Connect with us

Entertainment

വൈവിധ്യ പ്രമേയങ്ങൾ ആവിഷ്കരിച്ച നാല് ഷോർട്ട് മൂവികളുമായി അഭിജിത്ത് ആർ വി

Published

on

ABHIJITH R V യുടെ നാല് ഷോർട്ട് മൂവികളെ പരിചയപ്പെടാം

1. HIM

ABHIJITH R V നിർമ്മാണവും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഷോർട്ട് മൂവിയാണ് HIM . വളരെ ഉദ്വേഗജനകമായ രീതിയിൽ ആണ് ഇതിന്റെ മേക്കിങ്. തികച്ചും ഒരു റിവഞ്ച് ത്രില്ലർ ആണ് ഈ മൂവി. കാര്യം സിംപിൾ ആണ്, എന്തെന്നാൽ രണ്ടു സുഹൃത്തുക്കൾ കാരണം സംഭവിച്ച ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ട പയ്യന്റെ ചേട്ടൻ പ്രതികാരത്തിന് ശ്രമിക്കുന്നതും അപകടമുണ്ടാക്കിയ സുഹൃത്തുക്കൾ അതെങ്ങനെ തരണം ചെയ്യാം എന്നുള്ള ചർച്ചയുമാണ് ആശയം. എന്നാൽ ഇതിന്റെ മേക്കിങ് ആണ് പ്രതീക്ഷകളെ കടത്തിവെട്ടി മുന്നോട്ടു പോകുന്നത്. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്….. പ്രേക്ഷകർ ചിന്തിക്കാത്ത രീതിയിൽ അത് ചെയ്യാൻ ഈ മൂവി ഒരുക്കിയവർക്ക് സാധിച്ചിരിക്കുന്നു.

പുതിയ കാലഘട്ടത്തിൽ ഇത്തരം നല്ല ആസ്വാദനം ചെറിയ സമയം കൊണ്ട് ഒരുക്കുന്ന അനവധി ഷോർട്ട് മൂവീസ് ഉണ്ടാകുന്നു എങ്കിലും അത് അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഒരുകൂട്ടം കലാകാരന്മാരുടെ ഇത്തരം പ്രയത്നങ്ങളെ നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആസ്വാദകരെ കൊണ്ട് ഒരുരീതിയിൽ ചിന്തിപ്പിക്കുക, അതിനെ മറ്റൊരു രീതിയിൽ കൊണ്ട് എത്തിക്കുക. അത് മനസ്സിലാക്കുമ്പോൾ ഒരു ആസ്വാദകന് ഉണ്ടാകുന്ന ആ ആസ്വാദനത്തിന്റെ പൂർണ്ണതയുണ്ടല്ലോ.. അതിവിടെ അനുഭവിക്കാൻ സാധിക്കുന്നു.

ആക്സിഡന്റ് ഉണ്ടാക്കിയ രണ്ടു സുഹൃത്തുക്കളേക്കാൾ കാഞ്ഞ പുള്ളിയാണ് ആക്സന്റിൽ കൊല്ലപ്പെട്ട പയ്യന്റെ ചേട്ടൻ . അത് നിങ്ങള്ക്ക് ‘him’ കാണുമ്പോൾ തന്നെ മനസിലാകും. ക്ളൈമാക്സ് ഒരു സസ്പെൻസ് ആയതിനാൽ കൂടുതൽ ഒന്നും കഥയെ കുറിച്ച് പറയുന്നില്ല. നിങ്ങൾ കണ്ടുതന്നെ അറിയേണ്ടതുണ്ട്.

ഒരു നല്ല ആശയത്തെ ചിന്തിക്കുക, പരസ്പരം ഡിസ്കസ് ചെയുക, അതിനെ എഴുതുക , ചിത്രീകരിക്കുക.. ഒരിക്കലും അത് മോശമാകില്ല. കാരണം അവർക്കു വർത്തമാനകാലത്തിന്റെ ആസ്വാദന ശീലങ്ങൾ അറിയാം. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത നികത്താൻ കൂടി സാധിച്ചാൽ ഈ കലാകാരന്മാരിൽ നിന്നും കൂടുതൽ നല്ല നല്ല മൂവീസ് ഉണ്ടാകുമെന്നു ഉറപ്പുണ്ട്.

ഈ ഷോർട്ട് മൂവി ഒരുക്കിയ അണിയറപ്രവർത്തക്കും അഭിനേതാക്കൾക്കും ആശംസകൾ…

HIM is a short suspense thriller short film. It was shot inside a single room in a single day. It was an attempt at no budget film-making. Please do share your comments.

Advertisement

Writer, Cinematographer, Editor and Director : Abhijith R V
Cast : Sree Sabareesh S V
Aditya V.N
Shyam Krishnan

BGM : Vishnubhadran B
Special thanks to : Rajeevnath S

****

2. LAZAR

ABHIJITH R V സംവിധാനം ചെയ്ത മറ്റൊരു ഷോട്ട് മൂവിയാണ് LAZAR . മനുഷ്യത്വം വറ്റിയ മനുഷ്യരൂപങ്ങൾ വിഹരിക്കുന്ന തെരുവുകളിലും ആരാധനാലയങ്ങളുടെ മുന്നിലും ഒരു നേരത്തെ അന്നത്തിനായി ഭിക്ഷാപാത്രം നീട്ടുന്നവരെ നമ്മൾ കണ്ടിട്ടില്ലേ ? ദൈവങ്ങളുടെ ഭണ്ഡാരപ്പെട്ടികൾ നിറഞ്ഞു തുളുമ്പിയാലും ഒരുതുള്ളി പോലും നിറയാത്ത ഭിക്ഷാപാത്രങ്ങളുമായി മടങ്ങുന്നവരുടെ ദൈന്യതകൾ നമ്മൾ കണ്ടിട്ടില്ലേ ? നമുക്ക് ഭിക്ഷക്കാരോട് പൊതുവെ പുച്ഛമാണ്. അധ്വാനിക്കാനുള്ള ആരോഗ്യമുണ്ടെങ്കിലും ചിലർ ഭിക്ഷാടനത്തിന് ഇറങ്ങുന്നുണ്ട്, മാത്രമല്ല അതിൽ തന്നെ വലിയ മാഫിയകളും ഉണ്ട്. എന്നിരുന്നാൽ തന്നെ ആരോഗ്യംക്ഷയിച്ചു ദൈന്യതയോടെ കേഴുന്ന ചിലരെ കാണാതെ പോകുന്നതും ശരിയല്ല.

ഈ കഥയിലെ ലാസർ ഒരു ഭിക്ഷക്കാരനാണ്. അപൂർവം ചില നല്ല മനുഷ്യർ കൊടുക്കുന്ന നാണയത്തുട്ടുകൾ കൊണ്ട് മാത്രം ആണ് അയാളും രോഗിണിയായ ഭാര്യയും ജീവിക്കുന്നത്. ലാസർ ക്ഷേത്രങ്ങൾക്ക് മുന്നിലും പള്ളികൾക്കു മുന്നിലും ഭിക്ഷയാചിക്കുന്നുണ്ട്. ലാസറിനെ കാണാതെ പോകുന്നവർ ദൈവത്തിന്റെ കാണിക്കവഞ്ചിയിൽ ഉദാരമായി നാണയങ്ങളും നോട്ടുകളും ഇടുന്നുണ്ട്.

മാനവസേവ മാധവസേവ എന്നുദ്ഘോഷിക്കുന്ന മതവും നിന്നെപ്പോലെ നിന്നെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറയുന്ന മതവും അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ്‌ നിറച്ച്‌ ഉണ്ണുന്നവന്‍ ഞങ്ങളിൽ പെടുന്നവർ അല്ലെന്നു പറയുന്ന മതവും മാനവികതയുടെ മന്ത്രങ്ങൾ പ്രപഞ്ചം മുഴുവൻ മുഴങ്ങുന്ന ഉച്ചഭാഷിയിലൂടെ കേൾപ്പിച്ചാലും വിശ്വാസികൾക്ക് അതൊന്നും ബാധകമല്ല. അവിടെയാണ് ഈ കഥയിലെ ലാസർ തന്റെ അതിജീവന തന്ത്രം പഠിച്ചതും. നിരന്തരം മെഴുകുതിരി തെളിച്ച മാതാവിന്റെ പ്രതിമ അയാളെ എങ്ങനെ രക്ഷിക്കുന്നു എന്ന് ഈ മൂവി കണ്ടുതന്നെ മനസിലാക്കണം.

ഇതെഴുതുന്ന എനിക്കുണ്ടായ ഒരു അനുഭവം കൂടി പറയാം.

Advertisement

വർഷങ്ങൾക്കു മുമ്പൊരു ദിവസം, തിരുവനന്തപുരം കിഴക്കേക്കോട്ട ബസ്റ്റാന്റിലെ ഒരു പതിവു ബേക്കറിയിൽ ഞാൻ ശീതളപാനീയം കുടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പുറത്തു ബസുകാത്ത് ഒരുപാട് ആളുകൾ. അന്ന് വിനായകചതുർത്ഥിയോ മറ്റോ ആയിരുന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ഭക്തരായിരുന്നു അതിൽ കൂടുതലും. പെട്ടന്നാണ് അവരിൽ കുറേപേർ വലതു ഭാഗത്തേയ്ക്ക് കുറച്ചു പിറകിലായി തിരിഞ്ഞുനോക്കി എന്തോ അത്ഭുതക്കാഴ്ച കണ്ടഭാവത്തിൽ നിൽക്കുന്നത്.

എന്റെ അമ്മയുടെ അത്രയും പ്രായമുള്ള ഒരു സ്ത്രീ അവിടെ വീണുകിടക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ കൈയിൽ നിന്നും തെറിച്ചുപോയ ഒരു പൊതിയെയും പേഴ്‌സിനെയും കയ്യെത്തി എടുക്കാൻ വിഫലമായി അവർ ശ്രമിക്കുന്നു. എഴുന്നേൽക്കാൻ നോക്കുന്നുണ്ടെങ്കിലും അതിനാകുന്നില്ല. ഞാൻ ഓടി അടുത്തെത്തി, പിടിച്ചെഴുന്നേല്പിച്ചു നിലത്തുവീണതൊക്കെ എടുത്തു കൈയിൽ വച്ചുകൊടുക്കുകയും ശീതളപാനീയം കുടിച്ച ബേക്കറിയിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെ ഇരുത്തുകയും ചെയ്തു. വിഘ്നേശ്വരനെയും ഇപ്പുറത്തെ വശത്തു പള്ളികൊണ്ടു കിടക്കുന്ന പത്മനാഭനെയും പ്രാർത്ഥിച്ചു ഭക്തിനിർവൃതിയടഞ്ഞു, കയ്യിൽ പ്രസാദവുമായി നിൽക്കുന്ന ഭക്തരായ കുലസ്ത്രീപുരുഷന്മാരുടെ വലിയ സംഘം അനങ്ങാപ്പാറകളായി രണ്ടുമിനിട്ടോളം നിന്നശേഷമായിരുന്നു ഞാൻ ആ അമ്മയെ കാണുന്നതും ഓടി അടുത്തുചെല്ലുന്നതും. മാനവസേവ മാധവസേവ എന്നുദ്ഘോഷിക്കുന്ന, ലോകാസമസ്താ സുഖിനോ ഭവന്തു എന്നുദ്ഘോഷിക്കുന്ന ‘അവരുടെ’ ആർഷസംസ്കൃതിയുടെ ഒരക്ഷരമെങ്കിലും ജീവിതത്തിൽ പകർത്താൻ ആകാത്ത…കപടഭക്തി മസ്തിഷ്കത്തിൽ സന്നിവേശിച്ച ദുർമാർഗ്ഗികൾ. മതവും വിശ്വാസവും മറ്റുള്ളവന്റെമേൽ കുതിരകയറാൻ മാത്രം ഉപയോഗിക്കുന്ന വേതാളങ്ങൾ എല്ലാമൊരു അത്ഭുതകാഴ്ച്ചയോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

അപ്പോഴും ഭക്തരുടെ തിരക്കവിടെ കുറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നെമാത്രം രക്ഷിക്കണേ, എന്റെ കുടുംബത്തെ മാത്രം രക്ഷിക്കണേ എന്ന് പ്രാർത്ഥനയുടെ വിശാലതകളെ എഡിറ്റ് ചെയ്തു സങ്കുചിതമാക്കിയ ആ മുഖങ്ങളിൽ സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും ഒരുതരി വെളിച്ചംപോലും കാണാനില്ലായിരുന്നു. ദൈവമെന്ന ‘സങ്കൽപം’ ഇവിടെയാണ് പരാജയപ്പെടുന്നത്. ഭക്തിയും സദാചാരവും കുലമഹിമയും ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരെ എവിടെയും കാണാം. അവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം വിശ്വാസികളും.

സമൂഹത്തിന്റെ കപടമുഖങ്ങളെ തുറന്നു കാണിച്ച ഈ ഷോർട്ട് മൂവിക്കു ഒരു സ്‌പെഷ്യൽ കയ്യടി

“LAZAR” is a simple satirical short film on dying kindness and humanity. Written and Directed by : Abhijith RV Produced by : Vimana Media DOP : Sangeeth S Sivan Asso. Director : Maneesh Kumar Music : Anil Gopalan Edited by : Prayag Art Director : Akhil Murali Asso. DOP : Hari Krishnan Asst DOP : Raj Kamal Designs : Vyshak Janan

***

3.മധുരം

Advertisement

ABHIJITH R V യുടെ മറ്റൊരു ഷോർട്ട് മൂവിയാണ് ‘മധുരം’. ഈ മൂവിയിൽ നമുക്ക് കാണാൻ കഴിയുന്നതു മധുരം പോലെ മധുരിക്കുന്ന നിഷ്കളങ്കമായ സ്നേഹം തന്നെയാണ്. നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ പലതും നിഷേധിക്കപ്പെട്ടു ജീവിക്കുന്ന രണ്ടുകൂട്ടരാണുള്ളത് . ഒന്ന് വൃദ്ധരായവർ, രണ്ടാമത്തെ കൂട്ടർ കുട്ടികൾ. ഈ രണ്ടു വിദൂര തലമുറകളിൽ പെട്ട ഇവരുടെ സ്നേഹസംയോജനം ആണ് ഈ മൂവി. ഇതിനു രണ്ടിനും ഇടയിലെ ഒരു തലമുറയുണ്ട്. അത് യുവതീയുവാക്കളുടെ തലമുറയാണ്. അവരാണ് ഇന്നീ ലോകത്തിലെ സർവ്വസ്വതന്ത്ര്യവും അനുഭവിക്കുന്നവർ. ഈ കൂട്ടരിൽ ബാച്ചിലേഴ്‌സ്, ദമ്പതികൾ..എല്ലാരും ഉൾപ്പെടുന്നു. ഏകദേശം മധ്യവർദ്ധക്യം വരെ ഇവരുടെപ്രതാപകാലമാണ്. ഈ കൂട്ടർ ആണ് അവൾക്കു മുകളിലും താഴെയും നിൽക്കുന്ന തലമുറകളുടെ ഇടയിൽ നിർബന്ധങ്ങളായും ആജ്ഞകളായും പ്രവർത്തിക്കുന്നവർ.

വൃദ്ധർക്കും കുട്ടികൾക്കും ഒരുപോലെയാണ് കുതൂഹലങ്ങൾ. വ്യത്യസ്ത കാര്യങ്ങളിൽ ആണെന്ന് മാത്രം. ഷുഗർ പേഷ്യന്റ് ആയതു കാരണം മധുരം നിഷേധിക്കപ്പെടുന്ന മുത്തശ്ശിയുടെ വിഷമം തിരിച്ചറിയുന്നത് പേരക്കുട്ടി മാത്രമാണ്. അവളുടെ വിഷമം, അവൾക്കു നിഷേധിക്കപ്പെടുന്ന മൊബൈൽ ഫോൺ ആണ്. മധുരവും ഫോണും നിഷേധിക്കുന്നതോ ഒരു യുവതി തന്നെയാണ്.

ഒരു ലഡ്ഡു തിന്നാൽ ഷുഗർ വന്നു മരിച്ചുപോകുമോ ..ഇല്ലേയില്ല… ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ആഗ്രഹിക്കുന്നത് കഴിക്കാതെ മരണത്തെ പുല്കിയിട്ടു എന്തെടുക്കാൻ. അല്ലെങ്കിൽ തന്നെ ഇനി എത്രകൊല്ലം ആണ് ജീവിക്കേണ്ടത് ? ഇങ്ങനെ ആഗ്രഹസാഫല്യങ്ങൾ ഇല്ലാതെ ജീവിച്ചിട്ടു എന്തെടുക്കാൻ ? അതുപോലെയാണ് പേരക്കുട്ടിയുടെ കാര്യം. മൊബൈലിൽ അവളുടെ കൗതുകങ്ങൾ പരതുമ്പോൾ അതിനെ നിഷേധിച്ചിട്ടു എന്തെടുക്കാൻ. എല്ലാരും ഗെയ്മിനു അഡിക്ട് ആയി പോകുകയൊന്നും ഇല്ല. ചിലർ അതിൽ പോലും ബുദ്ധിയും ചില അഭിരുചികളും കണ്ടെത്തും.

വൃദ്ധർക്കു ഏറ്റവും നല്ല കൂട്ട് അവരുടെ മക്കൾ അല്ല..അവരുടെ പേരക്കുട്ടികൾ തന്നെയാണ്. രണ്ടാം ബാല്യം എന്ന് വാർദ്ധക്യത്തെ വിശേഷിപ്പിക്കുന്നതിൽ തെറ്റുമില്ല. അവർ തമ്മിലുള്ള സ്നേഹം നിഷ്കളങ്കമാണ്. അത് ഒരു ലഡ്ഡു പോലെയോ ഒരു മുത്തശ്ശിക്കഥ പോലെയോ മധുരിക്കുന്നതും സ്നേഹമുള്ളതും ആണ്.

(This was a filmmaking exercise done at home during lockdown with zero budget.
Screenplay, Cinematography, Editing, Direction : Abhijith R V
BGM : Vishnubhadran B
Cast: Lekshmi R, Rajalekshmi R, Sithalekshmi S)

***

4. 4TH RULE

ABHIJITH R V ചെയ്ത 4TH RULE ടൈം ട്രാവൽ ആൻഡ് ടൈം ലൂപ് പ്രമേയമാക്കിയ ഒരു മൂവിയാണ്. നമ്മൾ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് Looped .എന്നാൽ ഇംഗ്ലീഷ് സിനിമകളിൽ ടൈം ലൂപ്പ് പ്രമേയമായ ഷോർട്ട് മൂവീസ് അനവധി വന്നിട്ടുണ്ട്.. ലൂപ്പ് എന്നാൽ ആവർത്തനം, ചുറ്റ് എന്നൊക്കെ പറയാം . ടൈം ലൂപ്പും ടൈം ട്രാവലും ഒന്നല്ല. ടൈം ലൂപ്പ് സിനിമകളെ ചിലപ്പോഴെങ്കിലും ടൈം ട്രാവൽ സിനിമകളുടെ ഗണത്തിൽ ചിലർ കാണാറുണ്ട്. എന്നാൽ ‘സമയയാത്ര’ ചെയ്യാതെ തന്നെ വർത്തമാനകാല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ടൈം ലൂപ്പില്‍ ഉള്‍പ്പെട്ടു പോകുന്ന കഥാപാത്രങ്ങളും ചില സിനിമകളിൽ കാണുന്നുണ്ട്.

Advertisement

ഒരു ഭൂതകാല ടൈമിൽ സ്റ്റാർട്ട് ചെയ്തു ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തി,അതിന്റെ അന്ത്യത്തിൽ, ആ പ്രവർത്തി ആരംഭിച്ച അതേ ടൈമിലേക്കു തന്നെ തിരിച്ചു പോകുന്നു, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ … ഇപ്പോള്‍ നടക്കുന്ന ഒരു പ്രവര്‍ത്തി ഒരു നിശ്ചിത സമയത്തിനു ശേഷം ആവർത്തിക്കുന്നു. മാത്രമല്ല, ഇത് ഒരു അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.അതാണ് ടൈം ലൂപ്പ് .

എന്നാൽ, സമയത്തിന്റെ രണ്ട് ബിന്ദുക്കൾക്കിടയിൽ സഞ്ചരിക്കാമെന്ന സങ്കൽപം ആണ് ടൈം ട്രാവൽ (സമയ സഞ്ചാരം) . ഭൂത-ഭാവികാലങ്ങൾക്കിടയിൽ ടൈം ട്രാവൽ നടത്തപ്പെടാം എന്നാണ് സങ്കൽപം.. ഇങ്ങനെയുള്ള യാത്രകൾക്ക് സഹായിക്കുന്ന യന്ത്രങ്ങളെയാണ് ടൈം മെഷീനുകൾ എന്ന് വിളിക്കുന്നത്. അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ സിദ്ധാന്ധം അനുസരിച്ച് നോക്കിയാൽ പ്രകാശവേഗതയിൽ ആരെങ്കിലും സഞ്ചരിച്ചാൽ അവർക്ക് ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പിന്നോട്ട് സഞ്ചരിക്കാൻ സമയത്തിന് ആകില്ല എന്നതാണ് വസ്തുത.

മനസുകൊണ്ട് നമുക്ക് ഇതെല്ലം സാധ്യമാണ്. കാരണം ഭാവിയിലും ഭൂതത്തിലും ജീവിക്കാൻ സാധിക്കുന്നവർ ആണ് മനുഷ്യർ. സിനിമകളിലെയും മറ്റും ഭാവനാസങ്കല്പങ്ങൾ പോലെ ഭാവിയിലെ സംഭവങ്ങളെ മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഭാവിയിലേക്കും ഭൂതത്തിലേക്കും സഞ്ചരിച്ചു സംഭവങ്ങൾ മാറ്റിമറിക്കാൻ വർത്തമാനകാലത്തെ സാങ്കേതികവിദ്യകൊണ്ട് കൊണ്ട് സാധ്യമല്ല

ബഹിരാകാശനിലയത്തിൽ 803 ദിവസം താമസിച്ച സെർജി ക്രിക്കലേവ് സെക്കന്റിൽ ഏഴര കിലോമീറ്ററിലധികം (7.66 km )വേഗത്തിൽ സഞ്ചരിച്ചു എന്നാണു കണക്കാക്കപ്പെടുന്നത്. അപ്പോൾ 53,0000000 കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചു, ഇതൊരു വേൾഡ് റെക്കോഡാണ്. ഇനിയാണ് അത്ഭുതം , യാത്ര അവസാനിപ്പിച്ച് തിരികെ ഭൂമിയിൽ ഇറങ്ങിയപ്പോൾ 0.02 സെക്കന്റിന്റെ പ്രായക്കുറവ് ഉണ്ടായി,. അതായതു അദ്ദേഹം സെക്കന്റിൽ 7.66 കിലോമീറ്ററിന് പകരം ഒന്നര ലക്ഷം കിലോമീറ്റർ ആയിരുന്നു എങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ അദ്ദേഹത്തിന്റെ പ്രായത്തിൽ 4 മാസത്തേ പ്രായ(സമയ)ക്കുറവ് ഉണ്ടാകുമായിരുന്നു. അതായതു അത്രയും വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന കാലത്തു വേണമെങ്കിൽ മനുഷ്യന് ടൈം ട്രാവൽ എന്നതിനെ ഇന്നത്തെ സിനിമകളിൽ പറയുന്നതുപോലെ ചെയ്യാം എന്നർത്ഥം.

4TH RULE എന്ന സിനിമ ടൈം ട്രാവലും ടൈം ലൂപ്പും ഒന്നിച്ചു കൈകാര്യം ചെയുന്ന മൂവിയാണ്. അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ പെട്ടി പരിശോധിക്കുന്ന മൂത്തമകന് കിട്ടുന്ന ഒരു ഡയറി ആണ് അയാളെ ടൈം ട്രാവൽ ചെയ്യാനും ടൈം ലൂപ്പിൽ കുരുങ്ങാനും ഇടയാക്കുന്നത്. എന്നാൽ അതിലൂടെ സംഭവിക്കുന്ന വലിയൊരു ദുരന്തത്തെ അയാൾക്ക് മറികടക്കാൻ ആകുന്നില്ല. വിധിയെ തടുക്കാൻ ആകില്ല എന്ന സത്യത്തെ മറികടക്കാൻ അയാൾക്ക് ആകുന്നില്ല. ഡയറിക്കൊപ്പം കിട്ടുന്ന മറ്റൊരു വസ്തു ആ വിധിയെ സഹായിക്കുന്ന ഘടകമായി നിലകൊള്ളുന്നു. ഈ മൂവിയിൽ അനവധി സൂക്ഷ്മമായ വശങ്ങൾ ഉണ്ട്..കഥാപാത്രം ടൈം ട്രാവൽ ചെയുമ്പോൾ പരിസരങ്ങളിലും റൂമിലും ഉണ്ടാക്കുന്ന മാറ്റം ഒക്കെ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്. വളരെ ബ്രില്യന്റ് ആയൊരു ചിന്തയിൽ നിന്നാണ് ഈ മൂവിയുടെ ഉദയം.

ഈ ഷോർട്ട് മൂവി നിങ്ങളേവരും കാണുക….ഒരു പുതിയ അനുഭവമായിരിക്കും.

(Abhilash finds a journal that lets him travel through time by writing the desired date and time on it. Little did he know that his actions would have unforeseen consequences. His first time travel sets in motion a chain of events that creates an inescapable time loop.

Screenplay, Cinematography, Editing, Direction: Abhijith R V
Music: Vishnubhadran B
Voice Artist : Sreenath Sreekumar
Poster Design : Vinay Artifex
Produced by : Out Of Focus Creations
Cast: Sree Sabareesh SV, Akash R)

Advertisement

ABHIJITH R V ബൂലോകം ടീവിയോട് സംസാരിക്കുന്നു. 

ഞാനിപ്പോൾ Sravia ആഡ് ഏജൻസിയിൽ വർക്ക് ചെയ്യുകയാണ്. സിനിമയോടുള്ള ആഗ്രഹം പണ്ടുമുതൽക്ക് തന്നെ ഉണ്ട്. സ്‌കൂൾ കാലഘട്ടം മുതൽ ഉണ്ട്. എങ്കിലും സിനിമാപരമായി പഠിക്കാൻ ഒന്നും പറ്റിയിട്ടില്ല. യുട്യൂബിൽ നിന്നൊക്കെയുള്ള അറിവുകളും പഠനങ്ങളും തന്നെയാണ്. him -നു മുന്നേയും  ഷോർട്ട് മൂവീസ് ചെയ്തിട്ടുണ്ടായിരുന്നു. അതൊന്നും ഒറ്റയ്ക്കായിരുന്നില്ല അതിനൊക്കെ ക്രൂ ഉണ്ടായിരുന്നു. സ്വന്തമായി വർക്ക് ചെയ്തു സ്‌കിൽ ഡെവലപ് ചെയ്യണം എന്ന് തോന്നിയപ്പോൾ കാമറയും എഡിറ്റിങ്ങും പഠിക്കണം എന്നൊരാഗ്രഹം തോന്നി.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewABHIJITH R V

അങ്ങനെയൊരു സബ്ജക്റ്റ് കിട്ടി. എന്നാൽ എന്റെ കൈയിൽ ബഡ്ജറ്റ് ഒന്നും ഇല്ലായിരുന്നു. സീറോ ബഡ്ജറ്റിൽ ചെയ്യാമെന്ന് ചിന്തിക്കുകയുണ്ടായി.  ഒരു സുഹൃത്തിന്റെ വീട് ഷൂട്ട് ചെയ്യാൻ കിട്ടി. പിന്നെ അഭിനയിക്കാൻ രണ്ടു സുഹൃത്തുക്കളെയും കിട്ടി. ഒറ്റദിവസത്തിൽ ഷൂട്ട് ചെയ്യാൻ പറ്റുന്നൊരു സബ്ജക്റ്റ് എന്താണ് എന്ന് നോക്കി. ഡബ്ബിങ് ഒന്നും പോകാൻ പറ്റില്ല. ഡയലോഗ് ഇല്ലാതെ എങ്ങനെ ചെയ്യാം എന്ന് നോക്കി. വെറുതെ ഡയലോഗ് ഇല്ലാതെ ചെയ്യുന്നതിന് പകരം ഡയലോഗ് ഇല്ലാത്തതിന് ഒരു കാരണവും ആ കഥയിൽ ഉൾപ്പെടുത്തി. ഈ പടം കണ്ടവർക്ക് മനസിലാകും എന്തുകൊണ്ടാണ് ഡയലോഗ് ഇല്ലാത്തതെന്ന്. സംസാരം ഇല്ലാത്തതിന് ഒരു കാരണമുണ്ട്… അതാണല്ലോ ട്വിസ്റ്റ്. ഒരു സുഹൃത്തിന്റെ കാമറ ഒപ്പിച്ചു ഒറ്റദിവസം കൊണ്ട് ഒരു ഫ്ലോയിൽ എടുത്തു പോയൊരു മൂവിയാണ് ‘HIM’ .

അഭിജിത്തിന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാം

ചില പരിമിതികൾ ഉണ്ടായിരുന്നത് കൊണ്ട് അതിനുള്ളിൽ നിന്നുതന്നെ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു വീടിനുള്ളിൽ നിന്ന് തന്നെ ചെയ്യണം , കഴിയുമെങ്കിൽ എത്രയും വേഗത്തിൽ ഷൂട്ട് തീർക്കുകയും വേണമായിരുന്നു. ഒരു വീട്ടിൽ ഒരു മുറിയിൽ നടക്കുന്ന മാക്സിമം ഇന്ററസ്റ്റിങ് ആയ കഥ. ഈ കഥയുടെ അടിസ്ഥാനപരമായ ആശയം ഉണ്ടായിരുന്നു, എന്നാൽ അത് ഡെവലപ് ചെയ്തിട്ടില്ലായിരുന്നു. ഒരു മിനിമം രീതിയിൽ ഇമ്പ്ലിമെൻറ് ചെയ്യാമെന്ന് തോന്നിയപ്പോൾ ചെയ്തു.

നോൺ ലീനിയർ അപ്രോച് ആവശ്യമില്ല എന്നുതോന്നി

ഇതിൽ ഒരു നോൺ ലീനിയർ അപ്രോച് ആവശ്യമില്ല എന്നുതോന്നി. ഇത് ചെറിയൊരു സംഭവമാണ്. അതിലെ ആ ആക്സിഡന്റ് എന്താണെന്നു പരാമർശിച്ചാൽ മാത്രം മതി. കൂടുതൽ കാണിക്കാനും പറ്റില്ല. അങ്ങനെ കാണിച്ചാൽ അതിലെ ആ ട്വിസ്റ്റ് വെളിപ്പെടുമല്ലല്ലോ. അതിലെ ആ ഒരൊറ്റ കോൺവർസേഷൻ മാത്രമേ പ്രസക്തിയുള്ളൂ. ഒരു ഫ്‌ളാഷ് ബാക് ഉള്ളതുകൊണ്ട് മാത്രം ശരിക്കും ഇതൊരു നോൺ ലീനിയർ ആണ്. ഇത്രയും ഷോർട്ട് ടൈമിലെ മൂവി ആയതുകൊണ്ട് ഒരുപാടങ് അങ്ങോട്ടുമിങ്ങോട്ടും ചാടേണ്ട ആവശ്യം വന്നില്ല. ഷോർട്ട് ഫിലിം എന്നുപറഞ്ഞാൽ തന്നെ ‘മാക്സിമം മിനിമൽ’ ആയി ചെയ്യേണ്ടതാണല്ലോ. ഒരുപാട് കിടന്നു കളിക്കാതെ ഒരൊറ്റ സംഭവത്തെ കഴിയുന്നത്ര ഇന്ററസ്റ്റിങ് ആയി കാണിക്കുക. അതുകൊണ്ടു ഡയറക്റ്റ് ആയങ്ങു പറഞ്ഞു.

Advertisement

അഭിജിത്തിന്റെ മറ്റു വർക്കുകളെ കുറിച്ച്

ഇതിനു മുൻപും ഇതിനു ശേഷം വർക്കുകൾ വേറെയും ചെയ്തിട്ടുണ്ട്. ഞാൻ ഏറ്റവും ആദ്യം ചെയ്തത് നടൻ നന്ദുവിനെ വച്ച് ‘വഴിത്തിരിവ് ‘ എന്ന ഷോർട്ട് മൂവിയാണ്. അത് കുറച്ചു വര്ഷങ്ങളായി. അന്ന് ഞാൻ ജസ്റ്റ് ഒരു തുടക്കക്കാരൻ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് തെറ്റുകൾ പറ്റി . ആ പടം എടുത്തതിലൂടെ ഞാൻ

ABHIJITH R V

ABHIJITH R V

പഠിച്ചത് ഒരു പടം എങ്ങനെ എടുക്കാൻ പാടില്ല എന്നതാണ്. കുറെ തെറ്റുകൾ മനസിലാക്കി. അതിനു ശേഷം ‘ലാസർ ‘ എന്ന മൂവി എടുത്തു. വഴിത്തിരിവിന്റെ കുറവുകൾ നികത്തണം എന്നുകരുതി എടുത്ത മൂവിയാണ് ലാസർ.  ലാസറിനു നല്ലൊരു ക്രൂ ഉണ്ടായിരുന്നു. വളരെ മികച്ചൊരു കാമറാമാൻ Sangeeth S Sivan ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ആ വർക്ക് എക്സിക്യൂട്ട് ചെയ്തെടുക്കാൻ സാധിച്ചു. അത് ചില ഫെസ്റ്റിവൽസിനൊക്കെ അയച്ചു ചില അവാർഡ്‌സ് ഒക്കെ കിട്ടിയിരുന്നു.

ലാസർ എനിക്ക് സംതൃപ്തി നൽകി. അത് ചെയ്ത ശേഷം ഞാൻ ആഗ്രഹിച്ചത് എന്റെ സ്വന്തം സ്‌കിൽ ഇമ്പ്രൂവ് ചെയ്യണം എന്നായിരുന്നു. ലാസറിൽ ഒരു ക്രൂവിനെ വച്ച് ചെയ്യുമ്പോഴും … ഒരു സിനിമാട്ടോഗ്രാഫർ എങ്ങനെയാണ് വർക്ക് ചെയുന്നത് എന്നൊക്കെ അറിയാൻ എനിക്ക് ക്യൂരിയോസിറ്റി തോന്നി . അവർ ചെയുന്നത് എന്തെന്ന് മനസിലാക്കിയാൽ മാത്രമേ നമുക്ക് അവരെ inspect ചെയ്യണമെന്നുണ്ടെങ്കിൽ സാധിക്കൂ . അങ്ങനെയൊരു എക്സ്പീരിയൻസ് വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തമായി ചെയ്യാൻ തീരുമാനിച്ചതും ‘him’ ചെയ്തതും. അതിലൂടെയാണ് എന്റെ സ്വന്തം വർക്കുകളുടെ തുടക്കം. പിന്നീട് ‘മധുരം’ ചെയ്തു , അതിനുശേഷം ഫോർത്ത് റൂൾ എന്ന ഷോർട്ട് മൂവി ചെയ്തു. ഫോർത്ത് റൂൾ ആണ് ലേറ്റസ്റ്റ് ആയി റിലീസ് ചെയ്ത ഷോർട്ട് മൂവി. ബൂലോകം ടീവിയിൽ എന്റെ വർക്കുകൾ എല്ലാം തന്നെ ഉണ്ട്.

ഫോർത്ത് റൂൾ അല്പം കൂടി വലിയ കാൻവാസിൽ ആയിരുന്നു ചെയ്തത് . അതിലും HIM – ൽ അഭിനയിച്ച SREE SABAREESH ആണ് പ്രധാനവേഷം ചെയ്തത്. ഫോർത്ത് റൂൾ ടൈം ലൂപ്പ് ഫാന്റസി ഒക്കെയാണ്. സബ്ജക്റ്റ് വലുതായെങ്കിലും ബഡ്ജറ്റ് കയ്യിലൊതുങ്ങുന്ന രീതിയിൽ തന്നെയാണ് ചെയ്തത്. ടെക്നിക്കലി കുറേക്കൂടി ഇമ്പ്രൂവ് ചെയ്യാൻ സാധിച്ചു. ലിമിറ്റഡ് ബഡ്ജറ്റിൽ വൺ മാൻ ക്രൂ ആയി തന്നെയാണ് ചെയ്തത്. ഇനിയുള്ള വർക്കുകൾ കുറച്ചുകൂടി വലിയ ക്രൂവിനെ ഒക്കെ വച്ച് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്. ഇനിയിപ്പോ ഒരുങ്ങുന്നത് ഒരു ത്രില്ലർ ആണ്. അത് ക്രൂവിനെയൊക്കെ വച്ച് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.

അംഗീകാരങ്ങൾ

ഫോർത്ത് റൂളിനു അത്യാവശ്യം ഫെസ്റ്റിവൽ പരിഗണനകൾ ഒക്കെ കിട്ടിയിരുന്നു. ഇപ്പൊ കഴിഞ്ഞ ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിൽ ബെസ്റ്റ് ആക്റ്റർ സെക്കന്റ് പ്രൈസ് കിട്ടിയിരുന്നു. നോമിനേഷൻ ഫോർ ദി സ്‌ക്രീൻ പ്ളേ, ഡയറക്ഷൻ അങ്ങനെ കുറച്ചു കാറ്റഗറീസിൽ കിട്ടിയിരുന്നു. ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ ബെസ്റ്റ് സ്ക്രിപ്റ്റ്, ബെസ്റ്റ് ഡയറക്ടർ..അങ്ങനെ കിട്ടിയിരുന്നു. പിന്നെ അനവധി ഫെസ്റ്റുകളിൽ സെലക്ഷൻ കിട്ടിയിരുന്നു. അത്യാവശ്യം ചില പരിഗണനകൾ കിട്ടിയ വർക്ക് ആയിരുന്നു ഒടുവിലത്തെ ഫോർത്ത് റൂൾ എന്ന വർക്ക്.

വൺ മാൻ ക്രൂ ആയി ചെയ്യാൻ കാരണം ?

Advertisement

പലതും ഞാൻ വൺ മാൻ ക്രൂ ആയി ഞാൻ ചെയ്യാൻ കാരണം മനഃപൂർവ്വം അങ്ങനെ ചെയ്തതല്ല… എന്റെ സൗഹൃദവലയത്തിൽ സ്‌കിൽഡ് ആയ ആളുകൾ ഇല്ലാത്തതുകൊണ്ടും എനിക്ക് പൈസ കൊടുത്തു ആളുകളെ വയ്ക്കാൻ സാധിക്കാത്തതുകൊണ്ടും ഒക്കെ ആണ് ഒറ്റയ്ക്ക് ചെയ്യേണ്ടിവന്നത്. തുടക്കത്തിൽ..ഒറ്റയ്ക്ക് ചെയ്‌താൽ എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു താത്പര്യം കൊണ്ടും ആയിരുന്നു.

പിന്തുണകൾ

എന്റെ കൂടെ ഇപ്പോഴും സപ്പോർട്ടീവ് ആയി നിന്നിട്ടുള്ളത് HIM -ൽ അഭിനയിച്ച SABAREESH എന്ന ആളാണ്. പുള്ളി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഒരു ഡയറക്റ്റർ എന്ന നിലയിലും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട് , എന്റെ വർക്കുകളിൽ മെയിൻ റോൾ ചെയ്യാനും കൂടെ നിന്നിട്ടുണ്ട്. പുള്ളിയാണ് എന്റെ താങ്ങായി നിന്നിട്ടുള്ളത്. പിന്നെ മ്യൂസിക് ചെയ്ത Vishnubhadran B എന്റെകൂടെ നിന്ന മറ്റൊരാളാണ്. പിന്നെ ആദിത്യ ,രാജീവ് ..ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണ്..ഇവരും വളരെ സപ്പോർട്ട് ആയിരുന്നു. ടെക്നിക്കലി സ്‌കിൽ അല്ലെങ്കിൽ പോലും എന്റെ സെറ്റിൽ എന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകും.

*****************

 

 2,427 total views,  6 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement