റഷ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഏടുകളിലൂടെ കടന്നു പോവുമ്പോൾ അഖ്‌മത്തോവയെ കാത്തിരുന്ന നിയോഗം

105
Aar Sangeetha
അന്ന അഖ്‌മത്തോവ എനിക്ക് പ്രിയപ്പെട്ടവൾ ആവുന്നത് ചെറിയ വരികളിൽ ഒളിപ്പിച്ച വലിയ ആന്തരിക ലോകത്തിന്റെ ഉൾപിരിവുകൾ കൊണ്ട് മാത്രമല്ല ജീവിച്ചു മരിച്ച അഥവാ മരിച്ചു ജീവിച്ച ആ സംഭവബഹുലമായ കാലഘട്ടത്തിന്റെ ഉപ്പുപുരണ്ടമുറിവുകൾ കൊണ്ട് കൂടിയാണ്. റഷ്യ അതിന്റെചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഏട്കളിലൂടെ കടന്നു പോവുമ്പോൾ അന്നത്തെ സ്ത്രീജീവിതത്തെയും സാഹിത്യ മണ്ഡലത്തിന്റെയും പ്രതിനിധീകരിക്കുക എന്ന ചരിത്രപരമായ നിയോഗമാണ് അഖ്‌മത്തോവയെ കാത്തിരുന്നത്.
Image result for anna akhmatova1888 ഇൽ
സാർ ഭരണകൂടത്തിന്റെ അസ്തമയദശയിൽ ജനനo.
ഹൈസ്കൂൾ പഠനശേഷം1910 ഇൽ ഗുമിലേവുമായുള്ള വിവാഹം. അതിൽ ലീവെന്ന മകൻ. പിന്നീട് ഒന്നാം ലോകമഹായുദ്ധം.. ഒക്ടോബര് വിപ്ലവം ..സാർ ഭരണകൂടത്തിന്റെ വീഴ്ച ..അഖ്‌മത്തോവയിലെ കവികടന്ന് പോയ ചരിത്രസന്ധികൾ പലതാണ്. സോവിയറ്റ് സീക്രട്ട് പോലീസ് ഗുമിലേവിനെ തൂക്കിലേറ്റി .1925 ഇൽ സ്ഥാനിലിസ്റ്റ് ഭരണം അന്നയുടെകവിതകൾ പബ്ലിഷ് ചെയ്യപ്പെടുന്നത് തടഞ്ഞു. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന വിലക്ക്. അന്ന വെറുതെയിരുന്നില്ല.നിരവധി വിവർത്തനങ്ങൾ ചെയ്തു. ടാഗോറിനെയും ഹ്യൂഗോയെയും പരിഭാഷപ്പെടുത്തി. ദസ്തോവിസ്കിയിൽ പഠനങ്ങൾ നടത്തി. 1955ഇൽ ലീവ് അറസ്റ്റു ചെയ്യപ്പെട്ടു. മകനെ കാണാനും അവന് ഭക്ഷണം നൽകാനും അന്ന മറ്റു സ്ത്രീകളോടൊപ്പം മണിക്കൂറുകൾ തുറുങ്കിനു പുറത്തു കാത്തുനിന്നു. സ്റ്റാലിന്റെ കീഴിൽ സോവിയറ്റ് ഭരണകൂടo അന്നയുടെ നിരവധി സഹകവികളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തു. മയക്കോവിസ്‌ക്കിയെപോലുള്ളർ ആത്മഹത്യ ചെയ്തു.
കവിതയിൽ മരുന്ന് മുക്കി പുരട്ടി സ്വയം ജ്വലിപ്പിച്ചു നിർത്തി അവർ. മിക്കവാറും ഏകാന്തതയിൽ. ഭക്ഷണവും മരുന്നുമില്ലാതെ ദിവസങ്ങളോളം. സ്റ്റാലിന്റെ മരണശേഷം റഷ്യൻസാഹിത്യത്തിൽ ഉണ്ടായിവന്ന റിവൈവലിൽ അന്നയ്ക്ക് ആരാധകരുണ്ടായി. അവരുടെ കവിതയിൽ പൊതുവേദികളിൽ ധാരാളം വായിക്കപ്പെട്ടു. ജോസഫ് ബ്രോഡ്സ്കിയെ പോലുള്ള നിരവധി യുവകവികൾ അവരെ ഒരു mentor ആയിക്കരുതി. 1966 ഇൽ മുൻപ് പലതവണ തകർന്ന ഹൃദയം അവസാനമായി ഒന്നുകൂടി മിടിച്ച ശേഷം നിലച്ചു. അന്ന മരിച്ചു.
Image result for anna akhmatovaഅന്ന്‌ ലോകത്തിന് നഷ്ടപ്പെട്ടത് കവിയെ മാത്രമല്ല യാതനകൾ മനക്കരുത്തു കൊണ്ട് മല്ലിട്ട് തോൽപ്പിച്ച അസാധാരണക്കാരിയായ ഒരു പോരാളിയെ കൂടിയായിരുന്നു. ഒരു ജീവിതകാലത്തു രണ്ടു മഹായുദ്ധങ്ങൾ, നിരവധി ഭരണകൂടമാറ്റങ്ങൾ. . ജന്മിത്ത വാഴ്ചയുടെ പതനം..കമ്മ്യൂണിസത്തിന്റെ കൈയ്യേറ്റം..സാഹിത്യ സാമൂഹ്യരംഗത്തെ വിപ്ലവങ്ങൾ ചെറുത്തുനില്പുകൾ ..രക്ത ചൊരിച്ചിലുകൾ.. ഒറ്റപ്പെടൽ..ഉറ്റവരുടെ മരണങ്ങൾ..
ഹോ! എന്തൊരു ജീവിതം..അന്നയുടെ കവിതകളും പ്രണയങ്ങളും പടവെട്ടലുകളും
തോല്വികളും അവർക്ക് മാത്രം സാധിക്കുന്നവയായിരുന്നു .മനുഷ്യനന്മയുടെ ..നീതിബോധത്തിന്റെ..ആർദ്രതയുടെ സർവോപരി സ്ത്രീയെന്ന ജനുസ്സിന്റെഅന്തസ്സിന്റെ സകല വിനിമയ സാധ്യതകളും പ്രക്ഷേപണം ചെയ്യുന്ന കവിതകൾ അവർക്കെഴുതാൻ കഴിഞ്ഞതും അതുകൊണ്ടാണ്. പ്രിയപ്പെട്ട ഒരു അഖ്‌മത്തോവ കവിതയുടെ പരിഭാഷാശ്രമം.
യാത്ര പറയേണ്ടത് എങ്ങനെയെന്നറിയാതെ നമ്മൾ/ We dont know how to say goodbye
==========
ഞങ്ങൾക്കറിയില്ല
എങ്ങനെ പരസ്പരം യാത്ര പറയുമെന്ന്
തോളോട് തോൾ ചേർന്ന്
അലഞ്ഞുകൊണ്ടേയിരുന്നു
സൂര്യൻ എപ്പോഴേ താഴ്ന്നു തുടങ്ങിയിരുന്നു
നീ ഖിന്നനാണ്.
നിന്റെ നിഴലായി ഞാനും.
നമുക്കൊരു പള്ളിക്കുള്ളിൽ കയറാം
മാമോദീസകളും വിവാഹങ്ങളും
മരിച്ചവർക്കുള്ള ശുശ്രൂഷകളും
കാണാം.
മറ്റുള്ളവരിൽ നിന്ന് നമ്മളെ
വ്യത്യസ്തരാകുന്നത്
എന്താണാവോ?
ആളുകൾ തലതിരിച്ചു നോക്കുമ്പോൾ
നമുക്ക് പുറത്തിറങ്ങാo
അല്ലെങ്കിൽ
നമുക്കൊരു ശ്മശാനത്തിൽ പോവാം
മഞ്ഞുപാളികളെ ഞെരിച്ചു
പരസ്പരം നെടുവീർപ്പിട്ടിരിക്കാം
നിന്റെ കൈയ്യിലെ
ഊന്നുവടികൊണ്ട്
കോറിയിടുന്ന മന്ദിരങ്ങളിലൊന്നിൽ
ഇനിയുള്ള കാലം
ഒന്നിച്ചിരിക്കാം.
( നാളെ അഖ്‌മത്തോവ ജനിച്ച ദിവസമായതിനാൽ )