ഡൽഹി ഭയപ്പെടുത്തുന്നുണ്ട്, കൈവിറയ്ക്കാതെ തൊട്ടയൽവാസിയായ മനുഷ്യന്റെ ജീവനെടുക്കാൻ ഒരു സാധാരണക്കാരനെ പ്രാപ്തനാക്കുന്ന ഭീകരവാദമാണ് ഹിന്ദുത്വം

107

Aar Sangeetha

ഗുജറാത്തി പത്രപ്രവർത്തകയായ രേവതി ലോൾ എഴുതിയ The anatomy of hate എന്ന പുസ്തകത്തിൽ 2002 നരോദ്യപാട്യയിലെ കലാപത്തിൽ ബാക്കിയായവരുടെ ഓർമ്മകൾ കോർത്ത് കെട്ടിയിട്ടുണ്ട്. ഒറ്റ വായനയിൽ രക്തം കട്ട പിടിച്ചു പോകുന്ന സംഭവങ്ങൾ…മനുഷ്യൻ അവന്റെ ഏറ്റവും നീച ഭാവത്തിൽ മാംസദാഹിയായി ഭ്രാന്തെടുത്തു ഓടുന്ന നീറിപിടിക്കുന്ന കാഴ്ചകളുടെ ഓർമ്മക്കുറിപ്പ്. അതിൽ മജീദ് എന്നൊരാളുടെ ഓർമ്മയുണ്ട്. തെരുവുകളിൽ അഴിഞ്ഞാടിയ ബജ്‌രംഗദൾ പ്രവർത്തകരെ പേടിച്ചു വീടിന്റെ ഇത്തിരിപ്പോന്ന ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ. അയൽവാസി ജയ് ഭജൻലാൽ സ്നേഹത്തോടെ വിളിച്ചിറക്കി ഖിച്ടി ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു. രാവിലെ മുതൽ വിശന്നിരുന്ന അയാൾ മടിച്ചു മടിച്ചു താഴെയിറങ്ങി.

അമ്മയെയും ഗർഭിണിയായ ഭാര്യയെയും ആറുമക്കളെയും അടുത്തുള്ള അമ്പലത്തിന്റെ പിന്നിലെ അറയിൽ കലാപകാരികളെ പേടിച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നു അതുവരെ. അമ്പലത്തിൽ ആരും വരില്ലെന്ന് സമാധാനിച്ചു.എന്നാൽ താഴെയിറങ്ങിയ മജിദിനെ അതുവരെ സുഖദുഃഖങ്ങളിൽ പങ്കാളിയായിരുന്ന.. ബാല്യകാലത്തിലെ ചങ്ങാതിയായിരുന്ന അയൽവാസി അടിച്ചു താഴെയിട്ടു. മകളുടെ നിലവിളി കേട്ട് പിടഞ്ഞെഴുന്നേറ്റു ഓടിച്ചെന്ന അയാൾക്ക് അമ്മയെയും ഭാര്യയെയും ആറു കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു.കാതിൽ വന്നലച്ച ജയ് ശ്രീറാം വിളികളിൽ അയാളുടെ അലറികരച്ചിൽ അലിഞ്ഞലിഞ്ഞു ഇല്ലാതെയായി.ഇങ്ങനെ ഗുജ്‌റാത് കലാപത്തിലെ ജീവിച്ചിരിക്കുന്ന നൂറുകണക്കിന് രക്ത സാക്ഷികളുടെ ഹൃദയം പിളർക്കുന്ന ഓർമ്മകളുണ്ട് ആ പുസ്തകത്തിൽ. മുറിവേറ്റവർ, ഉറ്റവരുടെ മരണം നേരിൽകണ്ടവർ, ബലാത്സംഗം ചെയ്യപ്പെട്ടവർ, ചിലയിടങ്ങളിൽ പച്ചച്ചോരയുടെ മണത്തിൽ ഓക്കാനിച്ചു പുസ്തകമടച്ചു പോകും.

ഡൽഹി ഭയപ്പെടുത്തുന്നുണ്ട്. കൈവിറയ്ക്കാതെ തൊട്ടയൽവാസിയായ മനുഷ്യന്റെ ജീവനെടുക്കാൻ ഒരു സാധാരണക്കാരനെ പ്രാപ്തനാക്കുന്ന ഭീകരവാദമാണ ഹിന്ദുത്വം്‌ .അത് മനുഷ്യനെ ഉരുക്കി ചെകുത്താനെ നിർമ്മിക്കുന്ന പ്രക്രിയയാണ്. ഓർമ്മിക്കണം, മുഷ്ടികൾ ചുരുട്ടാനും കൂടിയുള്ളവയാണ്. നാം തോറ്റു കൂടാ..