അറിയപ്പെടുന്നൊരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളം തെലുങ്ക് സിനിമാ മേഖലയിലാണ് ഹിരണ്മയി കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്.തിരുവനന്തപുരത്ത് ഒരു ജനിച്ച ഹിരണ്മയി സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയിൽ നിന്നുമാണ്. തിരുവനന്തപുരം കാർമൽ സ്കൂളിൽ ആയിരുന്നു ഹിരണ്മയിയുടെ സ്കൂൾ കാലഘട്ടം പിന്നീറ്റ് എഞ്ചിനീയറിംഗ് ബിരുദം തിരഞ്ഞെടുത്ത ഹിരണ്മയി സംഗീതപഠനത്തിനായി എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്- മംത കൂട്ടുകെട്ടിൽ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു.

ഉദയംപേരൂരിലെ ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന അഭയയെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഇപ്പോൾ അതേ ജിമ്മിൽ താരം ബാർബെൽസുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു. പാട്ട്, മോഡലിംഗ്, സ്റ്റേജ് ഷോകൾ… അങ്ങനെ അഭയ ഹിരണ്മയി പ്രധാനമായും സജീവമായ മേഖലകൾ ഇതെല്ലാമെന്നു ഇതുവരെ ആരാധകരും പ്രേക്ഷകരും കണ്ടുകഴിഞ്ഞു. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ അഭയ വച്ച കാല് പിന്നോട്ടുവയ്ക്കില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നു. ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന് ട്രെഡ് മില്ലിൽ നടക്കുന്ന ഒരു പഴയ വീഡിയോക്കൊപ്പം താരം കുറിച്ചിരുന്നു. അത് വെറും വാക്കല്ല എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by @bodyfit_udayamperoor

Leave a Reply
You May Also Like

‘മധുരം മനോഹരം’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

മധുരം മനോഹരം രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി വാഴൂർ ജോസ് സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന…

ലാലു അലക്സ്, ദീപക് പറമ്പോൾ പ്രധാന വേഷത്തിൽ എത്തുന്ന ഇമ്പത്തിന്റെ ഒഫീഷ്യൽ ടീസർ

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ…

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ ജോ ആൻഡ് ജോയ്ക്ക്…

അരിസ്റ്റോ സുരേഷ് നായകന്‍ (ഇന്നത്തെ സിനിമാ വാർത്തകൾ )

‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി