ആട്ടം ഒടിടി റിവ്യൂ

Lalu Clement

ആട്ടം ഒരു മികച്ച അവതരണം ആണ് കഥാപരമായും, അഭിനേതാക്കളുടെ പ്രകടനം ആയും അങ്ങനെ തന്നെ.
സ്പോയിലേർസ് ഉണ്ട്. കാണാത്തവർക്കുള്ള മുന്നറിയിപ്പ്.

ഒരു സ്ത്രീക്ക് ആരിൽ നിന്നെങ്കിലും സെക്സ്ഷ്വൽ ഹരാസ്മെന്റ് ഉണ്ടായാൽ സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതു ഒരു നാടക ട്രൂപ്പിലെ അംഗങ്ങളിലൂടെ സിനിമയിൽ വിവരിക്കുന്നു. സമൂഹത്തിൽ വിവിധ തട്ടിൽ നടക്കുന്ന പ്രതികരണങ്ങൾ എല്ലാം തന്നെ അതിലെ ഓരോ കഥാപാത്രങ്ങളിലൂടെ നമുക്ക് കാണാം. ഏറ്റവും പ്രിയപ്പെട്ടവർ എന്ന് കരുതുന്നവർ തൊട്ടു ഇന്നലെ വരെ തന്റെ ഏതു പ്രശ്നത്തിലും കൂടെ ഉണ്ടാകും എന്ന് കരുതിയവരിൽ പോലും ഉണ്ടാകുന്ന മാറ്റങ്ങൾ. മാന്യതയുടെ ഓരോ മുഖം മൂടിയിലും സ്വാർത്ഥത അതി നിഗൂഢമായി കിടക്കുന്നു എന്നതും സിനിമയിൽ പല ഇടങ്ങളിൽ കാണാം.
അഞ്ജലിയുടെ കാമുകൻ ആയ വിനയ്‌ക്കു അവളോട് ഉള്ള സ്നേഹമാണോ അതോ രണ്ടു വര്ഷം മുമ്പ് മാത്രം ട്രൂപ്പിൽ വരുകയും, സിനിമ സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് ഉപയോഗിച്ച് തന്റെ നായക സ്ഥാനം അടിച്ചെടുക്കുകയും ചെയ്ത ഹരിയെ എങ്ങനെയെങ്കിലും ഗ്രൂപ്പിൽ നിന്നും പുറത്താക്കാൻ ഉള്ള ശ്രമമാണോ പുള്ളി നടത്തുന്നത് എന്നത് വളരെ വ്യക്തമായി തന്നെ ആദ്യം മുതലേ മനസിലാക്കാവുന്നതാണ്.

അത്രേം നാൾ ആൺപെൺ വ്യത്യാസം ഇല്ലാതെ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരേയൊരു പെൺകുട്ടിക് ഇങ്ങനെ സംഭവിച്ചതിൽ ശക്തമായ രീതിയിൽ പ്രതിക്ഷേധം ട്രൂപ് അംഗങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട് എങ്കിലും ഗ്രൂപ്പിൽ തന്നെ ചിലർ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇതെല്ലാം ഒരാളുടെ മാത്രം വശം കേട്ട് എടുക്കേണ്ട തീരുമാനം അല്ല തെളിവുകളുടെ പ്രാധാന്യം വളരെ വലുതാണ് എന്നും ഒരു വിഭാഗം പറഞ്ഞു വക്കുന്നു. ഇന്ന് വരുന്ന മിക്ക റേപ്പ് ബേസ്ഡ് കേസുകളും ആണുങ്ങളെ ഈസി ആയി ടാർഗറ്റ് ചെയ്യാവുന്ന സ്ത്രീകളുടെ വലിയ ഒരു തുറുപ്പുഗുലാൻ ആണെന്ന് വരുന്ന കേസുകളുടെ എണ്ണവും അതിലെ കള്ളകേസുകളുടെ എണ്ണവും തെളിവാണ്. കാരണം ഈ ഒരു കേസ് വന്നു കഴിഞ്ഞാൽ ഈസി ആയി ഒരാൾക്കെതിരെ സമൂഹം തിരിയും. പിന്നെ അയാൾ പറയുന്നത് കേൾക്കുന്നതിന് പകരം സ്ത്രീകളുടെ ഭാഗം മാത്രമേ ആളുകൾ കാണു. പബ്ലിക് ഇമോഷൻ എന്നതു കേസിനെ വളരെ സ്വാധീനിക്കാവുന്ന ഒന്നാണ്. ഈ ഒരു പോയിന്റിൽ സിനിമ പറയുന്ന കാര്യങ്ങൾ കുറച്ചൂടെ റിയലിസ്റ്റിക് ആയി ഫീൽ ചെയ്തു. ഒരു പക്ഷം മാത്രം പിടിച്ചു ആ ഒരു ഇമോഷനെ യൂട്ടിലൈസ് ചെയ്യാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എങ്കിലും, കഥാതന്തുവിൽ മാറ്റം ഇല്ല.

പെൺകുട്ടികൾ മറ്റ് ആണുങ്ങളോട് അടുത്ത് ഇടപഴകുന്നത്, വസ്ത്ര ധാരണ രീതി, അവരുടെ മദ്യപാനം എല്ലാം അവർ എന്തിനും തയാറായവർ ആണ് എന്നതിന്റെ സൂചനയായി ഈ കാലഘട്ടത്തിലും കണക്കാകുന്നുണ്ട് എന്നും ഒരു അമ്മാവൻ ക്യാരക്ക്ടറിലൂടെ റിഫ്ലക്ട് ചെയ്യുന്നുണ്ട് . അതിലെ മോശകേടു എത്രമാത്രം ആണെന്ന് കൃത്യമായി സിനിമ പോയിന്റ് ചെയ്യുന്നുണ്ട്. കൂടെ ഉള്ളവർ പോലും അയാൾ പറഞ്ഞതിലെ അപകടത്തെ പറ്റി അസ്വസ്ഥരാവുന്നു. അത് അത്രേം മോശം ആയ കാര്യം ആണെന്നുള്ള ഒരു വൈബ് ഈസി ആയി ഇൻജെക്ട് ആക്കാൻ ഈ സീൻ സഹായിക്കുന്നുണ്ട്.

ഇനി എന്തൊക്കെ ആയാലും തങ്ങളുടെ സ്വന്തം നിലനിൽപിലേക്കു വരുമ്പോൾ ഏതു കേസും തേഞ്ഞു മാഞ്ഞു പോകും എന്നതും, “അമ്മയെ തല്ലിയാലും രണ്ടു പക്ഷം” എന്ന് പറയുന്ന പൊയ്‌മുഖങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. ഇപ്പൊ ഉണ്ടായതിലും വലുത് മറ്റെന്തെങ്കിലും വന്നാൽ ആദ്യം നടന്ന കഥ വിസ്‌മൃതിയിൽ ആകുന്ന മാധ്യമ ധർമവും സിനിമയിലൂടെ കടന്നു പോകുന്നുണ്ട്.

ഒരിടത്തു അപമാനം ഏറ്റ പെൺകുട്ടി മറ്റൊരിടത്തു തന്നെ പറ്റി ഇത്രേം വലിയ കഥ നടക്കുന്നത് പോലും അറിഞ്ഞിട്ടില്ലാത്ത ആരോപണം ഏൽക്കുന്ന ആൾ. വിചാരണകളിൽ സ്വാർഥതകൾ കൊണ്ട് ഫ്ളിപ് ചെയ്യുന്ന സഹപ്രവർത്തകർ. സ്വന്തം ഭാര്യയെ പോലും ഉപേക്ഷിച്ചു ഈ പെൺകുട്ടിയെ സ്നേഹിച്ചു കൊണ്ടിരുന്ന, അവളെ സ്വാർത്ഥതക് വേണ്ടി ആണെങ്കിലും ആദ്യം മുതൽക്കേ സപ്പോർട് ചെയ്തു കൊണ്ടിരുന്ന കാമുകൻ ഒരു മികച്ച അവസരത്തിന് വേണ്ടി ഒരു നിമിഷത്തേക്ക് മാറി ചിന്തിക്കുന്ന നിമിഷം, ഏതോ അറ്റത്തു ഒരു കോണിൽ ഇവർക്കിടയിൽ ഒളിഞ്ഞു നിൽക്കുന്ന പ്രതി-ആരോ ആണെന്ന് തോന്നിക്കും വിധം പലരിലേക്കും സംശയം നിലനിർത്തി സിനിമ അവസാനിപ്പിക്കുമ്പോൾ…. പ്രേക്ഷകന് നിരാശയില്ലാത്ത എന്നാൽ അധികം സാറ്റിസ്ഫാക്ഷൻ തരുന്ന ഒരു ക്‌ളൈമാക്‌സ് തന്നെയാണ് “ആട്ടം” സിനിമയുടേത്. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി മനസ്സിൽ ഒരു പാട് പ്രെഷർ തന്നു കൊണ്ടുപോകുന്ന രീതിയിൽ അവസാനം വരെ പ്രേക്ഷകരെ സിനിമയിലേക്ക് കണക്ട് ചെയ്തു ഇരുത്താൻ സംവിധായകന് നല്ല രീതിക്കു സാധിച്ചിട്ടുണ്ട്.
4/5

Leave a Reply
You May Also Like

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ്

Theju P Thankachan ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്,…

ഒരു നടനും പ്രൊഡക്ഷൻ കൺട്രോളർക്കും എന്നോട് ദേഷ്യം ഉണ്ട്, അതിന്റെ കാരണമെന്താണെന്ന് എനിക്ക് പുറത്തു പറയാൻ പറ്റില്ല

ഇൻഹരിഹർ നഗർ എന്ന സൂപ്പർ മെഗാഹിറ്റ് മൊമടി ചിത്രത്തിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക്…

സാരിയിൽ അതിസുന്ദരിയായി സൃന്ദ.

മലയാളികളുടെ ഇഷ്ടപ്പെട്ട നടിമാരിലൊരാളാണ് ശ്രിന്ദ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് ആയിട്ടുണ്ട്. ലഭിക്കുന്ന റോളുകളെല്ലാം അതി മനോഹരമായിട്ടാണ് താരം കൈകാര്യം ചെയ്യാറ്.

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ്

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ആദ്യമായി ഒന്നിയ്ക്കുന്ന ഒറ്റ് അയ്മനം സാജൻ കുഞ്ചാക്കോ ബോബനും, അരവിന്ദ്…