മലയാളികളുടെ പ്രിയപ്പെട്ട ‘പെപ്പെ’ ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ . ഇപ്പോൾ ചിത്രത്തിലെ കരിമിഴി പ്രാവേ എന്നാരംഭിക്കുന്ന ഗാനം പുറത്തെത്തി. ബി കെ ഹരിനാരായണന്റേതാണ് വരികൾ.. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്, ഐ എം വിജയന്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രം ഒരു ഫാന്റസി സ്പോര്‍ട്സ് ഡ്രാമയെന്ന് അണിയറക്കാര്‍ പറയുന്നു. ഫുട്ബോള്‍ പശ്ചാത്തലമാക്കിയുള്ള ഒരു ഫീല്‍ ഗുഡ് എന്റർടൈനർ ആയിരിക്കും ചിത്രം.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം