വർഷങ്ങൾക്കു ശേഷം യേശുദാസിന്റെ ക്രിസ്ത്യൻ ഭക്തി ഗാനം

നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു.ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.ആത്മ നാഥാ കരുണാമായാ ..എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്. ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുന്നു,

മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ ഏറെ പോപ്പുലറായിട്ടുണ്ട്. നദി എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ ‘നിത്യ വിശുദ്ധമാം കന്യാമറിയമേ…എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഏറെച്ചിയപ്പെട്ടതാണ്. അങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങമത്ത് യേശുദാസിൻ്റെ അക്കൗണ്ടിലുള്ളത്. സിനിമയിൽ പാട്ടു തന്നെ പല രൂപത്തിലും ന്യൂജൻ കുപ്പായത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗn മെത്തിയിരിക്കുന്നത്-ഈ ഗാനത്തിൻ്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാൻ കഴിയും.

ശ്രയാ മോഷാൽ ആദ്യമായി ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരിക്കുന്നതും ഈ ചിത്രത്തിലാണ്. നജീം അർഷാദ്, ശ്വേതാമോഹൻ എന്നിവരും ഈ ചിത്രത്തിലെ ഗായകരാണ്. ഞടിയന്തരാവസ്ഥക്കാലത്തെ പല പരിമിതികളിൽ നിന്നു കൊണ്ടുംപ്രതി സന്ധികൾക്കുമിടയിൽ നിന്നു കൊണ്ടുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആ കാലഘട്ടത്തിൻ്റെ പുനരാവിഷ്ക്കാരണമെന്നു വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഡിസംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോ സ്റ്റാണ് ഈ ചിത്രം പ്രദർശനത്തിക്കുന്നു. – വാഴൂർ ജോസ്.

You May Also Like

ചോളന്മാരുടെ മാത്രമല്ല, നന്ദിനിയുടെ കുതന്ത്രങ്ങളുടെ കൂടി കഥയാണ്

Ranjana Kannan Venu പൊന്നിയിൻ സെൽവൻ ബുക്ക് വായിക്കാതെ കഥ മനസ്സിലാകാത്ത വർക്ക് വേണ്ടി മാത്രം..…

രാജപ്പൻ രാജുവേട്ടനായി, രാജുവേട്ടാ അടുത്ത സീസണിൽ ഇറങ്ങി വിമർശകരുടെ നെഞ്ചത്തു സിക്സർ അടിക്കുക

സംവിധായകൻ ഒമർ ലുലു നടൻ പൃഥ്വിരാജിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. We Hate…

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ യൂഡ്ലി ഫിലിംസിന്റെ…

സിൽക്ക് സ്മിതയുടെ ഗ്ലാമർ ഹാസ്യാത്മകമായി ചിത്രീകരിച്ച ഈ സിനിമ ഇന്നും റിപ്പീറ്റ് വാല്ല്യു ഉള്ള ഒന്നാണ്

Moidu Pilakkandy സിൽക്ക് സ്മിതയെ ഏറ്റവും സുന്ദരിയായി സ്ക്രീനിൽ കണ്ടത് 1996 ൽ കലാഭവൻ അൻസാർ…