Abhijith Gopakumar S

കടുത്ത രാഷ്ട്രീയ സിനിമകൾ ഇപ്പൊൾ പുത്തരി അല്ല.. എന്നാല് കൊടിയുടെ രാഷ്ടീയം പറയാതെ മനുഷ്യൻ്റെ രാഷ്ട്രീയം പറയുന്ന സിനിമകൾ ചുരുക്കം.അവിടെ ആണ് പടവെട്ടു എന്ന സിനിമയുടെ പ്രസക്തി. ഇത് രാഷ്ടീയം ആണ്. കാശ്മീർ മുതൽ കന്യാകുമാരി വരെ ഉള്ള ഇന്ത്യൻ രാഷ്ട്രീയം. പിണറായി വിജയനും സ്റ്റാലിനും ഭൂപേന്ദ്ര പട്ടേലും മമതയും മനോജ് സിൻഹയും അവരുടെ മുകളിൽ മോദിയും ഒക്കെ പറയുന്ന രാഷ്ട്രീയം. എൻ്റെ പണം വാങ്ങി അതിൽ നിന്ന് എനിക്കൊരു ചെറിയ മുട്ടായി വാങ്ങി തന്നു അത് എനിക്ക് ഓശാരം തരുന്ന പോലെ കാണിക്കുന്ന ഇന്ത്യൻ രാഷ്ടീയം.. ആദ്യ സിനിമ കൊണ്ടുതന്നെ ലിജു കൃഷ്ണ ഒരു വലിയ കാര്യം പറഞ്ഞു കഴിഞ്ഞു.ഒന്നും ഇവിടെ ഫ്രീ ആയി കിട്ടില്ല. ഒരു പൊതിച്ചോറ് തരുന്നത് പോലും മറ്റൊരു ലക്ഷ്യം വച്ച് കൊണ്ട് തന്നെ ആണ്.നമ്മുടെ നികുതി പണം വച്ച് നാല് കമ്പിയും ഒരു ഷീറ്റ് മടക്കി ഉണ്ടാക്കുന്ന ബസ് സ്റ്റോപ്പിൽ ഇന്ന ആൾ വക എന്ന് എഴുതി വയ്ക്കുന്ന നാട്,നമ്മുടെ പേരിൽ കടം വാങ്ങിയ പണത്തിന് തരുന്ന കിറ്റിന് പോലും കണക്ക് ഉള്ള നാട് ആണ് നമ്മുടേത്.

കേരളത്തിലെ തീവ്ര രാഷ്ട്രീയ മണ്ണിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചോർന്നു ഒലിക്കുന്ന ഒരു വീട്ടിൽ ആണ് രവിയും അച്ഛൻ്റെ ഭാര്യയും താമസം.കൊച്ചിലെ വലിയ ആൾ ആകും എന്ന് നാട്ടുകാർ കരുതി അതിനു പറ്റാത്തത് കൊണ്ട് ഉള്ള അപകർഷതാ ബോധം അവനെ വീട്ടിൽ തന്നെ തളച്ചു ഇട്ടു. ഭരിക്കുന്ന പാർട്ടി അവരുടെ ആളുകൾക്ക് വീട് നൽകുമ്പോൾ രവിയുടെ കുടുംബത്തിന് താങ്ങ് ആയി ഒരു മുതലാളിത്ത പാർട്ടി വരുന്നു.വീട് മോടി പിടിപ്പിച്ച അവർ ആ വീട് അവരുടെ വക എന്ന് എഴുതി വച്ചു പോകുന്നു.സ്വന്തം വീട്ടിൽ വല്ലതും ചെയ്യാൻ പാർട്ടിയുടെ അനുമതി വേണ്ട അവസ്ഥ. അവിടെ പ്രതികരിച്ചു തുടങ്ങുന്ന സാധാരണ മനുഷ്യൻ. നമ്മുക്ക് വ്യക്തമായ പദ്ധതി വേണം ഇല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ അവരുടെ പദ്ധതിയുടെ ഭാഗം ആക്കും. അങ്ങനെയുള്ള പദ്ധതിക്ക് എതിരെ പട വെട്ടുന്ന നായകൻ. അതാണ് പടവെട്ട്..നിവിൻ പോളി, ഷമ്മി തിലകൻ എന്നിവർ തങ്ങളുടെ മികച്ച പ്രകടനം പുറത്തു എടുത്തപ്പോൾ രമ്യ സുരേഷ് നമ്മുക്ക് അറിയുന്ന ഒരു ചേച്ചി ആയി വന്നു.മനോജ് ആയി വന്ന പയ്യൻ കയ്യടി വാങ്ങി. എന്നാല് അദിതി,ഇന്ദ്രൻസ്, ഷൈൻ ടോം, ജാഫർ ഇടുക്കി, സണ്ണി വെയിൻ ഒക്കെ എന്തിനോ കാസ്റ്റ് ചെയ്യപ്പെട്ടു…

Leave a Reply
You May Also Like

ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു

അനിയത്തിപ്രാവ് 25 വര്ഷം പൂർത്തിയാക്കുമ്പോൾ അന്ന് തിയേറ്ററിൽ ഈ സിനിമ കണ്ട ഒരു സിനിമാസ്വാദകന്റെ അനുഭവക്കുറിപ്പാണിത്.…

തെങ്ങിൽ കയറുന്ന റിമ കല്ലിങ്കൽ , സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി

അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വലിയ വിജയം സ്വന്തമാക്കാൻ അർഹതയുള്ള ചർച്ച ചെയ്യപ്പെടേണ്ട സിനിമ

Vyshnav Jayaram അത്യാവശ്യം മിസ്റ്ററി മൂഡ് പിടിച്ച് പതിയെ തുടങ്ങി കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഥാ പരിസരത്തിലേക്ക്…

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ?

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ? അറിവ് തേടുന്ന പാവം പ്രവാസി സ്വന്തം…