അഭിജിത്ത് പൂഞ്ഞത്ത്
ട്രൈലെർ തീയേറ്ററിലും സിനിമ മൊബൈലിലും കണ്ടാൽ മതി എന്നവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് . രണ്ടു മൂന്ന് മിനുട്ടിൽ ഒരു സിനിമാതന്നെ കാണിച്ചു തന്നുകൊണ്ടാണ് ഇപ്പോളത്തെ പല ട്രൈലെറുകളും ഇറക്കുന്നത് . ഒരു പ്രേഷകൻ എന്ന നിലയിൽ അത്തരം ട്രൈലറുകൾ എന്നിലെ തിയേറ്റർ ആസ്വാദനത്തെ ബാധിച്ചു തുടങ്ങി .അതിൽ ഒരെണ്ണമാണ് തുനിവ് ട്രൈലെർ, അതിൽ തന്നെ അജിത് ബാങ്ക് കൊള്ളയടിക്കാൻ വേണ്ടിയാണ് ബാങ്കിൽ വരുന്നത് എന്ന് വ്യക്തം .തിയേറ്ററിൽ വീണ്ടും അജിത് ബാങ്ക് കൊള്ളയടിക്കാൻ ആണ് വരുന്നത് എന്ന കാണിക്കുന്ന രംഗം പ്രേക്ഷകന് എന്ത് പുതുമ നൽകും? … നല്ല ഒരു ബിജിഎം ഒക്കെ ഇട്ട് പ്രേക്ഷകന് ഇത് വലിയ ട്വിസ്റ്റ് ആയിരിക്കും എന്നരീതിയിലാണ് സിനിമയിൽ കാണിച്ചിരിക്കുന്നത് (ശരിയാണ് ട്രൈലെർ കാണാതെ സിനിമ കാണാൻ വന്നവർക്കു അതൊരു നല്ല അനുഭവം തന്നെ ആയിരിക്കും).

അത് പോട്ടെ ഒരു രംഗം എന്നെങ്കിലും വിചാരിക്കാം … ഇനി പറയാൻ പോകുന്നത് പത്താൻ ട്രെയ്ലറിനെ കുറിച്ചാണ് .സിനിമയുടെ കഥ എന്തായിരിക്കും എന്ന് പറയേണ്ടല്ലോ … അത്പോലെ തന്നെ ആ സിനിമയിൽ ഉള്ള എല്ലാ ഫൈറ്റ് സീനയിലെയും നല്ല രംഗങ്ങൾ തന്നെയാണ് കാണിച്ചിട്ടുള്ളതും എന്നുമനസിലാക്കാം അതായത് ഒരു സാധാരണ പ്രേക്ഷകന് എന്ന നിലയിൽ എനിക്ക് പണം കൊടുത്തു തിയേറ്ററിൽ പോയി കാണുമ്പോൾ കിട്ടേണ്ട “wow എക്സ്പിരിൻസ് ” മൊബൈൽ സ്ക്രീനിൽ കാണിച്ചുതന്നുകൊണ്ട് അതിന്റെ ഉടയോന്മാർതന്നെ നശിപ്പിച്ചു കളഞ്ഞു . ഇനി ട്രൈലെർ കാണാതെ ഞാൻ ഈ സിനിമ കാണാൻ പോവുകയാണെങ്കിൽ തീർച്ചയായും സിനിമ എനിക്ക് ഒരു “wow എക്സ്പിരിൻസ് ” തരുന്ന നല്ലൊരു സിനിമയായിട്ടു മാറുകയും ചെയ്തേക്കാം .
അതായത് തീയേറ്ററിലേക്ക് ആളെ കയറ്റാൻ വേണ്ടി ഒരു സിനിമയുടെ നല്ല ഭാഗങ്ങളും കഥയും രണ്ടു മിനുട്ടിൽ കാണിക്കുമ്പോൾ തന്നെ രണ്ടര മണിക്കൂർ തീയേറ്ററിൽ ഇരുന്നു സിനിമക്കാണുന്ന എന്നിലെ സിനിമ ആസ്വാദകനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു . ഒരു നല്ല സിനിമ ഈ ഒരു കാരണം കൊണ്ടുതന്നെ എനിക്ക് മോശം സിനിമ ആയി മാറിയേക്കാം . ഒരു സിനിമയുടെ സാമ്പത്തിക നേട്ടത്തിനായുള്ള ഇത്തരം പരാക്രമങ്ങൾ തന്നെ ആ സിനിമയ്ക്ക് വിനയായും വരം .