മാപ്പ്‌ പറയാൻ പാടില്ല, മാപ്പ്‌ പറയാൻ ഞാൻ അനുവദിക്കുകയുമില്ല

0
442

Abdulla Bin Hussain Pattambi

മാപ്പ്‌ പറയാൻ പാടില്ല, മാപ്പ്‌ പറയാൻ ഞാൻ അനുവദിക്കുകയുമില്ല

“എന്റെ മക്കളേ,നിങ്ങൾ ജയിൽ മോചിതരാകുന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഈ അമ്മ‌ തന്നെയായിരിക്കും. പക്ഷേ,നമ്മുടെ രാജ്യത്തിനും ആദർശത്തിനും എതിരായ വല്ല കരാറിലും ഒപ്പുവെച്ചാണ് നിങ്ങൾ പുറത്തിറങ്ങുന്നതെങ്കിൽ എന്റെ ദുർബലമായ ഈ കൈകൾ കൊണ്ട് നിങ്ങളുടെ കഴുത്ത്‌ ഞെരിച്ച്‌ എനിക്ക്‌ നിങ്ങളെ രണ്ടുപേരേയും കൊല്ലേണ്ടി വരും”. ഇന്ത്യൻ സ്വാതന്ത്ര്യസമര നായികയായിരുന്ന ആബാദി ബാനു ബീഗം സാഹിബയുടേതാണീ വാക്കുകൾ.

Image result for abadi bano begum"സ്വാതന്ത്ര്യസമര നായകരായ മൗലാന മുഹമ്മദ്‌ അലി ജൗഹറിന്റേയും മൗലാന ഷൗക്കത്ത്‌ അലിയുടേയും മാതാവ്‌. കറാച്ചിയിലെ ജയിലിൽ കഴിയുന്ന തന്റെ മക്കളെ ( മൗലാന മുഹമ്മദ്‌ അലി ജൗഹർ , മൗലാന ഷൗക്കത്ത്‌ അലി ) കാണാൻ ചെന്നപ്പോഴായിരുന്നു ബീ അമ്മ എന്ന പേരിൽ പ്രസിദ്ധയായ ആബാദി ബാനു ബീഗം സാഹിബ ഇങ്ങനെ പറഞ്ഞത്‌. ജയിലിൽ വെച്ച്‌ സഹതടവുകാരിൽ സമരാവേഷം നിറക്കാൻ അലി സഹോദരന്മാർ നടത്തുന്ന പ്രവർത്തനങ്ങൾ ബ്രിട്ടീഷ്‌ അധികാരികൾക്ക്‌ ‘തലവേദന’ സൃഷ്ടിച്ചപ്പോൾ അവർ അലി സഹോദരന്മാരോട്‌ മാപ്പ്‌ എഴുതി നൽകിയാൽ ജയിൽ മോചിതരാക്കാം എന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ ദില്ലിയിൽ നിന്ന് കറാച്ചിയിലേക്ക്‌‌ തീവണ്ടി കയറിയ ബീ അമ്മ ജയിലിൽ തന്റെ മക്കളെ സന്ദർശിക്കുകയും ബ്രിട്ടീഷുകാരുടെ ഔദാര്യത്തിനും കുതന്ത്രങ്ങൾക്കും വശംവദരായി പോവരുതെന്നും തന്റെ മക്കളോട്‌ ആവശ്യപ്പെടുകയുണ്ടായി.

Image result for abadi bano begum"വാർദ്ധക്യത്തിലും പ്രസരിപ്പോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന ബീ അമ്മയെ ഗാന്ധിജി വിശേഷിപ്പിച്ചത്‌ “ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ മാതാവ്‌” എന്നായിരുന്നു. സരോജനി നായിഡു , കസ്തൂർബ ഗാന്ധി , സക്കീന ലുഖ്മാനിയ , സരള ദേവി , ബീഗം മൊഹാനി , ലക്ഷ്മി പട്ടേൽ , ബസന്തി ദേവി , ചൗദുറാനി എന്നിവർക്കൊപ്പം പ്രവർത്തിച്ച ബീ അമ്മയെ കുറിച്ച്‌ സരോജനി നായിഡു പറയുന്നതിങ്ങനെയാണ് “വാർദ്ധഖ്യസഹജമായ അവശതകൾ അവർക്കുണ്ടായിരുന്നിട്ടും യുവാക്കളെ പോലെ സമരരംഗത്ത്‌ ബീ അമ്മ ഞങ്ങൾക്ക്‌ മുന്നിൽ ഓടിനടന്ന് പ്രവർത്തിച്ചു. അവരുടെ പ്രവർത്തനങ്ങൾ ഞങ്ങൾക്ക്‌ ഏറെ ആവേശം പകർന്ന് തന്നുകൊണ്ടിരുന്നു.” നല്ലൊരു പ്രാസംഗിക കൂടിയായിരുന്ന ബീ അമ്മ നിരവധി വേദികളിൽ ഗാന്ധിജിയുടെ നിർദ്ധേശപ്രകാരം പ്രസംഗിച്ചിട്ടുണ്ട്.

വീടുകൾ കയറിയിറങ്ങി സ്ത്രീകൾക്കിടയിൽ സ്വാതന്ത്ര്യസമരാവേശം പരത്തുന്നതിനും സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും മുൻ നിരയിൽ ഉണ്ടായിരുന്നു. കോൺഗ്രസ്‌ പ്രവർത്തകരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന മുനീറ ബീഗം , ലക്ഷ്മി പട്ടേൽ , സാവിത്രി ദേവി , ജൗഹറ ബീഗം , ജയശ്രീ ചാറ്റർജി , സരസ്വതി ബെൻ തുടങ്ങി നിരവധി സ്ത്രീകളെ ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തേക്ക്‌ ബീ അമ്മ കൈപിടിച്ച്‌ കൊണ്ടുവരികയുണ്ടായി. സ്വാതന്ത്ര്യ സമരത്തിനും ബാല ഗംഗാധർ തിലക്‌ സ്ഥാപിച്ച്‌ തിലക്‌ സ്വരാജ്‌ ഫണ്ടിനും വേണ്ടിയുളള ധനസമാഹരണത്തിനായി അവർ ഇന്ത്യയിൽ നിരവധി സ്ഥലങ്ങളിലേക്ക്‌ യാത്രകൾ നടത്തുകയും‌ കത്തുകളെഴുതി അയക്കുകയും ചെയ്തിരുന്നു.

1922ൽ അവർ തലശേരിയിൽ നടന്ന സമ്മേളനത്തിനായി കേരളത്തിലും എത്തുകയുണ്ടായി. തന്റെ 74ആമത്തെ മരണപ്പെടുന്നത്‌‌ വരെ അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്നായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ആബാദി ബാനു ബീഗം 1924 നവംബർ 13നാണ് മരണപ്പെട്ടത്‌.

(📚 വിവിധ ഗ്രന്ഥങ്ങളിൽ നിന്ന് ശേഖരിച്ചത്‌)

Advertisements