ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു, ‘ബറോസ്’ 20 ഭാഷകളിൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
259 VIEWS

ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു. പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. ദുബൈ ബിസിനസ് ബേയിലെ ആശിർവാദ് സിനിമാസ് ആസ്ഥാനത്തിന്റെയും വിതരണ ശൃംഖലയുടെയും ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു. ഇതോടെ വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും അന്താരാഷ്ട്ര തലത്തില്‍ സിമിനകൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനുമൊരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. പ്രവർത്തനം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോൾ ദുബൈയായിരിക്കും അതിന്റെ ഹബ്ബെന്നും മോഹൻലാൽ പറഞ്ഞു. ദുബൈയിൽ .യുഎഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്താണ് സിനിമാവിതരണരംഗത്ത് ആശിർവാദ് സിനിമാസ് പ്രവർത്തിക്കുക,തങ്ങളുടെ അന്താരാഷ്ട്ര നിർമാണ വിതരണ ശൃംഖല മറ്റു മലയാള സിനിമകൾക്കും പ്രയോജനപ്പെടുത്താമെന്നും മോഹൻലാൽ പറഞ്ഞു.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക. ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഫാർസ് സിനിമ മേധാവി അഹമ്മദ് ഗുൽഷൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. . എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമാണ പ്രവർത്തനങ്ങളും ദുബൈ കേന്ദ്രീകരിച്ചായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു