കമ്മ്യൂണിസവും മതവും ഒഴിവാക്കിയപ്പോൾ പുരോഗതി പ്രാപിച്ച രാജ്യം

0
131

Abhilash Krishnan

 

എസ്റ്റോണിയ എന്ന ബാൾട്ടിക്‌ രാജ്യം അര നൂറ്റാണ്ടോളം USSR ന്റ്റെ ഭാഗമായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് രാജ്യത്തെ തള്ളിയിട്ട് 1991 ഇൽ USSR പതനത്തോടെ അവിടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമ്പോൾ പണപ്പെരുപ്പം 1000 ശതമാനം .എല്ലാ സാമ്പത്തിക സൂചികകളിലും വളരെ പിന്നിലായിരുന്നു അവരുടെ സ്ഥാനം .ജനാധിപത്യത്തിലൂടെ അധികാരമേറ്റ മാർട് ലാർ എന്ന യുവ പ്രധാനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രത്തിലുള്ള ഏക അറിവ് , ഫ്രീ മാർക്കറ്റ് എക്കണോമിയുടെ ആചാര്യൻ മിൽട്ടൺ ഫ്രിഡ്‌മാൻ എഴുതിയ ”Free to Choice“ എന്ന പുസ്തകത്തിലെ ആശയങ്ങൾ മാത്രമായിരുന്നു. ഫ്രിഡ്‌മാന്റെ ആശയങ്ങൾ ഓരോന്നായി മാർട് ലാർ ,രാജ്യത്തു നടപ്പിലാക്കാൻ ശ്രമിച്ചു .30 വർഷങ്ങൾക്കിപുറം , ഇന്ന് എസ്റ്റോണിയ ലോകത്തിലെ മികച്ച സമ്പത് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു .

Independence Day in Estonia in 2022 | Office Holidays*എസ്റ്റോണിയയുടെ പൊതുകടം GDP യുടെ 9 ശതമാനം മാത്രമാണ് . യൂറോപ്പ്യൻ യൂണിയനിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്ക് .
*5 ശതമാനം മാത്രമാണ് ആണ് തൊഴിലില്ലായ്മ നിരക്ക് .
*സാമ്പത്തിക സ്വാതന്ത്ര്യത്തിൽ ലോകത്തു തന്നെ പത്താം സ്ഥാനത്തു ആണ് എസ്റ്റോണിയ
*ലോകത്തു ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് കമ്പനികൾ ഉള്ള രാജ്യം
*ആയുർ ദൈർഘ്യം , ശിശു മരണ നിരക്ക് , ആളോഹരി വരുമാനം എന്നിവയിൽ എല്ലാം ഒന്നാം ലോക രാജ്യങ്ങളുടെ നിലവാരം
വിദ്യാഭ്യാസം , പൊതു ഗതാഗതം , ആരോഗ്യം , ഇന്റർനെറ്റ് എന്നിവയെല്ലാം എസ്റ്റോണിയയിൽ സൗജന്യമാണ് . കടം വാങ്ങാതെ ഈ സേവനങ്ങൾ എല്ലാം സൗജനയമായി നല്കാൻ കഴിയുന്നത് , സോഷ്യലിസത്തിലൂടെയല്ല , പകരം ശക്തമായ ശക്തമായ ക്യാപിറ്റലിസ്റ് സാമ്പത്തിക വ്യവസ്ഥയുടെ പിന്തുണയോടു കൂടെയാണ് .

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് കമ്പനികൾ ഉള്ള രാജ്യമായി മാറുന്നതിൽ മാർട് ലാർ തൊണ്ണൂറുകളുടെ തുടക്കത്തിൽ തുടങ്ങിവെച്ച വിപ്ലവകരമായ വിദ്യാഭ്യാസ നയങ്ങളാണ് കാരണം . ഇരുപ്പൂത്തൊന്നാം നൂറ്റാണ്ടിനു വേണ്ടിയുള്ള ജനതയെ വാർത്തെടുക്കുന്നതിനു വേണ്ടി സ്കൂളുകൾ 1998 ഇൽ തന്നെ ഓൺലൈൻ ആയി മാറി . ഇന്റർനെറ്റ് ,അതിന്റെ ശൈശവകാലത്തുള്ള സമയം ആണ് അതെന്നോർക്കണം . വളരെ വൈകാതെ തന്നെ ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിക്കപ്പെട്ടു . സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ചെറിയ ക്ലാസ്സുകളിൽ തന്നെ പ്രധാന വിഷയമായി . ഒന്നിലധികം ഭാഷ പഠനം സിലബസിൽ ഉൾപ്പെടുത്തി .എല്ലാവര്ക്കും ഉയർന്ന നിലവാരത്തിൽ ഉള്ള വിദ്യാഭ്യാസം തുല്യമായി നല്കാൻ കഴിയുകയും അഭ്യസ്ത വിദ്യർക്ക് അവരുടെ കഴിവ് ഉപയോഗിച്ച് വളരെ വേഗത്തിൽ പുതിയ സംരഭങ്ങൾ തുടങ്ങാൻ കഴിയുകയും ചെയ്യുന്ന സാഹചര്യം ഒരുക്കി കൊടുത്തതിലൂടെ രാജ്യം സാമ്പത്തിക സ്വയം പര്യാപ്തത വരിച്ചു .

Estonia | Culture, People, History, & Facts | Britannicaകമ്മ്യൂണിസം പോലെ എസ്റ്റോണിയ ഒഴിവാക്കിയ മറ്റൊന്നാണ് മതം . മതരഹിതരുടെ ശതമാനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമാണ് എസ്റ്റോണിയയ്ക്കു .എസ്റ്റോണിയ ചെയ്യുന്നത് പോലെ നമ്മുടെ രാജ്യത്തിനു എല്ലാ മേഖലകളിലും ഈ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയണം എന്നില്ല . ജനസംഖ്യിയാലും സാന്ദ്രതയിലും വളരെ കുറഞ്ഞ നിരക്കാണ് എസ്റ്റോണിയയിൽ . മതത്തിലും പ്രത്യയശാസ്ത്രത്തിലും അടിസ്ഥാനപ്പെടുത്തിയ പൊതു ബോധത്തിന്റെ ബാധ്യതകളും ഇല്ല . എന്നിരുന്നാലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കു മനുഷ്യനെ നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്റ്റോണിയ ഒരു പാഠം തന്നെയാണ് .