ഇഷ്ടമുള്ള എല്ലാ വസ്ത്രവും ധരിക്കും, അത് തന്റെ ചോയിസ് എന്ന് അഭയ ഹിരണ്മയി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
346 VIEWS

പിന്നണി ഗായികയാണ് അഭയ ഹിരണ്മയി . മലയാളം തെലുങ്ക് സിനിമാ മേഖലയിലാണ് ഹിരണ്മയി കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത്  ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയിൽ നിന്നുമാണ്. കൂടാതെ പ്രൊഫസർ. നെയ്യാറ്റിൻകര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു. അച്ഛൻ ജി. മോഹനൻ ദൂരദർശനിൽ ഒരു ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു

2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്-മംത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു. ഖൽബില് തേനൊഴുക്കുന്ന ‘കോയിക്കോടൻ’ പാട്ടുമായി ആസ്വാദകമനസ്സുകളിലേക്കു മധുരം നിറച്ച് കടന്നുവന്നതാണ് അഭയ ഹിരൺമയി. ഇപ്പോൾ ഒമർ ലുലുവിന്റെ ‘നല്ല സമയം’ വരെ എത്തി നിൽക്കുന്നു ഗായികയുടെ പാട്ടുജീവിതം. പാട്ടിൽ മാത്രമല്ല, ഫാഷനിലും തിളങ്ങുകയാണ് അഭയ. തന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രതികരിക്കുകയാണ് അഭയ . വാക്കുകൾ ഇങ്ങനെ

“വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമുണ്ടെന്നു പോലും എനിക്കു തോന്നിയിട്ടില്ല. കാരണം വസ്ത്രധാരണം ഓരോരുത്തരുടെയുിം‌‌‌ ചോയ്‌സ് ആണ്. വിമർശനങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ കേട്ട് അസഹിഷ്ണുത തോന്നിയാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ. ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഒരോതരത്തിലുള്ള അഭിപ്രായം ആയിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്ത് പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല.എനിക്ക് എല്ലാ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും ഇഷ്ടമാണ്. എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ഞാൻ ധരിക്കാറുമുണ്ട്. എനിക്ക് എല്ലാ വസ്ത്രവും ഇണങ്ങുമെന്നാണു ഞാൻ വിശ്വസിക്കുന്നത്. സാരി കിട്ടിയാൽ സാരി ധരിക്കും. അല്ലാതെ സാരിയോട് മാത്രം അമിതമായ ഇഷ്ടമൊന്നുമില്ല. ടോപ് ബോട്ടം ഒന്നായിട്ടുള്ള വൺ പീസ് ഡ്രസ്സ് ഇടുന്നതാണ് എനിക്ക് ഏറ്റവും സുഖകരമായി തോന്നിയിട്ടുള്ളത്. എന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഞാൻ വസ്ത്രധാരണം നടത്താറുള്ളത്. ധരിച്ചാൽ ഭംഗിയുണ്ട് എന്നു തോന്നുന്ന എല്ലാ വസ്ത്രങ്ങളും എനിക്ക് ഇഷ്ടമാണ്.” – അഭയ ഹിരണ്മയി പറഞ്ഞു.

 

View this post on Instagram

 

A post shared by @bodyfit_udayamperoor

 

View this post on Instagram

 

A post shared by @bodyfit_udayamperoor

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്