കൊറോണയുടെ മറവിൽ സകലതും വിറ്റുതുലയ്ക്കുന്നു

  3650

  Aar See Ramchand

  നമുക്ക് സന്തോഷിക്കാം.. കൊറോണയുടെ മറവിൽ CIL എന്ന കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന രാജ്യത്തിന്റെ അഭിമാനമായ ‘മഹാനവരത്ന’ വിഭാഗത്തിൽപ്പെട്ട പൊതുമേഖലാസ്ഥാപനത്തിന്റെ കാര്യം ഇതാ ആത്മ നിർഭർ ആവാൻപോകുന്നു !

  നിർമ്മലാജിയുടെ ഇന്നത്തെ ‘നിർഭർ-പ്രസന്റേഷനിൽ’ അതിന്റെ വ്യക്തമായ സൂചനയുണ്ട്, “കൽക്കരി, ഭാരതത്തിന്റെ ഏറ്റവും വലിയ ധാതുസമ്പത്താണ്. ഇപ്പോൾ അതിന്റെ ഖനനത്തിന്റെ കുത്തകാവകാശം പൊതുമേഖലയ്ക്ക് മാത്രം. അതിനി സ്വകാര്യമേഖലയ്ക്ക് നൽകുക എന്നതാണ് ആത്മ നിർഭർ നയം”!

  എന്താണ് ഈ ‘കോൾ ഇന്ത്യാ ലിമിറ്റഡ്’?

  കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന-സംസ്കരണ സ്ഥാപനം. 1975-ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്ഥാപിതമായ 1,32,718 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള മഹാനവരത്ന പൊതുമേഖലാസ്ഥാപനം.. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന അതിന്റെ 71 ശതമാനവും സർക്കാർ മൂലധനം, ബാക്കിമാത്രം ഓഹരിമൂലധനം.. ഒന്നര ലക്ഷംകോടിയുടെ റവന്യു.. 17500 കോടിയുടെ വാർഷിക അറ്റാദായം.. രണ്ടേമുക്കാൽ ലക്ഷത്തോളം തൊഴിലാളികൾ!

  രാജ്യത്തിന് ആവശ്യമായതിന്റെ 82 ശതമാനം കൽക്കരിയും ഉല്പാദിപ്പിക്കുന്നത് CIL!
  ഈ മഹാസ്ഥാപനത്തെക്കുറിച്ചാണ് ഇന്ന് നിർമ്മലാജി പറഞ്ഞത്, “CIL-ന്റെ മോണോപ്പൊളി നിമിത്തം രാജ്യത്തിന് കൽക്കരി ഇറക്കുമതിചെയ്യേണ്ടിവരുന്നു. അത് ആത്മ നിർഭർ-ന് സഹായകമല്ല. ആയതിനാൽ കൽക്കരി ഖനനത്തിൽ സ്വകാര്യമേഖലയ്ക്ക് അവസരംനൽകും”!

  അറിയാമല്ലൊ, രാജ്യത്തിന്റെ ക്രൂഡ്നിക്ഷേപം ഖനനംചെയ്യാനുള്ള അവകാശം മുമ്പ് മുകേഷ് അംബാനിക്ക് സമ്മാനിക്കപ്പെട്ടത്? റിലയൻസിന് കഴിഞ്ഞ മോദിസർക്കാർ മറ്റൊരു സഹായംകൂടിച്ചെയ്തു.. ബോംബെ-ഹൈയിൽനിന്നും നിസ്സാര മുതൽമുടക്കിൽ റിലയൻസ് കുഴിച്ചെടുക്കുന്നതും, ഓരോ ഇന്ത്യൻ പൗരനും അവകാശപ്പെട്ടതുമായ ക്രൂഡോയിൽ സംസ്കരിച്ചെടുക്കുന്ന പെട്രോളും ഡീസലും, കൊള്ളവിലയ്ക്ക് ഇറക്കുമതിചെയ്യുന്ന ക്രൂഡോയിലിൽനിന്നുണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അതേവിലയ്ക്ക് വിൽക്കാനുള്ള അനുവാദംനൽകി. അങ്ങനെ ഇന്ത്യൻക്രൂഡ് എന്ന വരദാനത്തിൽനിന്ന് ഒരു ചില്ലിക്കാശുപോലും ഇന്ത്യൻ പൗരന് കിട്ടാതെയാക്കി.. മുഴുവനും റിലയൻസിന്!

  കൽക്കരിയുടെ കാര്യത്തിലെ ആത്മ നിർഭർ എന്താണെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. CIL-നെത്തന്നെ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്ക്ക് കൈമാറുകയാണോ, അതോ സമാന്തരമായി സ്വകാര്യഖനനം അനുവദിച്ച് അതിനെ തകർക്കുകയാണോ ലക്ഷ്യമെന്ന് പിന്നാലെ അറിയാം. ഇതിനെയാണ് നമ്മൾ മലയാളികൾ “പുരകത്തുമ്പോൾ വാഴവെട്ടുന്നു” എന്നുപറയുന്നത്.. കൊറോണപരക്കുമ്പോൾ കച്ചവടം കൊഴുപ്പിക്കുന്നു!