വെളിച്ചം മങ്ങുന്ന ജയസൂര്യ 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
657 VIEWS

വെളിച്ചം മങ്ങുന്ന ജയസൂര്യ 

Abhi Yearning ·

ഒരു നടന് വേണ്ട എല്ലാത്തരം emotions കൃത്യമായ രീതിയിൽ presented ചെയ്യാൻ തക്ക ശേഷിയുള്ള പ്രതിഭയാണ് ജയസൂര്യ എന്നത് നാളുകൾക്ക് മുന്നേ ഭൂരിപക്ഷം സിനിമാപ്രേമികൾ അംഗീകരിച്ച fact ആണ്‌! പക്ഷെ – ഈ അടുത്തായി മഴകാലത്തെ സൂര്യനെ പോലെയാണ് ജയസൂര്യ സിനിമ. ആളുകളിലേക്ക് പൂർണമായി എത്തുവാൻ ഷാജി പാപ്പനും, ജോയിക്കും ശേഷം അടുത്തൊന്നും ഒരു കഥാപാത്രം പുള്ളി ചെയ്തിട്ടില്ല എന്ന് മാത്രവുമല്ല,അയാൾക്ക് മുന്നോട്ട് അത്തരം ഒരു വേഷം നിലവിൽ ഇല്ലാ താനും.. വെള്ളത്തിലെ മുരളിയെ കാണാൻ തന്നെ തീയറ്ററിൽ എത്രയോളം ആളുകൾ വന്നിരുന്നു എന്നത് ഉദാഹരണം ആണ്‌…

🔹 വലിയ പ്രതീക്ഷയിൽ വന്ന തൃശൂർ പൂരം സിനിമയാവട്ടെ – മനം മടുപ്പിക്കുന്ന കാസ്റ്റിംഗിലും, അസംഭവ്യമായ പലതും കൊണ്ട് പ്രേക്ഷകരിൽ നിന്നും വല്ലാതെ അകന്നു പോകുകയും ചെയ്തു. വയ്യാത്ത ചില കഥാപാത്രങ്ങൾ ചെയ്തു ചെയ്തു – ഇപ്പൊ എന്തെങ്കിലും ഒരു ബലഹീനത ഇല്ലാത്ത കഥാപാത്രം ജയസൂര്യ എന്ന നടന് കൂടിയേ തീരുവെന്ന അവസ്ഥയിലേക്ക് വരെ എത്തിയത് പോലെ! ചെവി കേൾക്കാത്ത പോലീസ് ഓഫീസർ ആയി ജോൺ ലൂഥറിൽ ഈ അടുത്ത് വന്നപ്പോഴും ആ കഥാപാത്രത്തിനൊരു വലിയ വെല്ലുവിളിയായി ആ കുറവ് കണ്ടില്ല. ആ ഒരു അവസ്ഥ അങ്ങേരു ചെയ്തു എന്നതൊഴിച്ചാൽ ഓർമയിൽ പോലും നിൽക്കാൻ ഒന്നുമില്ലാത്ത ഒരു വേഷം. മേരീ ആവാസുനൊ ഏറെക്കുറെ ഇതേ അവസ്ഥ. ശബ്ദം പോകുന്നു ആ ഒരു അവസ്ഥ തിരിച്ചു പിടിക്കുന്നു.. തീയറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കാണുന്ന പ്രേക്ഷകനും ഇതേ അവസ്ഥ. സണ്ണി സാഹിത്യപരമായി പലരും വിലയിരുത്തി ഏങ്കിലും അതും മറ്റൊരു അവശ വേഷം!

🔹 ഗോസിപ്പ് ആണെങ്കിലും അല്ലെങ്കിലും ജയസൂര്യ പറഞ്ഞു എന്ന വിധത്തിൽ ഈ അടുത്തായി കണ്ട ഒരു വാർത്തണ്ട് “ വരുന്നത് മുഴുവൻ അവശ കഥാപാത്രം, ഇനി അത്തരം വേഷത്തിലേക്ക് ഇല്ലെന്ന് .ജയസൂര്യ “ അതങ്ങേരുടെ വാക്കുകൾ ആണെങ്കിൽ നടനെ സംബന്ധിച്ച് ഏറ്റവും ഉത്തമമായ കാര്യം എന്ന് പറയാം!
Trivadrum Lodge ഉം, beautiful പോലെ സിനിമകൾ അതാവശ്യമായത് കൊണ്ടും ആ സമയത്ത് അതെക്കെ പുതുമ
കലർന്ന അവതരണംമായതു കൊണ്ടും അതിലെ കഥാപാത്രങ്ങൾ നന്നായി സ്വീകരിക്കപ്പെട്ടു. ഒപ്പം തന്നെ ആ അവശവ്യത്യാസ്ത കഥാപാത്രങ്ങൾ സ്ഥിരം ഇടിവെട്ടിയവനെ പാമ്പ് കടിക്കണ ലൈൻ ആയിരുന്നില്ല.. ക്ളീഷേ breaking കൂടി ആയിരുന്നു ❣️

🔹പക്ഷെ – എന്താണ് കുറെ നാളായി സംഭവിക്കുന്നത്. Entertainment, scene, Performance, romcom എല്ലാം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടൻ. വ്യത്യസ്തമായി ഞാൻ ചെയ്യുന്ന ഒരു കഥാപാത്രത്തിനും ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ നഖം ഏങ്കിലും ഞാനതിനു വളർത്തും എന്ന് മമ്മൂക്ക തന്നോട് പറഞ്ഞ വാചകത്തെ ചേർത്ത് പിടിച്ച..അങ്കൂറി റാവുത്തറിന് വേണ്ടി ഡയറക്ടർ അറിയാതെ തന്നെ സ്വർണ്ണപല്ല് പണിത് വന്ന് കഥാപാത്രത്തെ ഗംഭീരമാക്കിയ നടൻ, ഷാജി പാപ്പൻ എന്ന iconic Fun limited character മാറ്റാരാലും ചിന്തിക്കാൻ വിടാതെ അങ്ങേയറ്റം രസകരമായ രീതിയിൽ ചെയ്ത – ജോയി എന്ന തൃശൂർ ഗഡിയായി രണ്ടാം ഭാഗത്തിലേക്ക് വരെ ജനത്തിന്റെ പ്രതിനിധിയായി രസിപ്പിച്ച ജയസൂര്യ! സ്വയം കഥാപാത്രത്തെ വിശകലനം ചെയ്യേണ്ടത് അതിക്രമിച്ച അവസ്ഥയിൽ ആണ്‌ ജയസൂര്യ. അല്ലെങ്കിൽ രണ്ടാം ഭാഗത്തിനായി ആടും, പ്രേതോം, ജോയീം ക്കെ തന്നെ താത്കാലിക രക്ഷക്കായി അയാൾക്ക് വേണ്ടി വരും.

🔹വ്യക്തിപരമായ ഒരു അഭിപ്രായം പറയാം.നമ്മുടെ യുവനായകന്മാർ വലിയ രീതിയിൽ മിസ് ചെയ്യുന്നത് നല്ല entertaing പടങ്ങളാണ്. കൃത്യമായ രീതിയിൽ ആ വശത്തിൽ നിലവിൽ സഞ്ചരിക്കുന്നത് ടോവിനോ തോമസ് ആണെന്നത് സത്യവും..കുഞ്ചാക്കോ, ദുൽഖർ , പ്രിത്വി, നിവിൻ ഇവർക്കൊക്കെ പലതും കയ്യിലുണ്ട്..
വിശ്വസ്ഥരായ ഒരു കൂട്ടവുമുണ്ട് പക്ഷെ ചിലർക്ക് അങ്ങനെ ഒരാളില്ലാത്ത അവസ്ഥയാണ്..അതിൽ മുൻപന്മാർ ആസിഫ് അലിയും, ജയസൂര്യയും ആണ് താനും.നല്ലൊരു തിരിച്ചു വരവ് അവശ -കഥാപാത്രങ്ങളിൽ കൂടി അല്ലാതെ ജയസൂര്യക്ക് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.