ഇക്കഴിഞ്ഞ ദിവസം സുരേഷ്ഗോപിയുടെ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപിയുടെ ശബ്ദം എന്ന് പറയുമ്പോൾ അത് അനുകരണം അല്ല കേട്ടോ ഇത് സ്വാഭാവികമായ സംസാരത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചത്. സുരേഷ്ഗോപിയുടെ കഥാപാത്രങ്ങൾ ഡയലോഗ് പറയുമ്പോൾ ഉണ്ടാകുന്ന ചടുലതയും ഊർജ്ജവും വീര്യവും എല്ലാം ഇദ്ദേഹത്തിന്റെയും സംസാരത്തിൽ ഉണ്ട്. അബ്ദുൽ ബാസിത് ആണ് ആ സംസാരത്തിന്റെ ഉടമ. വിശേഷങ്ങൾ അറിഞ്ഞ് സാക്ഷാൽ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു ആൾ സിനിമാ നടനൊന്നും അല്ല കേട്ടോ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസറാണ് അബ്ദുൽ ബാസിത്. ബാസിത് പാലക്കാട് സ്വദേശിയാണ്. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെയുള്ള അവബോധം നൽകുന്നതിന് വേണി മുന്നിൽ നിന്ന് പ്രചാരണം നടത്തുന്ന വ്യക്തിയാണ് ബാസിത്. സോഷ്യൽ മീഡിയയിൽ സജീവമായ ബാസിത്തിന്റെ ലഹരിവിരുദ്ധ ക്ളാസുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുരേഷ് ഗോപി സാറിന്റെ സംസാരവുമായി സാമ്യം ഉണ്ട് എന്നായിരുന്നു പ്രസംഗം കണ്ട എല്ലാവരും പ്രതികരിച്ചത് എന്നായിരുന്നു അബ്ദുൽ ബാസിത് പറയുന്നത്. എല്ലാവരും അങ്ങനെ പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും അദ്ദേഹത്തോട് എനിക്ക് വലിയ ആദരവാണുള്ളതെന്നും അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയുന്ന ആളാണ് താനെന്നും അബ്ദുൽ ബാസിത് പറഞ്ഞു. വീഡിയോ കണ്ടതിന് ശേഷം സുരേഷ് ഗോപിയേട്ടൻ എന്നെ വിളിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു.
അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ സെറ്റിലെത്തി കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. സുരേഷ് ഗോപി സാറുമായി അദ്ദേഹത്തിന്റെ ക്യാരവാനിലാണ് കൂടിക്കാഴ്ച നടന്നത്’. സുരേഷ് ഗോപിയുടെ വാക്കുകളും അബ്ദുൽ ബാസിത് സ്നേഹത്തോടെ അനുസ്മരിക്കുന്നു, “സുരേഷ് ഗോപി സർ പറഞ്ഞ വാക്ക് ഇതാണ്, ‘ലോകത്തുള്ള ഏറ്റവും വലിയ ടെററിസം എന്നു പറയുന്നത് ലഹരി തന്നെയാണ്. ഓരോ കുടുംബത്തിലെയും മക്കളെ കുടുംബത്തിനെതിരെ തിരിച്ചു കൊണ്ട് നശിപ്പിക്കാനായി ഇറങ്ങി തിരിച്ചിരിക്കുന്ന ഡ്രഗ് മാഫിയ തന്നെയാണ് ഏറ്റവും വലിയ ടെററിസം’. എന്ന് സുരേഷ്ഗോപിയുടെ വാക്കുകൾ അനുസ്മരിച്ചു അബ്ദുൽ ബാസിത് സുരേഷ് ഗോപിയെ പോലുള്ള വ്യക്തികൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.