ജുറാസിക്ക്പാർക്കിലെ കൊതുകിനെ പൊതിഞ്ഞിരിക്കുന്ന ആ വസ്തു എന്തെന്നെറിയാമോ ?

82

Amber fossils provide oldest evidence of frogs in wet, tropical ...Abhijith Sheela Madhu

ജുറാസിക് പാർക്ക് സിനിമയിൽ ദിനോസറിന്റെ DNA കൊതുകുപോലെ ഒരു ഒന്നിൽ നിന്നും ലഭിക്കുന്നതും, പിന്നീട് അതിൽ നിന്നും ദിനോസറുകളെ പുനര്ജീവിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്…അതൊരു മികച്ച ഭാവനയാണ്..എന്നാൽ അങ്ങനെ സാധ്യമാണോ? DNA അങ്ങനെ ലഭിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല .പക്ഷെ ലക്ഷകണക്കിന് വർഷങ്ങൾ പഴക്കമുള്ള പല ചെറിയ ജീവികളെയും , ഇലകളും , പൂക്കളും നമുക്ക് കണ്ടെത്താനായിട്ടുണ്ട്. ഫോസിൽ അല്ല …അന്ന് ഉണ്ടായിരുന്ന അതെ രൂപം..മനുഷ്യന് മുന്നേ ഉണ്ടായിരുന്ന ദിനോസറുകളുടെ ശരീരത്തിലെ ചെറിയ ഭാഗങ്ങൾവരെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്…ആംബറിനുള്ളിൽ പൊതിഞ്ഞ നിലയിൽ. ജുറാസിക് പാർക്കിലെ ആ കൊതുകിനെ പൊതിഞ്ഞിരുന്ന വസ്തുവാണ് ആംബർ .

Oxford Alumni / An ammonite in amberAmber എന്നാൽ ഇന്നൊരു രത്നമാണ്..ഡയമണ്ടോ, റുബിയോ പോലെ ആഭരണ നിർമാണത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ആംബർ.. എന്നാൽ മറ്റുള്ളവയെപോലെ ഇതൊരു കല്ല് അല്ല..മരത്തിന്റെ കറയാണ്.പൈൻ പോലൊരു മരത്തിന്റെ കറ. ചില മരങ്ങളുടെ തൊലി ചെറുതായി ഒന്ന് ചെത്തിയാൽ കൊഴുപ്പുള്ള ഒരു ദ്രാവകം പുറത്തേക്കു വരുന്നത് കാണാം.പിന്നീട് അത് കട്ടയായി അവിടെ ഒട്ടിയിരിക്കും .മുറിവിനെ പ്രതിരോധിക്കാനായി മരം ചെയ്യുന്ന ഒന്നാണിത്.. ഇങ്ങനെ ഒലിച്ചിറങ്ങുന്ന ആ ദ്രാവകത്തിൽ ചെറു ജീവികളും മറ്റും പെട്ടുപോകുന്നു…പശിമയുള്ള അതിൽ നിന്ന് വെളിയിൽ വരാൻ അവക്ക് കഴിയില്ല.ആ മരം നശിച്ചാലും പുറത്തു വന്ന ഈ ദ്രാവകം കട്ടയായി നിലനിൽക്കുന്നു .ലക്ഷകണക്കിന് വർഷങ്ങൾ മണ്ണിനടിയിൽ കിടക്കുമ്പോൾ രാസപ്രവർത്തനങ്ങളിലൂടെ ഈ കട്ട ഓറഞ്ച് നിറത്തിലുള്ള ഒരു കല്ലായി മാറുന്നു..അതിനുള്ളിൽ കുടുങ്ങി പോയ ജീവികൾക്കു യാതൊരു മാറ്റവും സംഭവിക്കില്ല.

ലഭ്യതയിലെ കുറവാണ് രത്നങ്ങളുടെ വില കൂടാൻ കാരണം. ആംബറിനുള്ളിൽ ജീവിയെ മുഴുവനായി കിട്ടുക എന്നാൽ വലിയ അത്ഭുതമാണ്…പുരാതന മനുഷ്യരുടെയോ , ദിനോസറുകളുടെയോ ഫോസിൽ മുഴുവനായി ലഭിക്കുന്നതുപോലെ തന്നെ അത്യപൂർവം..അതുകൊണ്ടു തന്നെ ആ ഘടകമാണ് Amber - Simple English Wikipedia, the free encyclopediaആംബറിന്റെ വില നിശ്ചയിക്കുന്നതും..ചില ജീവികൾ ഉള്ളിൽ ഉള്ള ആംബറിന് മോഹവിലയാണ് രത്നവ്യാപാരികൾ നൽകുന്നത് ..ഈ അടുത്ത കാലത്താണ് 99-മില്യൺ വര്ഷം മുൻപുള്ള ഒരു തവളയെ (തവളയുടെ മുൻഗാമി ) ആംബറിനുള്ളിൽ കണ്ടെത്തിയത്…ഇണ ചേരുന്ന രണ്ടു ഷഡ്പദങ്ങൾ ഉള്ള ആംബർ ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തിയത് മറ്റൊരു അത്ഭുതം..അവയുടെ പഴക്കം പരിശോധിക്കുമ്പോളാണ് അത്ഭുതം ഇരട്ടിയാകുന്നത് .. ചിത്രം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്‌.

How amber forms – How It Worksഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും കൂടുതൽ റഷ്യയിൽ നിന്നാണ്. നമ്മുടെ അയാൾ രാജ്യമായ മ്യാന്മറിലും ആംബർ കണ്ടെത്തിയിട്ടുണ്ട്.. Burmite എന്ന് അറിയപ്പെടുന്ന മ്യാന്മറിൽ നിന്ന് കണ്ടെത്തിയ ആംബറാണ് ഏറ്റവും പഴക്കം ഉള്ളത്. ഏകദേശം 100 മില്യൺ വർഷങ്ങൾ വരെ പഴക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട് ..അതുകൊണ്ടു തന്നെ ഇതിനു മറ്റുള്ളവയെക്കാൾ വിലയും വളരെ കൂടുതലാണ്.ലക്ഷകണക്കിന് വര്ഷങ്ങളുടെ രാസപ്രവർത്തനം കൊണ്ട് മാത്രം ഉണ്ടാകുന്ന ഈ ആംബറിന്റെ ഡ്യൂപ്ലിക്കേറ്റ്സ് ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്. മറ്റു രത്നങ്ങളെ പോലെ തന്നെ അത് തിരിച്ചറിയാൻ ഒട്ടേറെ മാര്ഗങ്ങളും ഉണ്ട്.

Fashionable Amber Butterfly Insects Stone Pendant Necklace 5*4cm ...

**