ചെങ്കിസ് ഖാനും ജെബയും അത്ഭുതപെടുത്തുന്ന കഥ

0
156

Abdul kader ന്റെ പോസ്റ്റ്

ചെങ്കിസ് ഖാനും ജെബയും അത്ഭുതപെടുത്തുന്ന കഥ “!!!!

വർഷം 1200കളുടെ തുടക്കം ചെങ്കിസ് ഖാൻ മംഗോളിയയിൽ ആഭ്യന്തര ശത്രുകൾക്ക് എതിരെ പോരാടുന്ന സമയം. ഒരു യുദ്ധത്തിനിടയിൽ കുതിരപ്പുറത്തുണ്ടായിരുന്ന ചെങ്കിസ് ഖാന്റെ ശരീരത്തിലേക്ക് എതിർ സൈന്യത്തിൽ നിന്ന് ഒരു അസ്ത്രം വന്ന് പതിക്കുന്നു.  യുദ്ധത്തിൽ ചെങ്കിസ് ഖാന്റെ സൈന്യം എതിർ സൈന്യത്തെ പരാജയപെടുത്തി. യുദ്ധതടവുകരായി പിടിച്ച ശത്രു സൈനികരെ ഖാനു മുൻപിൽ ഹാജരാക്കി.  ആരാണ് തന്റെ കുതിരയെ അമ്പെയ്തത് എന്ന് ചെങ്കിസ് ഖാൻ ചോദിച്ചു???

അപ്പോൾ അവിടെ കൂടി നിന്ന എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു യുവാവ് താനാണ് അമ്പെയ്തത് എന്ന് സമ്മതിച്ചു !! തനിക്ക് മരിക്കാൻ ഭയം ഇല്ലെന്നും എന്നാൽ തന്നെ ജീവിക്കാൻ അനുവദിച്ചാൽ താൻ ചെങ്കിസ് ഖാനു വേണ്ടി ആത്മാർത്ഥയോടെ പോരാടുമെന്നും അവൻ പറഞ്ഞു. എന്നാൽ ഏവരെയും അത്ഭുതപെടുത്തി ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരൻ ആയ ഭരണാധികാരി ആയ ചെങ്കിസ് ഖാൻ അവന് മാപ്പു നൽകുകയും തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു.

ആ യുവാവ് തയ്ചുഡ് ഗോത്രത്തിലെ ഒരു വിഭാഗം ആയ besud കുലത്തിൽ നിന്നുള്ള zurungudai ആയിരുന്നു. അവന്റെ ധീരത കണ്ട ചെങ്കിസ് ഖാൻ മംഗോളിയൻ ഭാഷയിൽ അമ്പ് എന്ന് അർത്ഥം വരുന്ന ജെബെ എന്ന പേരു നൽകി. ഈ ജെബെ ആയിരുന്നു പിന്നീട് മംഗോൾ സൈന്യത്തിലെ ചെങ്കിസ് ഖാന്റെ ഏറ്റവും വിശ്വസ്ഥനും ശക്തനും ആയ സൈന്യാധിപൻ ആയി മാറിയത്. ചെങ്കിസ്ഖാന്റെ സൈന്യത്തിൽ സൈന്യാധിപൻ ആയിരിക്കെ ഖാൻ നിരവധി പ്രധാനമായ ദൗത്യങ്ങൾ ജെബേയെ ഏൽപ്പിച്ചു. 1204- ൽ ചെങ്കിസ് ഖാൻ ഭാഗികം ആയി തകർത്ത പ്രധാന ആഭ്യന്തര ശത്രുക്കൾ ആയ നയ്മാൻ ഗോത്രത്തിനെ പൂർണ്ണമായി നശിപ്പിക്കാൻ ഉള്ള ദൗത്യം ജെബേയെ ഏൽപ്പിച്ചു. പിന്നീട് (1210-15) ചൈനയിലെ ജിൻ രാജവംശത്തെ കീഴടക്കുന്നതിലും ജെബേ വലിയപങ്ക് വഹിച്ചിട്ടുണ്ട്.

ജിൻ ചൈന കീഴടക്കിയ ശേഷം മദ്ധ്യേഷ്യയിലെ kara khitai സാമ്രാജ്യത്തിനെതിരെ നടന്ന യുദ്ധത്തിലും പേർഷ്യയിലെ khawarizam സാമ്രാജ്യത്തിനെതിരെ നടന്ന യുദ്ധങ്ങളിലും എല്ലാം ജെബേ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. Khwarizam സാമ്രാജ്യത്തെ തകർത്തശേഷം ചെങ്കിസ് ഖാന്റെ നിർദ്ദേശപ്രകാരം ജെബേ മറ്റൊരു പ്രമുഖ mangol commander ആയ സുബുതായ് യുടെ കൂടെ casipan കടലിന്റെ സമീപപ്രദേശങ്ങലിലേക്ക് മുന്നേറി അസർബെയ്ജാൻ, ജോർജിയ എന്നീ പ്രദേശങ്ങൾ കീഴടക്കി മുന്നേറി നീങ്ങിയ mangol സൈന്യം സംഘടിത turkic ഗോത്രങ്ങളെ ഗോത്രങ്ങളെ എല്ലാം പരാജയപെടുത്തി റഷ്യൻ പ്രദേശങ്ങൾക്ക്‌ അടുത്തെത്തി.

1223 ഇന്നത്തെ ഉക്രൈനിലെ കൽക്ക നദിയുടെ സമീപ പ്രദേശത്ത് kievan rus,galich, cuman turks എന്നിവരുടെ സഖ്യ സൈന്യത്തെ മംഗോൾ സൈന്യം തന്ത്രപരമായി കീഴടക്കി ഈ യുദ്ധം ( battle of kalkka river ) എന്ന് അറിയപെടുന്നു. ഈ യുദ്ധത്തിലെ വിജയത്തിന് ശേഷം മംഗോളിയയിലേക്ക് മടങ്ങി പോകുന്നവഴിയിൽ വെച്ച് ജെബേ മരണപെട്ടു. ഒരു ഗോത്ര നേതാവിൽ നിന്ന് തുടങ്ങി വലിയ ഒരു സാമ്രാജ്യത്തിന്റെ അധിപൻ ആയി ചെങ്കിസ് ഖാൻ മാറിയത് അയാളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ കൊണ്ടാണ്.

തന്നെ കൊല്ലാൻ ശ്രമിച്ച ഒരാളെ വകവെരുതുന്നതിന് പകരം തന്റെ വിശ്വസ്ഥൻ ആക്കിമാറ്റിയ ചെങ്കിസ് ഖാൻ, രക്ത ബന്ധങ്ങൾക്ക്‌ മേലെ കഴിവുള്ളവരെ, മതവും വംശവും ഒന്നും നോക്കാതെ അംഗീകരിച്ചിരിന്നു അതിന് മറ്റൊരു മറ്റൊരു ഉദാഹരണം ആണ് ലോകം കണ്ട എക്കാലത്തെയും മികച്ച സൈന്യാധിപൻ മാരിൽ ഒരാളായ ചെങ്കിസ് ഖാന്റെ വേട്ടപട്ടി എന്ന പേരിൽ അറിയപ്പെട്ട subutai.