ആര്‍ക്കും വിധേയനല്ലാത്ത വിധേയന്
ചില ആഴ്ചകള്‍ക്ക് മുന്‍പ് “ഭാര്യ ഒളിച്ചോടി” എന്നൊരു പോസ്റ്റ് വിധേയന്റേതായി കണ്ടുവെങ്കിലും വായിക്കാന്‍ രസമുണ്ടല്ലോ എന്നു മാത്രം വിചാരിച്ച് പിന്നീട് അതെപ്പറ്റി മറന്നു പോയിരുന്നു.
135 total views

“വേലക്കാരിയുമായി ബന്ധപ്പെട്ടു” എന്ന പോസ്റ്റിലൂടെയാണ് വിധേയന്റെ എഴുത്തിന് എന്തോ ഒരു പ്രത്യേകത തോന്നിയത്. ചില ആഴ്ചകള്‍ക്ക് മുന്‍പ് “ഭാര്യ ഒളിച്ചോടി” എന്നൊരു പോസ്റ്റ് വിധേയന്റേതായി കണ്ടുവെങ്കിലും വായിക്കാന്‍ രസമുണ്ടല്ലോ എന്നു മാത്രം വിചാരിച്ച് പിന്നീട് അതെപ്പറ്റി മറന്നു പോയിരുന്നു. എന്നാല്‍ “വേലക്കാരിയുമായി ബന്ധപ്പെട്ടു” എന്ന പോസ്റ്റില്‍ നിന്നും അനിതര സാധാരണം ആയ രചനാ കൗശലത്തിനുടമ തന്നെയാണ് വിധേയന് എന്നാണ് തോന്നുന്നത്.
ഒരു പക്ഷെ വിധേയന് ഒരു കഥ പറയുകയായിരിക്കാം. ഒരു കഥാഖ്യാനത്തില്‍ സംഭവങ്ങളെ പൊടുന്നനെ അവതരിപ്പിക്കുകയും ചുരുങ്ങിയ വാക്കുകളില്‍ അവയ്ക്കിണങ്ങിയ പശ്ചാത്തലമൊരുക്കുകയും എളുപ്പമല്ല. വളരെ ചുരുങ്ങിയ വാചകങ്ങള്‍ കൊണ്ട് വിധേയന് വരച്ചുകാട്ടുന്നത് വളരെയധികമാണ്. വിധേയന്റെ ചില രചനകള്‍ക്ക് വായനക്കാരില്‍ നിന്ന് ലഭിച്ച മൂര്‍ച്ചയുള്ള പ്രതികരണങ്ങള്‍ പെട്ടെന്നുള്ള ഒരേ കോണീല് നിന്നുള്ള വീക്ഷണത്തില്‍ നിന്നാണെന്ന് തോന്നുന്നു. ഒരിക്കല്‍ കൂടി ആ രചനകളില്‍ കൂടി കടന്ന് പോയാല്‍ അകൃത്രിമമായ എന്നാല്‍ ആകര്‍ഷണീയമായ എന്തോ ഒന്ന് ഉള്‍ച്ചേര്‍ത്താണ് വിധേയന് എഴുതുന്നത് എന്ന് മനസിലാകും.
ആദ്യഭാഗത്ത് ആശങ്കാകുലനും ആരോടെങ്കിലും എല്ലാം പറയാന്‍ വെന്പുന്ന മന്സോടെയും പ്രത്യക്ഷെപ്പടുന്ന വിധേയന് രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗ്ത്തിലും അതിജീവനത്തിന്റെ മന്ത്രങ്ങളാണ് ചൊല്ലുന്നത്. സാഹചര്യങ്ങള്‍ക്ക് വിധേയപ്പെടുകയല്ല അവയെ അതിവേഗം വിധേയപ്പെടുത്തുന്ന ഒരു വ്യക്തിയായി രൂപം പ്രാപിക്കുന്ന നായകന് ” വേലക്കാരിയുമായി ബന്ധപ്പെട്ടു ” എന്ന പോസ്റ്റില്ലെത്തുമ്പോഴേക്കും ജീവിത സാഹചര്യങ്ങളുടെ അത്ഭുതകരമായ പരിണാമത്തിലേക്ക് കടക്കുന്നു.
ഓരോ ഭാഗത്തിലും അവതരിപ്പിക്കുന്ന സംഗതികളുടെ ഒത്തിണക്കവും, അവതരണത്തില്‍ നിന്ന് വായനക്കാരനിലേക്കുള്ള സംക്രമണവും അതിദ്രൂതമായി അനുഭവപ്പെടുന്നു. ഒടുവില്‍ പ്രസിദ്ധീകരിക്കപ്പ്പ്പെട്ട “ഇങ്ങനെ ജീവിക്കാന്‍ വയ്യ ” എന്ന പോസ്റ്റിലെത്തുമ്പോഴേക്കും കഥാഖ്യാനത്തില്‍ വിധേയനുള്ള ടെക്നിക് ഒട്ടേറെ ഒറ്റവാചകത്തിലുള്ള ഫ്ല്ലാഷ് ബാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും താനറിയാതെ തന്നെ പുറത്തു വരുന്നു. അവയില്‍ ചിലത് നോക്കുക: ” ദുബായ് അജമാനിലെ നയ സനായിലെ എന്റെ ചേച്ചിയുടെ ഭര്‍ത്താവ് നയസനായില് ഒരു ഇറച്ചിക്കട നടത്തുന്നുണ്ട് ” ” തുണി ശരിക്ക് ഉടുത്തു നടക്കരുതോ എന്ന് മാത്രമേ ചോദിച്ചുള്ളൂ .അപ്പോള്‍ അവള് എന്നെ നോക്കി ഒരു ചിരി .ഉള്ളിലെ ചാരായവും അവളുടെ ചിരിയും കണ്ടപ്പോള്‍ എന്റെ ഭാര്യെ ഓര്‍മ്മ വന്നു “.
എല്ലാം തുറന്ന് എഴുതുന്നു എന്ന നിലയിലാണ് വിധേയന്റെ രചനകളുടെ ആദ്യ ഭാഗങ്ങളെ വായനക്കാര്‍ കണ്ടത്. എന്നാല്‍ ഒരുപക്ഷെ ഒഴിവാക്കാമായിരുന്ന ചിലതെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ കൂടീ ആ എഴുത്തില്‍ നിന്ന് പൊടുന്നനെ ഉദയം ചെയ്യപ്പെടുന്ന സ്പൊണ്ടേനിയസ് കോമഡി, എഴുത്തുകാരനു സ്വയം പരിഹസിക്കുന്നതിനും അടുത്ത നിമിഷം നെഞ്ചൂക്കോടെ നിവര്‍ന്ന് നില്‍ക്കുന്നതിനുമുള്ള മിടുക്ക് , വാക്കുകളുടെ ഒതുക്കം, അല്പ സമയത്തിനുള്ളില്‍ നിരത്തുന്ന സംഭവങ്ങളുടെ ഇണക്കം, വായനക്കാരില്‍ ജനിപ്പിക്കുന്ന സമ്മിശ്ര പ്രതികരണം തുടങ്ങിയവ കാണാതിരിക്കാന്‍ വയ്യ.
136 total views, 1 views today
