എന്തുസംഭവിക്കും യെല്ലോ സ്റ്റോൺ സൂപ്പർ വൾക്കാനൊ പൊട്ടിത്തെറിച്ചാൽ? ഉത്തരം നിങ്ങളെ ഭയപ്പെടുത്തും

0
162
Aar see ramchand എഴുതുന്നു
കോവിഡ്-19 ചൈനയിൽ നിന്നിറങ്ങി അതിന്റെ ഉലകംചുറ്റൽ ആരംഭിച്ചിരിക്കുന്നു. ഇറാനിലും സൗദിയിലും മലേഷ്യയിലും ഇറ്റലിയിലും ഫ്രാൻസിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം അവൾ മരണംവിതയ്ക്കുന്നു. ആഗോളതാപനം മറ്റൊരു മഹാഭീഷണിയായി നമ്മുടെ തലയ്ക്കുമുകളിൽ ജ്വലിച്ചുനിൽക്കുന്നു. അന്റാർട്ടിക്കയിലെ മുന്നൂറ്റമ്പത്കോടി വർഷങ്ങളോളം പഴക്കമുള്ള മഞ്ഞുമലകൾ മുമ്പൊരുകാലത്തുമുണ്ടായിട്ടില്ലാത്ത തരത്തിൽ ഉരുകിയൊലിക്കുന്നു. ഹിമാലയത്തിലെ ഗ്ലേസിയറുകൾ വല്ലാതെ നേർത്തുപോയിരിക്കുന്നു. മലയാളിയുടെ ധനുമാസക്കുളിര് ഇങ്ങിനിവരാതെ എങ്ങോ പോയ്മറഞ്ഞുകഴിഞ്ഞു. മേടമാസത്തിൽ അനുഭവിച്ചിരുന്ന ഗ്രീഷ്മാതപം ഇതാ ഈ കുംഭത്തിൽത്തന്നെ നമ്മെ ചുട്ടുപൊള്ളിക്കുന്നു.
വരുന്ന ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളിൽ ധ്രുവങ്ങളിലെ മഞ്ഞുരുകിയെത്തുന്ന സമുദ്രജലനിരപ്പുയർന്ന് കരയുടെ വലിയൊരു ഭാഗത്തിനെ കടൽ വിഴുങ്ങാൻപോകുന്നു. ഇതൊന്നുമറിയാതെ ഭൂമിയിലെ മനുഷ്യൻ എന്ന ആർത്തിമുഴുത്ത ജന്തു സ്വന്തം വംശത്തിന്റെയും അതിന്റെ ഏക ആവാസകേന്ദ്രമായ ഭൂമി എന്ന ഗ്രഹത്തിന്റെതന്നെയും വിനാശത്തിന് ആക്കംകൂട്ടുന്നു.. ഭൂമിയിൽ അവശേഷിക്കുന്ന വിശാല നിത്യഹരിതവനങ്ങളായ ആമസോണിലെയും ആസ്ട്രേലിയയിലെയും വനമേഖലകളെ ചുട്ടെരിക്കുന്നു.. ഹിമാലയത്തെയും വിന്ധ്യനെയും സഹ്യനെയും ഊഷരമാക്കുന്നു!
ഇതെല്ലാം മനുഷ്യനിർമ്മിത ദുരന്തങ്ങൾ. ഇവയെക്കാൾ ഭയാനകമായ ഒരു പ്രകൃതിദുരന്തത്തിന്റെ വക്കിലാണ് ഭൂമിയും അതിലെ മനുഷ്യനടക്കമുള്ള എല്ലാജീവജാലങ്ങളും.
അമേരിക്കയിലെ യെല്ലോ സ്റ്റോൺ അഗ്നിപർവ്വതത്തെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലൊ. ഭൂമിയിലെ ഏറ്റവും വലിപ്പമേറിയതും അപകടകാരിയുമായ 18 ‘സൂപ്പർ വൾക്കാനൊ’കളിൽ ഒന്നാണത്.. ഒരുപക്ഷേ, ഇറ്റലിയിലെ വെസൂവിയസ് കഴിഞ്ഞാൽ ഏറ്റവും ഭീകരമായത്. ഭൂമിയുടെ ചരിത്രത്തിൽ കൃത്യമായ ഇടവേളകളിൽ മൂന്നുതവണ അത് പൊട്ടിയിട്ടുള്ളതായി ശാസ്ത്രം കണക്കാക്കിയിട്ടുണ്ട്. 21 ലക്ഷം വർഷംമുമ്പായിരുന്നു ആദ്യത്തെ സ്ഫോടനം. അടുത്തത് 13ലക്ഷം വർഷംമുമ്പ്. ഒടുവിലത്തേത് ആറരലക്ഷം വർഷം മുമ്പും. യെല്ലോ സ്റ്റോൺ വൾക്കാനൊയുടെ സ്ഫോടനചരിത്രത്തെപ്പറ്റി ഗവേഷണംനടത്തുന്ന ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത് അതിന്റെ നാലാമത്തെ സ്ഫോടനത്തിനുള്ള ഭൗതികസാഹചര്യങ്ങൾ ആസന്നമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്.
Image result for Yellowstone Vulcanoഎന്തുസംഭവിക്കും യെല്ലോ സ്റ്റോൺ സൂപ്പർ വൾക്കാനൊ പൊട്ടിത്തെറിച്ചാൽ?
അതിന്റെ മുൻ സ്ഫോടനങ്ങൾ മൂന്നും ഭൂമിയിൽ മനുഷ്യപരിണാമം സംഭവിക്കുന്നതിന് മുമ്പായിരുന്നു. ഭയാനകമായ ആ പൊട്ടിത്തെറിക്ക് നൂറു കണക്കിന് ന്യൂട്രോൺബോംബുകൾ ഒന്നിച്ച് പൊട്ടിയാലുണ്ടാകുന്നത്ര സംഹാരശേഷിയുണ്ടായിരിക്കും. ലാവയും ചാരവും പരന്നൊഴുകി ആയിരക്കണക്കിന് സ്ക്വയർ കിലോമീറ്റർ പ്രദേശങ്ങൾ ഉന്മൂലനംചെയ്യപ്പെടും. ഉയർന്നു പൊങ്ങുന്ന ചാരവും പുകയും പൊടിയും ചേർന്ന് പത്തുവർഷക്കാലമെങ്കിലും സൂര്യരശ്മികൾ ഭൂമിയിലെത്തുന്നതിന് തടസ്സംസൃഷ്ടിക്കും. അങ്ങനെ, ഭൂമിയിലെ താപനില പൂജ്യത്തിലും താഴെയായിമാറും. പ്രകാശത്തിന്റെ അഭാവത്തിൽ വൃക്ഷലതാദികൾ പാടേ നശിക്കും. തുടർന്ന് മനുഷ്യവംശമടക്കം ഭൂമിയിലെ മഹാഭൂരിപക്ഷം സ്പീഷീസുകളും ഇല്ലാതാവും. ഭൂമിയെന്ന ആവാസവ്യവസ്ഥയുടെ നിലനില്പുതന്നെ അവസാനിക്കും.
Image result for Yellowstone Vulcanoഇതാണ് മനുഷ്യാവസ്ഥ. ഓരോ പത്തുകോടി വർഷങ്ങൾക്കുള്ളിലും ഉൽക്കാപതനമോ അഗ്നിപർവ്വതസ്ഫോടനമോ പോലുള്ള പ്രകൃതിയുടെ ഇടപെടലുകൾനിമിത്തം ഭൂമിയിലെ ജൈവവ്യവസ്ഥ നവീകരിക്കപ്പെടാറുണ്ട്. ദിനോസറുകൾ അടക്കമുള്ളവയുടെ ഉന്മൂലനംസംഭവിച്ച തൊട്ടുമുമ്പത്തെ സർവ്വനാശം സംഭവിച്ചിട്ട് ഇപ്പോൾ ആറരക്കോടി വർഷം കഴിഞ്ഞിരിക്കുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ ‘ആത്മഹത്യാപരമായ ഇടപെടലുകൾ’ നിമിത്തം ഇനി എപ്പോൾ വേണമെങ്കിലും അടുത്ത സമ്പൂർണ്ണനാശം ഉണ്ടാവാം. ഇതൊന്നുമറിയാതെ, ആലോചിക്കാതെ, സ്വന്തം ‘സ്വാധീനമേഖലകളിൽ’ ആധിപത്യംനേടാനായി കടിപിടികൂടുന്ന തെരുവുനായ്ക്കളെപ്പോലെ ഇവിടെ നമ്മൾ മനുഷ്യർ എന്ന ഇരുക്കാലിമൃഗങ്ങൾ..!
Image result for Yellowstone Vulcanoപിൻകുറിപ്പ്: Yellowstone Vulcano വരുന്ന പതിനായിരം വർഷങ്ങൾക്കുള്ളിൽ എപ്പോഴെങ്കിലും മാത്രമേ പൊട്ടാനിടയുള്ളൂ എന്നും, അതിനുള്ളിൽ അതിന്റെ മാരകത്വം മങ്ങുമെന്നും വിശ്വസിക്കുന്ന ഭൗമശാസ്ത്രകാരന്മാരുമുണ്ട്. അതുപോലെതന്നെ, സ്ഫോടനം സമ്പൂർണ്ണനാശം വിതയ്ക്കുന്നത് അമേരിക്കൻ ഭൂഖണ്ഡത്തിലും സമീപപ്രദേശങ്ങളിലും മാത്രമായിരിക്കുമെന്ന വാദവുമുണ്ട്.