ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം

626

അവളുടെ ചുവന്നുതുടുത്ത കവിളുകളിലൂടെ ചുടുകണ്ണീര്‍ ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു. ഇടറുന്ന കാല്‍ വെപ്പോടെയാണ്‌ അവളെ ഞാന്‍ യാത്രയാക്കിത്. വീട്ടിലേക്ക് പോകുകയാണവള്‍ . മരണവീടിന്റെ ശോകമൂകതയുണ്ട് അന്തരീക്ഷത്തില്‍ .ഒന്നാശ്ലോഷിച്ച് പൊട്ടിക്കരയാന്‍ പോലും അവള്‍ സമ്മതിച്ചില്ലല്ലോ.ഈ വേര്‍പാടിന്റെ വേദന കരഞ്ഞു തീര്‍ക്കാന്‍നുള്ളതല്ല എന്നവള്‍ കരുതിക്കാണും.ശരിയാണ്‌.ഈ നഷ്ടബോധത്തിന്റെ ഓര്‍മ്മ നൊമ്പരമായി മനസ്സിനെ പിടിച്ചു കുലുക്കുമ്പോള്‍ അതിന്‌ സ്നേഹത്തിന്റെ നനുത്തസ്പര്‍ശമുണ്ട്.

മനസ്സിന്റെ തളര്‍ച്ച ശരീരത്തിനെ ബാധിക്കുമോ എന്ന് ‌തോന്നിയതിനാലാവാം പടി ഇറങ്ങുമ്പോള്‍ അമ്മയുടെ കൈപിടിച്ചാണവള്‍ നടന്നത്. യാത്രയാക്കി തിരിച്ചുനടക്കുമ്പോള്‍ ഞാനും അവശയായിരുന്നല്ലോ.

ഒരു ഭര്‍ത്താവ്‌ ഭാര്യയെയോ അതല്ലങ്കില്‍ കാമുകന്‍ കാമുകിയെയോ പിരിയുന്ന നൊമ്പരമാണ്‌ ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
സുനിത എനിക്കൊരു വേലക്കാരി മാത്രമായിരുന്നില്ല. സ്വന്തം സഹോദരി തന്നെയായിരുന്നു.അവളുടെ കവിളുകള്‍ വിടര്‍ത്തിയുള്ള നിഷ്കളങ്കമായ ചിരിയും കൊച്ചു കൊച്ചു തമാശകളും എന്റെ മനസ്സിലെ മായാത്ത ഓര്‍മ്മകളായി നിലനില്‍ക്കുന്നു.ചിരിക്കുമ്പോള്‍ ഇറുകെ അടയുന്ന കണ്ണുകള്‍ പ്രസവിച്ചു വീണ പൂച്ചക്കുട്ടിയുടെ കണ്ണുകളെ അനുസ്മരിപ്പിക്കും.
എന്റെ എല്ലാസന്തോഷാവസരങ്ങളും പ്രതിസന്ധിഘട്ടങ്ങളും അവളുമായി പങ്കുവെയ്ക്കുമായിരുന്നു.ഉപദേശമോ ആശ്വാസ വാക്കോ പ്രതീക്ഷിച്ചായിരുന്നില്ല ഇത് . ഉള്ളുതുറന്നു അവളുമായി സംസാരിച്ചാല്‍ എനിക്ക് വല്ലാത്ത സുഖമാണ്‌ .എഴാം ക്ലാസു കാരിയായ അവള്‍ ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ നേരിയ ഭയം നിയലിച്ച കണ്ണുകളോടെ ഞങ്ങളോരേരുത്തരെയും അപരിചിതരെപ്പോലെ മാറിമാറി നോക്കുമായിരുന്നു.തുടുത്ത കവിളുകളും ഉരുണ്ട കൈകാലു കളുമായിരുന്നു അന്ന് അവള്‍ക്ക് ബാല്യത്തിന്റെ കുസ്യതിയില്‍ നിന്നു കൌമാരചാപല്യങ്ങളിലേക്ക് വഴുതിവീഴുന്ന പ്രായം പിന്നീടെപ്പോഴോ അവള്‍ അന്യ മതസ്ഥനായ യുവാവുമായി പ്രണയത്തിലായി. അത് വെറും വിഡ്ഡിത്ത മായിരുന്നുവെന്ന് മനസ്സിലാക്കിയ അവള്‍ ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തിലൊന്നും പെടാതെ രക്ഷപ്പെട്ട കഥ പക്വമതിയായ യുവതി യായശേഷം എന്നോട് പറഞ്ഞിട്ടുണ്ട്.
മുറമെന്ത്, കലമെന്ത് എന്നറിയാത്ത ആ പതിന്നാലുകാരി അമ്മയുടെ ശിക്ഷണത്തില്‍ അടുക്കിലും ചിട്ടയിലും വീട്ടുജോലികള്‍ ചെയ്യാന്‍ പഠിച്ചു. ഇന്ന് അവള്‍ക്ക് ഇരുപത്തിയെട്ടു വയസ്സായി.മിനുമുനുപ്പാര്‍ന്ന ശരീരം ഇന്ന് വവ്വാല്‍ ഈമ്പിയ കശുമാങ്ങക്ക് തുല്യമായി.അവളുടെ സ്വാതന്ത്രത്തിന് വീട്ടുജോലി തടസ്സ മാകാതിരിക്കാന്‍ അമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആ സ്വാതന്ത്ര്യത്തെ അവള്‍ ഒരിക്കല്‍ പോലും ദുരുപയോഗം ചെയ്തിരുന്നില്ല.
അവളുടെ ചെറിയ കുസ്ര് തികള്‍ക്ക് അമ്മ വഴക്ക് പറയും. അത്കേള്‍ക്കുമ്പോള്‍ മുഖം കനപ്പിച്ച് ഒരു നിറുത്തമുണ്ട് .ആ സമയത്ത് ആരോടും മിണ്ടില്ല. പിണക്കങ്ങള്‍ ചിലപ്പോള്‍ രണ്ട്ദിവസമൊക്കെ തുടരും.മൂടിക്കെട്ടിയ ആകാശം കണക്കെ അവളുടെ മുഖം ഇരുണ്ടിരിക്കും.
അമ്മയും അച്ഛനും നാല് അനിയത്തിമാരും ഒരു അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം.അനിയത്തിമാര്‍ രണ്ടുപേര്‍ വിവാഹപ്രായമെത്തിയിരിക്കുന്നു.അമ്മയുടെ അസുഖം അച്ഛന്റെ നിരുത്തരവാദപരമായ ജീവിതവും അവളുടെ സങ്കടങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചിരുന്നു.മംഗല്യഭാഗ്യം ഇല്ലാതാകാനുള്ള കാരണം കനത്ത സ്ത്രീധനം തന്നെ അറവുമാടുകള്‍ക്ക് ചന്തയില്‍ വന്ന് വിലപേശുന്നതിന് തുല്യം .ബ്രോക്കര്‍മാര്‍ വരന്റെ കാരണവന്മാരുമായി വന്ന് വിലപേശല്‍ തക്ര് തിയായി നടത്താറുണ്ട്. അച്ഛന്റെ പ്രായത്തിലുള്ള വരനും വേണം കനത്ത സ്ത്രീധനത്തുക.ചോര്‍ന്നെലിക്കുന്ന വീടും മാറിയുടുക്കാന്‍ വസ്ത്രങ്ങളുമില്ലാത്ത തന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥയ്ക്ക് മുന്നില്‍ സുനിത ഇരന്നു വാങ്ങുന്ന ഒരു വിവാഹം തനിക്ക് വേണ്ടന്ന് ശഠിക്കാറുണ്ട്.അന്യവീട്ടില്‍ പണിക്ക് പോകുന്ന പെണ്ണന്ന കാരണത്താല്‍ തരക്കേടില്ലാത്ത രണ്ട് ആലോചനകള്‍ മുടങ്ങിയപ്പോഴാണ് അമ്മ വീട്ടുവേലക്ക് വരുന്നതില്‍നിന്നു വിലക്കിയത് .ആരോഗ്യവാനായ ഒരാള്‍ തന്റെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടി മറ്റുള്ളവരോട് ഇരക്കേണ്ടി വരുമ്പോഴല്ലെ ലജ്ജിക്കേണ്ടത്! നമ്മുടെ ജീവിതത്തിനന്തസ്സുണ്ടാവാന്‍ ഇസ്തിരി ചുളിയാത്ത ജോലിവേണമെന്ന് ശഠിക്കുന്നത് പ്രാവര്‍ത്തികമല്ല.മാന്യമായ ഏതു ജോലിക്കും അന്തസ്സില്ലെ? എന്റെ മനസ്സ് നുരഞ്ഞുപൊന്തിയ ഒരു പിടി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയായിരുന്നു. അവളെ പറഞ്ഞു വിടുമ്പോള്‍ തേങ്ങയും അരിയുമെല്ലാം കൊടുത്തയച്ചിരുന്നു അമ്മ.അവളുടെ അമ്മ അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാടുനേരം നിന്നു.

രാത്രി വളരെ വൈകി. എന്റെ കണ്ണുകളെ ഉറക്കം തഴുകിയതേയില്ല.നിര്‍ബന്ധത്തിനു വഴങ്ങി ശ്രുതി തെറ്റിച്ച് ഞാന്‍ പാടിയതുകേട്ട് ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരി തന്റെ അമ്മയാണെന്ന ധാരണയില്‍ എന്റെ കുറുമ്പി മോള്‍ ഉറങ്ങി .ഞാനും ഉറങ്ങാനായി അവസാത്തെ ശ്രമമെന്ന നിലയ്ക്ക് കണ്ണുകളടച്ച് കൈ നെറ്റിക്കുമീതെ വച്ചു കിടന്നു.വിതുമ്പുന്ന സുനിതയുടെ മുഖമായിരുന്നു മനസ്സില്‍ .ഫോണെടുത്ത് അവളുടെ നമ്പറില്‍ വിളിച്ചു.മറുതലയ്ക്കല്‍ അവളുടെ അനിയന്റെ കനത്ത ശബ്ദം. ഞാനവളെ ചോദിച്ചു.ഞാനാണെന്നറിഞ്ഞപ്പോള്‍ ഇടറിയ ശബ്ദത്തില്‍ അവള്‍ ചോദിച്ചു.
പൊന്നുമോള്‍ ഉറങ്ങിയോ? അവളെന്നെ ചോദിക്കുന്നുണ്ടോ