കമ്മാരന്‍ എന്ന വില്ലന്‍, സിനിമ കണ്ടവര്‍ മാത്രം വായിക്കുക

  Aashish Nair

  കമ്മാരന്‍ എന്ന വില്ലന്‍

  സിനിമ കണ്ടവര്‍ മാത്രം വായിക്കുക.

  പൊതുവെ one dimensional ആയ കഥാപാത്രങ്ങൾ അവതിരിപ്പിക്കാറുള്ള ദിലീപ്, ചെയ്തതിൽ വച്ചു ഏറ്റവും convoluted ആയ കഥാപാത്രം ആണ് കമ്മാരൻ നമ്പ്യാർ. കുശാഗ്ര ബുദ്ധിയുള്ള, താൻ ആഗ്രഹിച്ചത് എന്ത് വില കൊടുത്തും സ്വന്തമാക്കുന്ന മറ്റൊരു ശകുനി. എന്നാൽ സ്നേഹിച്ചവരെ അങ്ങേയറ്റം സ്നേഹിക്കുകയും അവർക്ക് വേണ്ടി എന്ത് യാതനയും സഹിക്കുന്ന മറ്റൊരു കമ്മാരനും അയാളിൽ ഉണ്ടായിരുന്നു. അച്ഛന്റെ മരണത്തിനു പകരം വീട്ടാൻ സ്വന്തം ആത്മാഭിമാനം വരെ ഉപേക്ഷിച്ച കമ്മാരൻ തന്റെ പ്രതികാരത്തിന് വേണ്ടി എത്ര ജീവനുകൾ ആണ് ബലി കൊടുക്കുന്നത്.

  Dileep Archives - Page 2 of 2 - Mollywood Arenaഒരൊറ്റ കള്ളം കൊണ്ട് തന്റെ വീടും പുരയിടവും അയാൾ സ്വന്തമാക്കുന്നു, അതേ കള്ളം കൊണ്ട് തന്നെ അയാൾ തന്റെ പുരയിടത്തിൽ കുടിയേറി പാർത്ത തമിഴരെയും ഒഴിപ്പിക്കുന്നു അഥവാ കൊല്ലുന്നു. അതേ കള്ളം കൊണ്ട് തന്നെ താൻ സ്നേഹിച്ച പെണ്ണിനെ അയാൾ സ്വന്തമാക്കുന്നു. ഇതൊക്കെ ആയിട്ടും പലരെയും കൊന്ന് നേടിയതെല്ലാം അയാൾ സ്വന്തം അനുജത്തിക്ക് ഇഷ്ടദാനമായി നൽകുന്നുണ്ട്.

  താൻ സ്നേഹിച്ച പെണ്ണ് മറ്റൊരുവനുമായി ശരീരം പങ്കിടുന്നത് നേരിൽ കണ്ടിട്ടും അവളെ സ്വീകരിക്കാൻ അയാൾ കൂട്ടാക്കുന്നുണ്ട്. 13 വർഷങ്ങൾക്ക്‌ ശേഷം ഒതേനന്റെ ശരീരം ചതച്ചരയ്ക്കുമ്പോൾ കമ്മാരന് ആ രാത്രി ഓർമ്മ വന്നിട്ടുണ്ടാവാം. ഒടുവിൽ 94ആം വയസ്സിൽ മനസ്ഥാപം വന്നു ചെയ്ത തെറ്റുകൾ എല്ലാം ഏറ്റ് പറയുമ്പോള്‍ അയാള്‍ക്ക് സംശയമുണ്ട് നാട്ടുകാര്‍ തന്നെ കല്ലെറിയുമോ. എന്നാല്‍ അതിനു വിപരീതമായി, തിരുത്തിയെഴുതപ്പെട്ട ചരിത്രം കണ്ട നാട്ടുകാര്‍ തന്നെ ആദരിക്കുകയും, അതിന്റെ ഫലമായി അധികാരം കൈയിൽ വരികയും ചെയ്തപ്പോള്‍ കമ്മാരൻ ആ പഴയ കൗശലകാരൻ ആയി മാറുന്നു. മറ്റൊരു കമ്മാരൻ ഇനി ചരിത്രത്തിൽ ഉണ്ടാവാതിരിക്കട്ടെ…