Abhijith Gopakumar S
കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു വാങ്ങുന്ന സമയം ആണ്. ഇതിൻ്റെ ആധാരം ആയ ചെറു നോവൽ ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാല് നോവൽ എഴുതിയ ഇന്ദു ഗോപൻ തന്നെ തിരക്കഥ എഴുതിയത് കൊണ്ട് അഡോപ്റ്റ് ചെയ്തു നശിപ്പിച്ചു എന്ന് പറയാൻ പറ്റില്ല. നഗരത്തിൽ പത്രപ്രവർത്തകൻ ആയിരുന്ന കാലത്ത് അറിഞ്ഞ ഗുണ്ടകളുടെ കഥ വച്ച് പുള്ളി എഴുതിയ നോവൽ മുൻപിൽ പൃഥ്വിരാജ് എന്ന നടനെ വച്ച് സിനിമ ആക്കിയപ്പോൾ എഴുത്തുകാരൻ കോംപ്രമൈസ്‌ഡ് ആയി എന്ന് ഞാൻ പറയും.
വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം…ഗുണ്ടകൾ അങ്ങ് ബോംബയിലും കൊച്ചിയിലും മാത്രം അല്ല ഇവിടെ തിരുവനന്തപുരത്തും ഉണ്ടു. ഒരു രാജകീയ നഗരം എന്ന നിലയിൽ നിന്ന് ഈ അടുത്ത രണ്ടു ദശകത്തിൽ ആണ് തിരുവനന്തപുരം വല്ലാതെ കൊണ്ട് വളർന്നത്. വയലുകൾ നികത്തി ഫ്ളാറ്റുകൾ നിറഞ്ഞു. ക്രിക്കറ്റ് സ്റ്റേഡിയം തുറമുഖം ഒക്കെ വന്നു. അതിനെ ചുറ്റിപ്പറ്റി ഗുണ്ടാ ഗ്യാങ്ങുകളും വളർന്നു . ഈ സിനിമയിൽ പറയുന്ന പലരും ജീവിച്ചു ഇരിക്കുന്നവർ അല്ലെങ്കിൽ മരിച്ചവർ ആണ്.
കാസ്റ്റിംഗ് ആണ് സിനിമയുടെ പ്രധാന പോരായ്മ ആയി പറയുന്നത്. ശരി തന്നെ ആണ്. നായകൻ ഉൾപടെ കഥയ്ക്ക് ചേർന്നില്ല എന്ന് പറയാം. എന്നാല് ആൻഡ്രിയ ജെറിമിയ, വരലക്ഷ്മി എന്നിവരുടെ പടങ്ങൾ വച്ചുള്ള പോസ്റ്റ് സഹിക്കാൻ വയ്യ. അതേ ഈ പറയുന്ന തമിഴിൽ അഭിനയ യോഗ്യമായ നടിമാരെ തേടി അവർ ഇവിടെ ആണ് വരുന്നത് എന്ന് ഓർക്കുക.. പിന്നെ ഏറ്റവും പ്രശ്നം സംസാര രീതി ആണ്. സിറ്റിയിൽ ജനിച്ചു വളർന്ന മധു പറയുന്ന ഭാഷ. പണ്ട് ബെല്ലാരിയിൽ കിടന്ന ഇക്ക പറഞ്ഞ സ്ലാങ് തിരുവോന്തരം ഭാഷ എന്ന പേരിൽ പ്രശസ്തം ആയതോടെ പിന്നെ സിനിമയിൽ ഇവിടം കാണിച്ചാൽ ഇതാണ് ഭാഷ.
ഭാഷ പിന്നെയും പ്രശ്നം ഇല്ല. അത് പറയാൻ നായകന് ഉൾപടെ സകലരും കിടന്നു മുക്കുന്ന്…അടുത്ത പ്രശ്നം മധുവിൻ്റെ നായക സ്ഥാനം ആണ്. കഥയിൽ ആകട്ടെ ജീവിതത്തിൽ ആകട്ടെ ഈ മധു ഒരു പേടിയുള്ള മനുഷ്യൻ ആണ്. അവസാനം എറിയാൻ വന്ന പയ്യനോട് മകളെ കണ്ടിട്ട് വന്നിട്ട് പോരെ എന്ന് ചോദിച്ച ആൾ.അയാൾ ഒരു ഗുണ്ട ആണ്.എന്തൊക്കെ പറഞ്ഞാലും എത്ര നന്മ ചെയ്താലും അയാളുടെ കയ്യിലെ ചോര മായില്ല. നോവലിൽ ഇന്ദു അതാണ് പറഞ്ഞത് . വാൾ എടുത്തവൻ വാളു കൊണ്ട്. കഥയും തിരക്കഥയും തമ്മിൽ ഉള്ള പ്രശ്നം കൊണ്ട് ആകും വേണു സിനിമയിൽ നിന്ന് പിണങ്ങി പോയതും ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടി വന്നതും. എന്നാൽ സിനിമയിൽ ദിലീഷ് പോത്തൻ തൻ്റെ സ്ഥിരം ഐറ്റം ആയ റോളിൽ വന്നപ്പോൾ പുള്ളി വില്ലൻ മധു നായകൻ. പിന്നെ അന്ന ബെൻ. കാര്യങ്ങൾ നിയന്ത്രിക്കുന്ന തല ആയ അന്ന ഒരു ഗുണ്ടി ലുക് ഇല്ലന്ന് ആണ് പരാതി. അതെന്താ ഹൈലി ജിംനേഷ്യം ആയവർക്ക് മാത്രം ഡോൺ ആയാൽ മതിയോ.
വാൽകഷ്ണം: കഴിഞ്ഞ പതിറ്റാണ്ടിൽ ജയറാം സുരേഷ്ഗോപി എന്നിവർക്ക് മികച്ച പ്രകടനം ഇല്ലാതെ വരികയും ദിലീപ് പോലെ ഉളളവർ ചവർ പടങ്ങൾ ചെയ്യുകയും ചെയ്ത സമയം ജെസി ഡാനിയൽ , ചിറക്കൽ കേളു നായർ, ഡോ രവി തരകൻ, ആൻ്റണി മോസസ്, സാം അലക്സ്,ഹരീന്ദ്രൻ നായർ,മൊയ്തീൻ തുടങ്ങിയ കഥാപാത്രങ്ങൾ തന്ന മനുഷ്യൻ ആണ്. സ്വന്തം കഴിവ് ഉപയോഗിക്കാതെ സ്വയം നശിക്കരുത്. നായകൻ കൗൺസിലർ ആകാൻ പോയത് പക്ക ആണ് കേട്ടോ. പഴയ ഏതോ മേയർ ഗുണ്ട ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .
2 Responses
Thanks for posting my Post❣️❣️
Well said