു മക്ക എന്ന പുസ്തകത്തിൻറെ മൊഴിമാറ്റം- ”മക്കയിലേക്കുള്ള പാത”- എം എൻ കാരശ്ശേരി ]

നിബന്ധനകൾ
1 . പങ്കെടുക്കുന്നവർ ഈ പോസ്റ്റ് ലൈക് ചെയ്തിരിക്കണം. വർണ്ണന പേജ് നമ്പർ ഇട്ട് കമന്റ് ചെയ്തിരിക്കണം .
2.പങ്കെടുക്കുന്നവർ ഈ പോസ്റ്റ് സ്വന്തം വാളിലും, മറ്റൊരു ഗ്രൂപ്പിലും ഷെയർ ചെയ്തിരിക്കണം.
3. തിരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഫലം അന്തിമമായിരിക്കും.

The Road to Mecca. Page no. 22
======================
Ап eerie stir over the summit of the high sand hill in front of me catches my еуе – is it ап animal?
Тhe lost camel perhaps ?
But when I look more carefully 1 see that the movement is not above,
but the dune crest itself: the crest is moving ever so slightly, ripplingly, forward –
and then it seems to trickle down the slope toward me like the crest of а slowly breaking wave.

Image may contain: text

ആടുജീവിതം .പേജ് നമ്പർ :172
===================
ആ കിടപ്പിൽ കിടന്ന് നോക്കിയപ്പോൾ മുന്നിലെ മണൽക്കൂനയ്ക്ക് പിന്നിൽ എന്തോ ഒരു അനക്കനം. എനിക്കതിശയമായി.
ഞാൻ ഒന്നുകൂടി ശ്രദ്ധിച്ച്നോക്കി.
പെട്ടെന്ന് എനിക്ക് മനസിലായി
മണൽക്കൂനയ്ക്കു പിന്നിലല്ല മണൽക്കൂന തന്നെയാണ് ചലിക്കുന്നത്

===============
നജീബും ബന്യാമിനുമായുള്ള അടുപ്പം നമുക്കൊക്കെ അറിയാം, മുഹമ്മദ് അസദ് ബെന്യാമിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയാൻ [The Road to Mecca] ദി റോഡ് ടു മെക്ക എന്ന ബുക്ക് വായിച്ചാൽ മതി.

==============

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.