Pravasi
പ്രവാസികളെ തിരികെയെത്തിക്കുന്നതിനെ എതിർക്കുന്നവരോട് ചോദിക്കാനുള്ളത്
കുറച്ച് മുന്നേ മാതൃഭൂമി ന്യൂസിൽ മന്ത്രി ശൈലജയുടെ ലൈവ് പരിപാടി ഉണ്ടായിരുന്നു അതിൽ തിരുവനന്തപുരത്ത് നിന്ന് ഒരാൾ വിളിച്ചു പേര് നാരായണൻ എന്നായിരുന്നു അദ്ദേഹം ചോദിച്ചത് പ്രവാസികളെ എന്തിനാണ് ഇപ്പൊ കേരളത്തിലോട്ട്
211 total views

കുറച്ച് മുന്നേ മാതൃഭൂമി ന്യൂസിൽ മന്ത്രി ശൈലജയുടെ ലൈവ് പരിപാടി ഉണ്ടായിരുന്നു അതിൽ തിരുവനന്തപുരത്ത് നിന്ന് ഒരാൾ വിളിച്ചു പേര് നാരായണൻ എന്നായിരുന്നു അദ്ദേഹം ചോദിച്ചത് പ്രവാസികളെ എന്തിനാണ് ഇപ്പൊ കേരളത്തിലോട്ട് കൊണ്ട് വരുന്നത് എന്നാണു , മന്ത്രി തിരിച്ച് പറയുകയും ചെയ്തു അവർ ഇങ്ങോട്ടല്ലേ വരേണ്ടത് വേറെ എങ്ങോട്ട് പോകാൻ ആണെന്ന് .
വളരെ സങ്കടത്തോടെ ഞാൻ ഒന്ന് ചോദിക്കട്ടെ ഞങ്ങൾ പിന്നെ എങ്ങോട്ട് ആണ് സഹോദര പോകേണ്ടത് ? ഞങ്ങൾക്കായി വേറെ രാജ്യം വല്ലതും ഉണ്ടോ ഈ ലോകത്ത് ? നിങ്ങൾ എന്ത് ക്രൂരതയാണ് ഈ സംസാരിച്ചത് ? നിങ്ങൾ അവിടെ അനുഭവിക്കുന്നതിന്റെ 1000 മടങ്ങ് ഞങ്ങൾ ഇവിടെ അനുഭവിക്കുന്നുണ്ട് ആരോടും പറയാതെ ആരും പരാതി കേൾക്കാനില്ലാതെ നിങ്ങൾക്ക് ആ അവസ്ഥ മനസ്സിലാകണമെങ്കിൽ നിങ്ങൾ ഈ അവസരത്തിൽ വരണം . ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ നിങ്ങൾക്ക് അടുത്ത വീട്ടിൽ പോയി ചോദിക്കാം അവർ തരും എന്നാൽ ഇന്ന് ഗൾഫിൽ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലാതെ കഴിയുന്ന എത്ര പേരുണ്ടെന്ന് തനിക്ക് അറിയാമോ ? ബന്ധുക്കൾ മരണപ്പെട്ടിട്ട് പോകാൻ കഴിയാത്ത എത്ര പേരുണ്ടെന്ന് അറിയാമോ തനിക്ക് ? സ്വന്തം ഭാര്യയും മക്കളും ആശുപത്രിയിൽ കിടക്കുമ്പോ അവരെ കാണാൻ പറ്റാതെ ഇവിടെ കിടന്ന് കരയുന്ന എത്ര പേരുണ്ടെന്ന് അറിയാമോ തനിക്ക് ?
ഇനി പ്രവാസികൾ ആരാണെന്ന് ഇത്രയും നാളുകൾ കേരളം ഭരിച്ച ഏതൊരു പാർട്ടിയോടെങ്കിലും ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ഞങ്ങളെ കൊണ്ടുള്ള ഗുണം എന്താണെന്ന് അത് ഞങ്ങളുടെ വീട്ടുകാർക്ക് മാത്രമല്ല നാടിനും ഉണ്ടായിട്ടുണ്ടെന്ന്. വിമാന സർവീസ് ഓപ്പൺ ആയാൽ പോലും ആദ്യം അത്യവശ്യക്കാർ പോകട്ടെ എന്നിട്ട് സമയം പോലെ പോകാം എന്ന് കരുതുന്ന ആളാ എന്നെ പോലെയുള്ള പ്രവാസികൾ . തന്നെപോലെയുള്ളവരാ ശെരിക്കും വികൃത മനസുകൾ അതിന് ചികിത്സ ഒന്നുമില്ല താൻ ഇത് എന്നേലും കാണുകയാണെ പ്രവാസികളോട് ഒരു മാപ്പ് പറയണം കാരണം അവരും തന്നെ പോലെ മനുഷ്യർ ആണ് മലയാളികൾ ആണ് ജീവിക്കാൻ വേണ്ടി അന്യനാട്ടിൽ പോയവരാണ് . നിങ്ങളെ പോലെ മരിക്കുന്നെങ്കിൽ അത് സ്വന്തം നാട്ടിലെന്ന മോഹവും ഉണ്ട് .
212 total views, 1 views today