മ്യാൻമറിൽ സംഭവിച്ചതും ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതും

0
935

Abdulla Ck Kottappalli

മ്യാൻമറിൽ സംഭവിച്ചതും ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതും….,

അമിത് ഷായും RSSഉം നിഷ്ക്കളങ്കമായ ഒരു ബില്ലാണ് കൊണ്ടുവന്നതെന്നും തലമുറകളായി ഈ മണ്ണിൽ ജീവിച്ചു പോകുന്നവർക്ക് ഒരു പ്രശ്നവും വരാൻ പോകുന്നില്ലെന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ തിരിച്ചറിയാൻ….,

NRCയും CABഉം വന്നാൽ എന്ത് സംഭവിക്കാനാണ്?
ഇതൊക്കെ വെറും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമല്ലെ?
എന്നൊക്ക സംശയിക്കുന്ന ഒരുപാട് നിഷ്കളങ്കരെ കണ്ടത് കൊണ്ട് ഓർമിപ്പിക്കുകയാണ്.

ഈ നിഷ്കളങ്കർ ഏതെങ്കിലും റോഹിങ്ക്യൻ മുസ്ലിങ്കളെ കാണുകയാണെങ്കിൽ അവർക്ക് എന്താണ് അവരുടെ നാട്ടിൽ സംഭവിച്ചത് എന്ന് നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ഭാഷയിൽ ഒന്ന് ചോദിക്കുന്നത് നല്ലതാണ്.

അവരുടെ വംശഹത്യയുടെ ചുരുക്കിയ ചരിത്രം ഇതാണ്.

Step 1;
1982 ലാണ് റോഹിങ്ക്യൻ മുസ്ലിങ്ങളെ ഉൾപെടുത്താതെ മ്യാന്മറിലെ ‘തദ്ദേശീയ’ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന അവരുടെ കാബ് (Myanmar nationality law) അവിടെ കൊണ്ട് വരുന്നത്.
(refer links 1. https://en.wikipedia.org/wiki/Myanmar_nationality_law
2. https://burmacampaign.org.uk/media/Myanmar’s-1982-Citizenship-Law-and-Rohingya.pdf)

അതോടു കൂടിയാണ് റോഹിങ്ക്യൻ മുസ്ലിങ്ങളുടെ ദുരിതങ്ങളുടെ പ്രളയം ആരംഭിക്കുന്നത്.

Step 2;
അതിന് തുടർച്ചയായി മ്യാന്മാർ സ്റ്റേറ്റ് കൊണ്ട് വന്നത് NRCആണ്.
NRCഎന്ന ഇവിടെയുള്ള അതേ പേരിൽ തന്നെയാണ് മ്യാന്മറിലും വന്നത്.
NRCയിൽ നിന്ന് പുറത്തായ/മതിയായ രേഖകളുടെ പിൻബലമില്ലാത്ത ‘തദ്ദേശീയ’ വിഭാഗങ്ങളെ (ഇപ്പോൾ പുറത്തായ ആസാമിലെ ഹിന്ദുക്കളെ പോലെ) അവരുടെ CABപ്രകാരം മ്യാന്മർ പൗരരാക്കി പുനപ്രഖ്യാപിച്ചു.
അതോടെ റോഹിങ്ക്യൻ മുസ്ലിങ്ങൾ മാത്രം പൗരന്മാരല്ലാത്ത അപരന്മാരായി മാറി.
(Refer https://www.refworld.org/docid/3ae6b4f71b.html)

Step 3;
പിന്നീട് വന്നത് FRCആണ്. അതായത് Foreign Register of Citizens.
പൗരത്വ പട്ടികയിൽപെടാത്ത റോഹിങ്ക്യൻ മുസ്ലിങ്ങളെ അതിലാണ് ഉൾപ്പെടുത്തിയത്. FRCയിൽ ഉൾപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും വോട്ടവകാശവും ക്രമത്തിൽ പിന്നീട് എടുത്ത് കളഞ്ഞു.
(Refer https://www.nrc.no/…/myan…/cedaw-report-web-7-march-2018.pdf)

ഒരു സംശയവും വേണ്ട, ഇന്ത്യൻ ഭരണകൂടത്തിൻറെ അടുത്ത നീക്കവും ഇത് തന്നെയാണ്.

അങ്ങനെ രാഷ്ട്രീയ അവകാശങ്ങളില്ലാത്ത/രാജ്യമില്ലാത്ത ഒരു ജനതയായി റോഹിൻഗ്യൻ മുസ്ലിങ്കളെ മാറ്റിയതിന്റെ അനിവാര്യമായ പര്യവസാനമായിരുന്നു അവിടെ നടന്ന വംശഹത്യ.

ഐക്യ രാഷ്ട്ര സഭ റോഹിങ്ക്യൻ വംശഹത്യയെ വിളിച്ചത് Crime against Humanity (മനുഷ്യത്യത്തിന് എതിരായ കുറ്റം )എന്നാണ്.

ലോകസമാധാനത്തിന് നോബൽ കരസ്ഥമാക്കിയ ഓങ് സാങ്ങ് സൂചി ഒക്കെ വംശഹത്യക്ക് മൗനാനുവാദം കൊടുക്കുകയായിരുന്നു മ്യാന്മറിൽ.

അതിനാൽ നിസ്സംഗത നിർമിക്കുന്ന ശുഭാപ്തി വിശ്വാസം നല്ലതല്ല.
അത് നമ്മളെ Auschwitz (ജൂതന്മാരെ കൊല്ലാൻ നിർമിച്ച നാസി ഗ്യാസ് ചേമ്പറുകൾ) ലേക്കാണ് നയിക്കുന്നത്.

ആ മ്യാൻമർ ഭരണകൂട ഒത്താശയോടെ ഭൂമിയിൽ തീർത്ത നരകം
(രണ്ട് മൂന്നും വയസ്സുള്ള കുട്ടികളെ electric baton കൊണ്ട് ഷോക്കടിപ്പിച്ച് രസിക്കുന്ന പട്ടാളക്കാർ, ജീവനുള്ള മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ആൾകൂട്ടവും പട്ടാളവും) നാം കണ്ടതാണ്.
ലോകം മുഴുവൻ അലയുന്ന നിസ്സഹായരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അസംഖ്യം അഭയാർത്ഥികൾ. (https://www.google.co.in/url…).

അത് കണ്ട് രസിച്ച് ഫേസ്ബുക്കിൽ കമൻറിടുന്ന സംഘികളെയും നമ്മൾ കണ്ടതാണ്.

ഓർക്കുക Operation Myanmar രണ്ട് ഘട്ടങ്ങളേ ഇത് വരെ ഇന്ത്യയിൽ കഴിഞ്ഞിട്ടുള്ള.
ഭരണകൂടത്തിന് ഒന്ന് രണ്ട് പണികൾ കൂടി ബാക്കിയുണ്ട്.
അത് വരെയേ മീഡിയാ ചർച്ചകൾക്കും വിമർശനങ്ങൾക്കും സാധ്യതയുള്ളു.

അതിന് ശേഷം വരാൻ നല്ല സാദ്ധ്യതയുള്ള ആൾക്കൂട്ട ഭ്രാന്തിൻറെ നാളുകളിൽ ഈ പറഞ്ഞ സാമൂഹ്യ വിമർശനങ്ങൾക്ക് ഒരു പ്രസക്തിയുമുണ്ടാകില്ല.

ഇന്ത്യൻ മതേതരത്വം നിലനിന്ന് കാണണമെന്നാഗ്രഹമുള്ള എല്ലാ വിശ്വാസങ്ങളിലും പെട്ടവർ ഉണർന്നെഴുന്നേൽക്കേണ്ട അവസാന നിമിഷങ്ങളാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്….!!