Abhilash S

ഈ സിനിമ കാണുന്ന ഏതൊരു ഇന്ത്യക്കാരന്റേയും കണ്ണുകൾ അറിയാതെ നിറയും. മാധവന്റെ അഭിനയം വളരെ മികച്ച നിലവാരം പുലർത്തുന്നു. അതോടൊപ്പം തന്നെ ചിത്രത്തിൽ ആദ്യാവസാനം വരെയുള്ള തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പെടെയുള്ള മറ്റു അഭിനേതാക്കളും. മാധവൻ തന്നെയാണ് സംവിധാനവും, നിർമ്മാണവും. ഓരോ ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.

തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തിൽ ജീവിച്ചു, തിരുവനന്തപുരം VSSC യിൽ കഠിന പ്രയത്നം ചെയ്തു, അമേരിക്കയുടെ നാസ (NASA) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വലിയ ഓഫറുകൾ നിരസിച്ചു, ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര രംഗത്തു അതുല്ല്യ സംഭാവനകൾ നൽകിയ വ്യക്തി. അമേരിക്കയിലും, റഷ്യയിലും, യൂറോപ്പിലും എല്ലാം പോയി, ഒത്തിരി കഷ്ടപ്പെട്ട് പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചെടുത്ത വ്യക്തി. ISRO യിലെ സമകാലീകരായ ശാസ്ത്രജ്ഞരെക്കാൾ വളരെ വലിയ ആശയങ്ങൾ ഉണ്ടായിരുന്ന ബുദ്ധിശാലി. ISRO മേധാവി ആകേണ്ടിയിരുന്ന ശാസ്ത്രജ്ഞൻ.

ഇന്ത്യയെ കീഴടക്കിയത് വിദേശികൾ അല്ല. മറിച്ചു ഇന്ത്യക്കാർ ഇന്ത്യയെ തകർത്തു, വിദേശികൾക്ക് സമർപ്പിക്കുകയായിരുന്നു എന്നു ഈ സിനിമയിൽ പറയുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സംഭവങ്ങൾക്ക് ഈ വാചകവുമായി വലിയ ബന്ധമുണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യയിലെ ആഗ്രഗണ്യനായ ഈ ശാസ്ത്രജ്ഞനെ, കേരളത്തിലെ ചില പോലീസ്- രാഷ്ട്രീയ കുബുദ്ധികൾ പൂർണമായും കെട്ടിച്ചമച്ചത് എന്ന് സുപ്രീം കോടതിയും, CBI യും കണ്ടെത്തിയ ISRO ചാരക്കേസിൽ, കുടുക്കി. തോറ്റു പോയത് നമ്പി നാരായണൻ മാത്രമല്ല, ഇന്ത്യ മഹാരാജ്യം കൂടിയായിരുന്നു.

ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായിരുന്ന ക്രയോജനിക് സാങ്കേതിക വിദ്യയുടെ ഈറ്റില്ലം ആയിരുന്നു തിരുവനന്തപുരം VSSC. ആ വിഭാഗത്തിന്റെ തലവൻ ആയിരുന്നു നമ്പി നാരായണൻ. ക്രയോജനിക് സാങ്കേതിക വിദ്യയിൽ ഇന്ത്യ ഇനിയും മുന്നോട്ട് പോയാൽ ബഹിരാകാശ മേഖലയിൽ തങ്ങൾ പിന്നിലാകും എന്ന് അമേരിക്ക ഉൾപ്പെടെയുള്ള വമ്പൻമാർ ഭയന്നു. ഏതു വിധേനയും അതിനെ തകർക്കാൻ അവർ ശ്രമിച്ചു. അതിനൊപ്പം ചീഞ്ഞു നാറിയ കേരളത്തിലെ രാഷ്ട്രീയ-പോലീസ് രംഗവും കൂടിയായപ്പോൾ നമ്പി നാരായണനും, ക്രയോജനിക് വിഭാഗവും തകർന്നു.

ആ വലിയ മനുഷ്യന്റെ കരിയർ , കുടുംബം, ആരോഗ്യം, സാമൂഹിക ജീവിതം ഉൾപ്പെടെ സകലതും തകർക്കുകയാണ് ചെയ്യപ്പെട്ടത്. സകല സംഭവങ്ങളും ഇഴ കീറി പരിശോധിച്ച സുപ്രീം കോടതി, ഈ നിരപരാധിയായ മനുഷ്യന് 2018 ൽ 50 ലക്ഷം നഷ്ടപരിഹാരം വിധിച്ചു. കേരള സർക്കാർ 2020 ൽ 1.3 കോടി രൂപ നഷ്ട പരിഹാരം നൽകി. ഇന്ത്യൻ സർക്കാർ 2019 ൽ പദ്മ ഭൂഷണ് ബഹുമതി നൽകി ആദരിച്ചു. പക്ഷേ ഇതൊന്നും അദ്ദേഹം നേരിട്ട ദുര്യോഗത്തിന് പരിഹാരമല്ല. രാജ്യത്തിനു ഉണ്ടായ വലിയ നഷ്ടത്തിനും. കാര്യങ്ങൾ മനസ്സിലാക്കാതെ ആ മനുഷ്യന് എതിരെ വായിൽ തോന്നിയത് എഴുതി വിട്ട മലയാളത്തിലെ മുൻനിര മാധ്യമങ്ങളും വലിയ തെറ്റാണ് ചെയ്തത്.

സിനിമയുടെ അവസാന ഭാഗത്തു നമ്പി നാരായണന്റെ കരയുന്ന മുഖം കണ്ടപ്പോൾ ശരിക്കും ഹൃദയം തകർന്നു പോയി. മാപ്പർഹിക്കാത്ത തെറ്റാണ് കേരള രാഷ്ട്രീയക്കാരും, പോലീസും, മാധ്യമങ്ങളും ചെയ്തു കൂട്ടിയത്

Leave a Reply
You May Also Like

ഇസ്രായേൽ -ഹമാസ് സംഘർഷം, അജിത് ടെൻഷനിൽ

തല അജിത്തിനെ നായകനാക്കി മിഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയുടെ ചിത്രീകരണം നാല്…

അണിയറക്കാരുടെ ഭാഗത്തു നിന്നും ഒഫീഷ്യൽ അനൗൺസ്‌മെന്റ് വരാത്ത ഒരു സിനിമ ഇത്രയധികം ട്രെൻഡിങ് ആവുന്നത് ആദ്യമായിരിക്കും

ദൃശ്യം 3-The conclusion മാത്യു  ഈ പോസ്റ്റ്‌ എഴുതുന്ന സമയം വരെ ഏതാണ്ട് 14.8k ട്വീറ്റ്സ്…

മുത്തശ്ശൻ വാങ്ങി നൽകിയ ഓൾഡ് മോഡൽ വീഡിയോ ക്യാമറയും തൂക്കി നടന്നു കണ്ണിൽ കണ്ടതെല്ലാം ചിത്രീകരിച്ചു നടന്ന പയ്യൻ

അജയൻ കരുനാഗപ്പള്ളി തന്റെ മുത്തശ്ശൻ വാങ്ങി നൽകിയ ഓൾഡ് മോഡൽ വീഡിയോ ക്യാമറയും തൂക്കി നടന്നു…

ഭോജ്പുരി ചലച്ചിത്രമേഖലയിലെ ഗ്ലാമർ ബോംബ് മൊണാലിസ

ഭോജ്പുരി ചലച്ചിത്രമേഖലയിലെ ഗ്ലാമർ ബോംബ് മൊണാലിസ ഭോജ്പുരി ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവനടിമാരിൽ ഒരാളാണ് മൊണാലിസ.…