സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ നാളെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ മാസ് എന്റര്‍ടെയ്നറാണെന്നാണ് സൂചന. ദുല്‍ഖര്‍ സല്മാന് ആണ് ചിത്രത്തിൽ നായകനാകുന്നത് . ഐശ്വര്യ ലക്ഷ്മിയാകും നായികയെന്നും പറയപ്പെടുന്നു. ശാന്തികൃഷ്ണയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട് . രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ആക്ഷൻ ത്രില്ലർ ആകും ചിത്രം. മമ്മൂട്ടിയും ജോഷിയും ചേർന്നപ്പോൾ എല്ലാം വമ്പൻ ഹിറ്റുകൾ ആണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇരുവരുടെയും മക്കൾ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അതേ പ്രതീക്ഷയും കൗതുകവും ആണ് ഉള്ളത്. ചിത്രത്തിന്റെ രചന അഭിലാഷ് എന്‍ ചന്ദ്രനാണ് നിർവഹിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ രചിച്ചത് അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു.