വനിതാ പോലിസ് ഉദ്യോഗസ്ഥയെ ചുട്ട് കൊന്ന ആലുവ ട്രാഫിക് പൊലീസിലെ അജാസ് എന്ന പിശാച്

766

Abdulla Melethil എഴുതുന്നു

വനിതാ പോലിസ് ഉദ്യോഗസ്ഥയെ ചുട്ട് കൊന്ന ആലുവ ട്രാഫിക് പൊലീസിലെ അജാസ് എന്ന പിശാച്….

അടുപ്പവും സ്നേഹവും ഉണ്ടായിരുന്നവർ തമ്മിൽ ഇടക്ക് വെച്ച് എന്തെങ്കിലും അൽച്ചയോ ഇഷ്ടക്കേടോ ഉണ്ടാകുമ്പോൾ അവളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി പെട്രോൾ ഒഴിച്ചു കത്തിക്കാൻ മാനസികരോഗം ബാധിച്ച സൈക്കോ ജന്മങ്ങൾക്കെ മാത്രമേ കഴിയൂ..

പ്രണയിക്കാനും സ്നേഹിക്കാനും ബന്ധങ്ങൾ ഉണ്ടാക്കാനും കഴിയുന്ന സ്വാഭാവികത പോലെ ഇഷ്ടമില്ലെങ്കിൽ ഒഴിഞ്ഞു പോകാനും അതേ സ്വാഭാവികതയും സ്വാതന്ത്ര്യവും എല്ലാ വ്യക്തികൾക്കും ഉണ്ടെന്ന്  എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്

പ്രണയിക്കാനും ഇഷ്ടപ്പെടാനും കൊതിച്ച മനസ്സ് തന്നെയാണ് അതിൽ ഇഷ്ടക്കേടും പൊരുത്തമില്ലായ്മയും തോന്നുമ്പോൾ പിൻ തിരിയാനും പ്രേരിപ്പിക്കുന്നത് അതിന്റെ പേരിൽ എന്ത് നടപടി ആര് കൈകൊണ്ടാലും അതൊന്നും മനുഷ്യത്വമല്ല ഗോത്രീയതയാണ്

ഏതെങ്കിലും ഒരു സ്ത്രീ പ്രണയം നിരസിച്ചതിന്റെ പേരിൽ ഒരു പുരുഷനെ ആസിഡ് ഒഴിച്ചോ പെട്രോൾ
ഒഴിച്ചു കത്തിച്ച വാർത്തയോ നാം കേട്ടിട്ടിട്ടില്ല. ഇതെല്ലാം പുരുഷന്മാർ ചെയ്തതായി മാത്രമേ കേട്ടിട്ടുള്ളൂ

പുതിയ വാർത്ത ഒരുപോലീസുകാരൻ പൊലീസ്കാരിയെ വെട്ടി കൊലപ്പെടുത്തി,പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതാണ് ഒരുമിച്ചു ജോലി ചെയ്യുന്ന സമയത്ത് അവർ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു
എന്നാണ് വാർത്തയിൽ വായിച്ചത്

സ്ത്രീകളോട് ആണ് പറയാനുള്ളത് നിങ്ങൾ വിവാഹിത ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് അടുപ്പം ഉണ്ടാകേണ്ടി വന്ന ഉണ്ടായ പുരുഷൻ ഒരു ക്രിമിനൽ മൈൻഡ് ഉള്ള മുൻ കോപം വന്നാൽ എന്തും ചെയ്യുന്ന വിവേകമില്ലാത്ത ആളാണെങ്കിൽ തുടക്കത്തിൽ തന്നെ ആ ബന്ധം വിടുക ഒരു സൗഹൃദത്തിന്
പോലും അത്തരം സൈക്കോ ജന്മങ്ങൾക്ക് ഇടം കൊടുക്കരുത്

മാനസികാരോഗ്യം ഇല്ലാത്ത ഭ്രാന്തന്റെ സൈക്കോ പ്രോബ്ലം കൂടെ സഹിച്ചു ക്ഷമിച്ചു അവനെ കൊണ്ട് നടക്കേണ്ട ഒരു ഗതികേടും ഒരു സ്ത്രീക്കും ഉണ്ടാകരുത് തുടക്കത്തിൽ അത്തരം ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുക ഒഴിഞ്ഞു മാറാൻ വൈകിയാൽ അവൻ ‘ഗോവിന്ദ്’ ആകും. കുറച്ചൂടെ വൈകിയാൽ ഇന്ന് ഒരു പൊലീസ്കാരിയെ പെട്രോൾ ഒഴിച്ചു കത്തിച്ച ഭ്രാന്തൻ ജന്മമാകും എല്ലാ മനുഷ്യർക്കും വികാരവും ദേഷ്യവും പകയും കോപവും നിയന്ത്രിച്ചു വിവേകത്തോടെ ഇടപഴക്കാൻ കഴിയട്ടെ എന്ന്
ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

നിലവിൽ ഇത്തരം ശാരീരിക ആക്രമണങ്ങൾ  ചെയ്യുന്നതെല്ലാം പുരുഷന്മാർ ആയത് കൊണ്ട് അത്തരം സൈക്കോകൾ മനസ്സിലാക്കേണ്ടത് പ്രേമിക്കാനും ഇഷ്ടപ്പെടാനും സൗഹൃദം കൂടാനും സ്വാതന്ത്ര്യം ഉള്ളത് പോലെ എപ്പോൾ വേണമെങ്കിലും അത് ഉപേക്ഷിക്കാനും ഏതൊരാൾക്കും സ്വാതന്ത്ര്യം ഉണ്ട്
എന്നതാണ്