അമ്മിണിപിള്ള വെട്ടു കേസ്
Abhijith Gopakumar S
ഒരു കാലത്ത് മലയാള സാഹിത്യവും സിനിമയും തമ്മിൽ നല്ല ബന്ധം ആയിരുന്നു. ഒരുപാട് നോവലുകൾ കഥകൾ സിനിമകൾ ആയി. എന്നാല് ഇടയ്ക്ക് വച്ച് ഇവ മാറി…എന്നാല് പുതുമ തേടുന്ന മലയാള സിനിമ വീണ്ടും സാഹിത്യം ആയി ഒത്തു ചേർന്ന് തുടങ്ങി…അതിൽ ഏറെ ഡിമാൻഡ് ഉള്ള എഴുത്തുകാരൻ ആണ് ഇന്ദു ഗോപൻ. പുള്ളിയുടെ എഴുത്തിൻ്റെ രീതി, അവയിലെ പുതുമ ഒക്കെ ആണ് കാരണം… ചെന്നായയും, വിലായദ് ബുദ്ധയും, ഡിറ്റക്ടീവ് പ്രഭാകരനും ഒക്കെ സിനിമ ആയി തുടങ്ങിയ എഴുത്തുകൾ ആണ്. അത് പോലെ തന്നെ സിനിമ ആകുന്ന മറ്റൊരു പ്രോജക്ട് ആണ് അമ്മിണി പിള്ള വെട്ടു കേസ്…
ചിലരുടെ കഥാപാത്രങ്ങൾ ഉണ്ടു. മൊത്തം സങ്കല്പം ആകും. ചിലരുടെതു ആകട്ടെ നമ്മളിൽ തന്നെ ഉള്ളവരും..എന്നാല് ഇന്ദു ഗോപൻ ശൃഷ്ട്ടികുന്ന ആളുകൾ ആകട്ടെ ഇതിന് രണ്ടിനും അപ്പുറം ആണ്. പുള്ളി കണ്ട് കേട്ടു അറിഞ്ഞ കഥാപാത്രത്തെ മറ്റൊരു ലോകത്ത് പറിച്ചു നടും. അപ്പൊൾ ആദ്യം ഇയാൾ ഏതാ എന്ന ചിന്ത വരും. പിന്നീട് ആണ് മനസ്സ് കിടന്നു ആലോചിക്കുന്നത് ഇവനെ നമ്മൾ അറിയുമല്ലോ എന്ന്… ഇരട്ട പേര് കാരണം നാണം കെട്ട ഒരു മനുഷ്യനെ മറയൂരിലെ ചന്ദന മരത്തിനു അടുത്ത് വച്ചപോൾ വിലായദ് ബുദ്ധ ജനിച്ചു. മൃഗ ശാലയില് പാമ്പിനെ, മുതലയെ നോക്കുന്നവരെ അറിയാത്തവരായി ആരും ഇല്ല. എന്നാല് അത് സ്കാവജര് എന്ന തസ്തിക ആണെന്നും അതിനെ വച്ചൊരു അന്വേഷണ കഥയും പുള്ളി അങ്ങു ഉണ്ടാക്കി…അത്തരത്തിൽ തൻ്റെ നാട്ടിൽ കുഞ്ഞിലെ നടന്ന ഒരു കഥയെ സ്ഥലം മാറ്റി ആണ് പുള്ളി അമ്മിണി പിള്ള വെട്ടുകേസ് എഴുതിയത്.
അമ്മിണി പിള്ള യുടെ കഥ എടുത്താൽ വർഷങ്ങൾക്കു മുൻപ് തൻ്റെ ബന്ധു ഉൾപ്പെടെ നടന്ന ഒരു ഈഗോ പ്രശ്നം… എന്ത് രസകരം ആയിട്ട് ആണ് പറഞ്ഞു പോകുന്നത്…നാട്ടിൻ പുറത്തെ നന്മകൾ , ആളുകളുടെ സ്വഭാവം ഒക്കെ എന്ത് രസകരം ആയി ആണ് പുള്ളി പറയുന്നത്….കെട്ടാൻ പോകുന്ന പെണ്ണിനെ ഒന്ന് ചുമ്മാ കാണാൻ വരുന്ന ഒരുത്തൻ. അയൽവാസി ആയ അമ്മിണി പിള്ള ഈ നിശാസഞ്ചരം പൊക്കി.. അത് അവനു നാണം ആയി. പുള്ളിയുടെ കൂട്ടുകാർ പിരികേറ്റി അവന്മാർ അമ്മിണിയെ ഒന്ന് വെട്ടുന്നു. ഒരു ജസ്റ്റ് 43 തുന്നി കെട്ട്. അതിനു അവന്മാർക് ഇട്ടു ഓരോന്ന് കൊടുക്കാൻ നടക്കുന്ന നായകൻ…
വർഷങ്ങൾ ഇരുന്നിട്ടും തമ്മിൽ പക ഇല്ലാഞ്ഞിട്ടും ഒരു അടി മനസ്സിൽ ഓങ്ങി കൊണ്ട് നടക്കുന്ന അമ്മിണി പിള്ള. അടി ഒന്ന് ആയാൽ പോലും വാങ്ങില്ല എന്ന വാശി ഉള്ള പൊടിയൻ…. എന്നിട്ടും അവൻ്റെ മകനെ അമ്മിണി വളർത്തി… പക ഉണ്ടായിട്ടും വർഷം വർഷം അമ്മണിക്കും ഭാര്യയ്ക്കും പൊടിയൻ തുണിയും സ്പ്രെയും അയച്ചു …എന്തൊരു രസകരം ആയ കഥ….വായിച്ചപ്പോൾ ‘മഹേഷിന്റെ പ്രതികാരം’ ആണ് ഓർമ്മ വന്നത്. രാജേഷ് പിന്നാടിൻ്റെ തിരക്കഥയിൽ എന്. ശ്രീജിത്ത് ആണ് ഈ സംവിധാനം ചെയ്യുന്നത്… ബിജു മേനോൻ, റോഷൻ, പദ്മ പ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു…
സിനിമയിൽ വെട്ടു കേസ് തല്ലു കേസ് ആകുന്നു… എന്തിനും ഏതിനും കൊട്ടേഷൻ കൊടുക്കുന്ന ഈ കാലത്ത് വെട്ടു കേസ് ഒക്കെ പഞ്ചായത്ത് ആക്കുനതിൽ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് ആകും കാരണം..എന്നാല് കാസ്റ്റിംഗ് ആണ് പ്രശ്നം ആയി തോന്നിയത്… തെക്കൻ ആയ ഭീമാകാരൻ അമ്മിണി ആയി ബിജു മേനോൻ വരുന്നു … പൊടിയൻ ആയി റോഷൻ. തെക്കൻ ഭാഷയും കൊണ്ട് ബിജു മേനോൻ പടയോട്ടത്തിൽ വന്നത് ആണ്. പിന്നെ സകലർക്കും പേടി ഉള്ള , സ്നേഹം ഉള്ള , നന്മ ഉള്ള അയ്യപ്പൻ നായർ ആയതും ആണ്…ആവർത്തന സാധ്യത ആണ്. പിന്നെ അല്പം ആശ്വാസം എപോഴും സീരിയസ് ആയി ഇരിക്കുന്ന ഫ്രഷ് റോളിൽ നിമിഷ വരുന്നത് ആണ്…..കാത്തിരിക്കാം.
ശ്രീജിത്ത് വയനാടിന്റെ പുസ്തകപരിചയം