തേൻ ചൂടാക്കാമോ? തേൻ ചൂടാക്കിയാൽ വിഷമെന്ന് പറയുന്നത് ശരിയാണോ ?

565

Abey P John

തേൻ ചൂടാക്കാമോ?


തേൻ തിളച്ചാൽ അത് വിഷം.


ചിലർ പറയുന്നു തേൻ ചൂടുവെള്ളത്തിൽ കഴിക്കാൻ പാടില്ലെന്ന്. ചിലർ പറയുന്നു ചൂടുവെള്ളത്തിൽ കഴിക്കാം. ഇത് പലരുടെയും സംശയം ആണ്. അതിനു ഒരു മറുപടി നൽകുവാൻ ആണ് ഇന്ന് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.


ഒരു തേനീച്ച കൂട്ടിൽ നിന്നും എടുക്കുന്ന തേൻ 22 % മുതൽ 26% വരെ കേരളത്തിലെ കാലാവസ്ഥക്ക് അനുസരിച്ച് ജലാംശം ഉണ്ടാകുമെന്നു കഴിഞ്ഞ എന്റെ പോസ്റ്റിൽ പറഞ്ഞ് വെച്ചു . എടുക്കുന്ന സമയത്തു അരിച്ചാൽ മാറാത്ത പൊടിപടലങ്ങളും, തേനീച്ചയുടെ മെഴുകും, തേനിൽ തന്നെ അടങ്ങിയിരിക്കുന്ന ടാനിൻ പോലുള്ള പദാർത്ഥങ്ങളും, ഒരു മൂന്ന് മാസം അനക്കാതെ വച്ചിരുന്നാൽ തേനിന് ഇവയെ ഒന്നും ഉൾകൊള്ളാൻ കഴിയാതമൂലം മുകളിലേക്കു തള്ളുകയും അത് ഒരു പാളി ആയി ജാറിന്റെ മുകളിൽ പൊങ്ങികിടക്കുകയും ചെയ്യും.

ഇത് യഥാസമയം നീക്കം ചെയ്തു ഡബിൾ ബോയിലിംഗ് എന്ന പ്രക്രിയയിലൂടെ 60° – 65° വരെ 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ ചൂടാക്കി അതിലെ ജലാംശം പരമാവധി വറ്റിച്ചു ബോട്ടിലുകളിൽ നിറച്ചാണ് എല്ലാവരും വിപണനം നടത്തുക. അല്ലാത്ത പക്ഷം നിറച്ചുവെച്ചിരിക്കുന്ന ചില്ലുബോട്ടിൽ ആണേൽ പൊട്ടിപ്പോകാനും ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിലുകൾ ആണേൽ പോലും അത് വീർത്തു ഷേപ്പ് ഇല്ലത്തെ ആയി മാറാനും സാധ്യത ഉണ്ട്. മാത്രവുമല്ല, നേരത്തെ പറഞ്ഞ ടാനിൻ പോലുള്ള വസ്തുക്കൾ കുപ്പിയുടെ മുകളിൽ അടിയുന്നത് മൂലം ഇങ്ങനെ നിറച്ചുവെച്ചിരിക്കുന്ന തേൻ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ആയതിനാൽ, ഒരു കർഷന്റെ കയ്യിൽ നിന്നും ചൂടാക്കാത്ത തേൻ ചോദിച്ചു വാങ്ങാതെ, കർഷന്റെ കയ്യിൽ നിന്നോ, കടകളിൽ നിന്ന് വാങ്ങുന്നതോ ആയ തേൻ, ചെറിയ അളവിലെങ്കിലും ചൂടാക്കിയ തേൻ ആയിരിക്കും. ഈ തേൻ വെള്ളത്തിൽ പെട്ടന്ന് അലിഞ്ഞു ചേരാത്തത് മൂലമാകാം ഒരുപക്ഷെ ചെറു ചൂടുവെള്ളത്തിൽ കഴിക്കാൻ പറയുന്നത്. എന്നിരുന്നാലും തേൻ നേരിട്ട് ചൂടാക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ പത്രത്തിന്റെ സൈഡ് കരിയുന്നത് കാണാം. ഡബിൾ ബോയിലിംഗ് എന്നാ പ്രോസസിംഗ് യിലൂടെ തേൻ 65° ക്ക് മുകളിൽ ചൂടാകും തോറും അതിലുള്ള മൂല്യങ്ങൾ നഷ്ടപ്പെടുകയും തേൻ തിളക്കാൻ അനുവദിച്ചാൽ അത് വിഷം ആയി മാറുകയും ചെയ്യും.