കല്ലട ബസിൽ നിന്നും യാത്രക്കാരനുണ്ടായ ദുരനുഭവം സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുകയാണ്. നമ്മുടെ സ്വന്തം KSRTC ഉള്ളപ്പോൾ നിങ്ങളെന്തിനാണ് വല്ലവന്റെയും തല്ലുകൊള്ളാൻ പോകുന്നതെന്നുള്ള കുറിപ്പ് ആനവണ്ടി ട്രാവൽ ബ്ലോഗ് എന്ന പേജിൽ വൈറലായിരുന്നു. അതോടൊപ്പം KSRTC ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് ദിവസേന സർവീസ് നടത്തുന്ന മൾട്ടി ആക്സിൽ ബസുകളുടെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം
========
ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്.

ഇതാ നിങ്ങളുടെ സ്വന്തം ആനവണ്ടി

Aanavandi Travel Blog

ശരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെ
പകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.
നിങ്ങളുടെ ടിക്കറ്റിനനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം,
ചില സാഹചര്യങ്ങളിൽ യാത്ര സമയത് എത്തിപെടാൻ പറ്റാതെ വരും (ചില സാഹചര്യങ്ങളിൽ മാത്രം)
എന്നിരുന്നാലും പകുതി വഴിയിൽ അടിതന്നു ഇറക്കി വിടാറില്ല.

പിന്നെ നമ്മളിൽ പലരും ksrtc ജീവനക്കാരോട് തട്ടിക്കയറാറുണ്ട്
പലപ്പോളും അവരും പ്രതികരിക്കും മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും.
പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല.
ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുമ്പോൾ അവർ പറയാറുണ്ട്
“ചേട്ടാ ഒന്നും പറയാൻ പോകണ്ട പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ് ”
എന്നുപറഞ്ഞിട്ട് തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്.

Ksrtc ജനകീയം ആകാൻ ഒരു പരിധിക്കപ്പുറം വരെയും കാരണക്കാർ ജീവനക്കാരാണ്.
കഴിഞ്ഞുപോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്.
വീട്ടുകാർ വിളിക്കാൻ വരാൻ താമസിച്ച കുട്ടിക്കു കൂട്ടായി ആന വണ്ടിയും ജീവനക്കാരും,
നഗരമധ്യത്തിലൂടെ head ലൈറ്റും ഇട്ടു ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക്ക് etc …

പലരുടെയും comments ആണ്
കണ്ടക്ടർ കണ്ണുരുട്ടി
ഡ്രൈവർ ആരോടും മിണ്ടില്ല എന്നൊക്കെ
പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട്
നിങ്ങൾ ഒന്ന് മനസിലാക്കണം ksrtc ജീവനക്കാരുടെ ഈ മാസത്തെ ശബളം കൊടുത്തിട്ടില്ല
പല മാനസിക പിരിമുറുക്കത്തിലും ആകും പലരും
അപ്പോൾ മുഖത്തെ പുഞ്ചിരി മഞ്ഞു പോകും .
ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ആനവണ്ടി ജീവനക്കാരുടെ മനസും
ആന എന്ന പേര് പോലെ വിശാലം ആണെന്ന് …I  love my ksrtc

അതേ ബാംഗ്ലൂർ പോകാൻ ദിവസേന തിരുവനന്തപുരം നിന്ന് മൾട്ടി ആക്സിൽ ബസ്സുകൾ ഉണ്ട് ട്ടോ ! 😜

ഓൺലൈനായി ബുക്ക് ചെയ്യാം : online.keralartc.com

NB: തള്ളും, തല്ലും ഒന്നുമില്ല… സുഖ യാത്ര 😎

Image may contain: 2 people, people smiling, text

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.