Abhijith K U

ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ മാത്രമായിരിക്കും ഒരുപാട് ജേർണറുകൾ ഒരു സിനിമയിൽ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രക്രിയ ഇത്രയും ഫ്രിക്വന്റ് ആയി കാണാറുള്ളത്. മാസ് എന്റർറ്റൈനെർസ് എന്ന ലേബലിൽ ആണ് ഇങ്ങനെയുള്ള സിനിമകൾ ഇറങ്ങാറ്. അങ്ങനെയുള്ള ജേർണർ മിക്സിങ്ങിന്റെ ഏറ്റവും പുതിയ ഇരയാണ് കോബ്ര. കോബ്ര ഒന്നിനും കൊള്ളാത്ത ഒരു സിനിമ ആണെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. പക്ഷെ കോബ്രയെ ഒരു നല്ല ആക്ഷൻ അല്ലെങ്കിൽ ത്രില്ലെർ ആകുന്നതിൽ നിന്നും ഈ പ്രശ്നം തടയിടുന്നുണ്ട്.

കോബ്രയുടെ ഏറ്റവും വല്യ പോസിറ്റീവ് കഥ അൺഫോൾഡ് ആകുന്ന രീതി തന്നെയാണ്. കുറച്ചൊക്കെ എൻഗേജിങ് & ക്യൂരിയസ് ആയി പ്രേക്ഷകരെ ഇരുത്താൻ അതിന് കഴിയുന്നുണ്ട്. ഒരു പരിധി വരെ പ്രവചനാതീതം ആണെന്നും പറയാം. പക്ഷെ കഥ മനസ്സിലായി കഴിയുമ്പോഴേക്കും ഒരുപാട് കണ്ട ഒരു കഥ തന്നെയാണ് ഇത് എന്ന് പ്രേക്ഷകന് തോന്നും. സിനിമയുടെ ഇമ്പാക്ടിനെ അത് കാര്യമായി ബാധിക്കുന്നുണ്ട്. പക്ഷെ സിനിമയുടെ പ്രധാന പോരായ്മ അവിടെ അല്ല. അത് മുന്നേ പറഞ്ഞത് പോലെ ത്രില്ലെറും റൊമാൻസും പാസവും (എന്ത് പാസം ആണെന്ന് പറഞ്ഞാൽ സ്പോയിലർ ആവും ) ആക്ഷനും വിക്രത്തിന്റെ ഗെറ്റപ്പ് ചേഞ്ച്സും കുറച്ചൊക്കെ കോമഡിയും കൂടെ ചേർക്കാനുള്ള ശ്രമമാണ്. ഈ പടത്തിൽ ഈ ഫോർമുല വർക്ക്‌ ആവാത്തതിന്റെ ഒരു കാരണം ആയി തോന്നിയത് ഇത് ഒരു ഹീറോ വർഷിപ് എന്നതിനേക്കാളും കഥക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമ ആണ് എന്നുള്ളതാണ്.

എനിക്ക് കോബ്ര കണ്ട് കഴിഞ്ഞപ്പോൾ ഓർമ വന്നത് വിക്രം ആണ്. വിക്രം പോലെ മറ്റു എലമെന്റ്സിന് പ്രാധാന്യം കൊടുക്കാതെ ഇതിന്റെ ത്രില്ലെർ എന്ന ജോണറിൽ മാത്രം ഊന്നിയുള്ള ഒരു നാറേറ്റീവ് ആയിരുന്നെങ്കിൽ കുറച്ച് കൂടി എൻഗേജിങ് ആയേനെ പടം എന്ന് തോന്നുന്നു.ഫസ്റ്റ് ഹാഫിലെ പല റൊമാന്റിക് സീനുകളും കുറച്ചൊക്കെ മുഷിപ്പിച്ചു. ഒരു കോമിക് കഥാപാത്രത്തിനെ ഈ സിനിമക്ക് ആവശ്യമെ ഉണ്ടായിരുന്നില്ല എന്ന് തോന്നി (റോബോ ശങ്കർ ). റോഷൻ മാത്യു മികച്ചതായി തോന്നിയെങ്കിലും ഡയലോഗ് ഡെലിവെറിയിൽ ഫഹദ് ഫാസിൽ കേറിവരുന്നത് പോലെ തോന്നി. സെക്കന്റ്‌ ഹാഫിലെ ആദ്യ അരമണിക്കൂർ നല്ല ത്രില്ലിംഗ് ആയിരുന്നു. ഹാലൂസിനേറ്റീവ് സീനുകളും ഇഷ്ടപ്പെട്ടു. എ ആർ റഹ്മാന്റെ ബിജിഎം ഇഷ്ടപ്പെട്ടു. വിക്രത്തിന് വേണ്ടി കയ്യടിക്കാനുള്ള ചുരുക്കം ചില സീനുകളും സിനിമയിൽ ഉണ്ട്.

ഞാൻ എഴുതിയത് കൂടുതലും നെഗറ്റീവ്സ് ആണെന്ന് അറിയാം. അത് മനഃപൂർവമല്ല. സിനിമ കണ്ട് കഴിയുമ്പോൾ കഥയിലെ ഫ്രഷ്‌നെസ്സ് ഇല്ലായ്മ മൊത്തം അനുഭവത്തെയും ബാധിക്കുന്നുണ്ട്. ജേർണർ മിക്സിങ് എന്നുള്ളത് എല്ലാ ബിഗ് സ്കെയിൽ പടങ്ങൾക്കും ആവശ്യമായ ഒന്നാണ് എന്നൊരു ചിന്താഗതി മാറേണ്ടിയിരുക്കുന്നു എന്നുള്ളതിനും ഉദാഹരണമാണ് കോബ്ര. എന്നിരുന്നാലും കഥ അൺഫോൾഡ് ആകുന്ന രീതി 3 മണിക്കൂർ പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്. തിയറ്ററിൽ നിന്നും നിർബന്ധം ആയും കാണേണ്ട പടം ഒന്നുമല്ല കോബ്ര. പക്ഷെ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു പടം എന്ന് പറയാം.
Verdict: One time watchable

Leave a Reply
You May Also Like

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ഒക്ടോബർ 5 റിലീസ്. ചിരഞ്ജീവി…

നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നീലക്കടലിൽ നീന്തിത്തുടിക്കുന്ന പ്രിയ വാര്യർ

മർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി…

ഗര്ഭധാരണത്തിന് പ്രായം തനിക്കൊരു പ്രശ്നമല്ലായിരുന്നു

നാല്പത്തി എട്ടാം വയസിൽ ഇരട്ടക്കുട്ടികളുടെ അമ്മയായാതിന്റെ സന്തോഷത്തിലാണ് സുമാ ജയറാം. ആദ്യ മാസം തന്നെ ഉദരത്തിൽ…

വിജയ് സേതുപതി ചിത്രത്തിൽ മാസ് ലുക്കിൽ ശ്രീശാന്ത്

മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രം ആണ് കാത്തുവക്കുള്ള രണ്ടു കാതൽ. സംവിധായകൻ…