അപ്പോൾ പെട്രോളും ഡീസലും ജി എസ് ടി യിലേക്ക് മാറാതിരിക്കാനല്ലേ കേന്ദ്രം ശ്രമിക്കുക ?

38

സംഘ്പരിവാരങ്ങൾ ജിഎസ്ടി വീരവാദം മുഴക്കാൻ തുടങ്ങിയിട്ട് കുറെ നാളായല്ല്ലോ . എന്നാൽ ജിഎസ്ടി പരിധിയിൽ പെട്രോൾ -ഡീസൽ വിലകൾ കൊണ്ടുവന്നാൽ കേന്ദ്രസർക്കാറിനാണ് ദോഷം. Abhilash S ന്റെ കുറിപ്പ് വായിച്ചാൽ മനസിലാക്കും

Abhilash S :

പെട്രോൾ വില വർധന വിഷയത്തിൽ കേന്ദ്ര മന്ത്രിമാർ തൊട്ട് ഇങ്ങേയറ്റത്തെ സാധാ സംഘികൾ പറഞ്ഞു പരത്തുന്നത് പെട്രോളിനെയും ഡീസലിനെയും ജി എസ് ടി ഉൾപ്പെടുത്തിയാൽ മാത്രമേ വില കുറയൂ.ഇതിന് തടസ്സം സൃഷ്ടിക്കുന്നത് കേരളം മാത്രമാണ്.കേരളമാണ് ഈ കമ്മോഡിറ്റികളിൽ ജി എസ് ടി നടപ്പിലാക്കുന്നതിന് തടസ്സമെന്ന വ്യജ പ്രചാരണത്തിന് സ.തോമസ് ഐസക് തന്നെ മറുപടി നൽകിക്കഴിഞ്ഞു.ഇത് വരെ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കാൻ അധികാരമുള്ള ജി എസ് ടി കൗൺസിലിൽ കേന്ദ്രം ഈ വിഷയം കൊണ്ടുവരാതെ എങ്ങനെയാണ് കേരളത്തിന് എതിർക്കാൻ കഴിയുക

സാമാന്യ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ ആരാവും ജി എസ് ടി ഏർപ്പെടുത്തുന്നതിനെ തടയുക?ആർക്കാണോ ജി എസ് ടി നടപ്പിലാക്കുമ്പോൾ നഷ്ടമുണ്ടാകുന്നത് അവരായിരിക്കും ജി എസ് ടി ഏർപ്പെടുത്തുന്നതിന് തടസ്സം നിൽക്കുക .അപ്പോൾ പരിശോധിക്കേണ്ട വിഷയം ജി എസ് ടി ഏർപ്പെടുത്തിയാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങൾ എങ്ങനെയായിരിക്കും?കഴിഞ്ഞ ദിവസം SBI Research Team report ഇതിനുള്ള ഉത്തരം നൽകുന്നുണ്ട്

ക്രൂഡ് ഓയിലിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ നിലവിൽ കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് നികുതിയെ നേരിട്ട് ബാധിക്കുന്നില്ല.വില എത്രയായാലും ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്രത്തിന് 32.98 രൂപ ലഭിക്കും.സംസ്ഥാനങ്ങളുടെ നികുതി ad valorem ആയതിനാൽ നികുതി വില മാറുന്നതിന്റെ നേർ അനുപാതത്തിൽ വ്യത്യാസപ്പെടും .ഇന്നലത്തെ കണക്കനുസരിച് ഒരു ലിറ്റർ പെട്രോൾ വിട്ടപ്പോൾ സംസ്ഥാന സർക്കാരിന് 21.27 രൂപ ലഭിച്ചു.ഇനി ജി എസ് ടി ഏർപ്പെടുത്തിയാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.
നിലവിൽ ഏറ്റവുമുയർന്ന ജി എസ് ടി നിരക്ക് 28 ശതമാനമാണ് .ഇതിനപ്പുറം നികുതി നിരക്ക് ഉയർത്താൻ തത്കാലം നിവൃത്തിയില്ല 28% ഏർപ്പെടുത്തിയാൽ കേന്ദ്രത്തിനും കേരളത്തിനും 14% വീതം ലഭിക്കും .അതായത് മാർച്ച് അഞ്ചാം തീയതിയിൽ പെട്രോളിന്റെ അടിസ്ഥാന വില 33.62 രൂപ .അതിന്റെ 28 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ഒരു ലിറ്റർ പെട്രോളിന് 4.71 രൂപ വീതം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ലഭിക്കും.നിലവിലെ നികുതി നിരക്കുമായി താരതമ്യം ചെയ്താൽ കേന്ദ്രത്തിന്റെ നഷ്ടം 28.27 രൂപയും കേരളത്തിന്റെ നഷ്ടം 16.56 രൂപയുമാകും .ഇത് പരിഹരിക്കുന്നതിനുള്ള ഒരു മാർഗം സെസ് ഏർപ്പെടുത്തുക എന്നതാണ് .ഒരു ലിറ്റർ പെട്രോളിൽ 30 രൂപ സെസ് ഏർപ്പെടുത്തുകയും അത് തുല്യമായി വീതിക്കുകയും ചെയ്താൽ കേന്ദ്രത്തിന്റെ നഷ്ടം 13.27 രൂപയായും കേരളത്തിന്റെ നഷ്ടം 1.56 രൂപയുമായി കുറയും.ഇതിലൂടെ കേന്ദ്രത്തിനു ഒരു വര്ഷം ഒരു ലക്ഷം കോടി രൂപയുടെയും കേരളത്തിന് ഒരു വർഷം 1721 കോടി രൂപയുടെയും നഷ്ടമുണ്ടാകും .ഈ നഷ്ടം കേന്ദ്രം നികത്താൻ തയ്യാറായാൽ കേരളത്തിന് എന്തിനാ എതിർപ്പ് ?
അപ്പോൾ പെട്രോളും ഡീസലും ജി എസ് ടി യിലേക്ക് മാറാതിരിക്കാനല്ലേ കേന്ദ്രം ശ്രമിക്കുക ?

(അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില 60 ഡോളർ ആയിരിക്കുകയും ഡോളറിന്റെ വിനിമയ മൂല്യം 73 രൂപയായിരിക്കുകയും ജി എസ് ടി ൨൮ % ആയിരിക്കുകയും ഡീലർ കമ്മീഷൻ ഗതാഗത ചിലവ് എന്നിവ നിലവിലെ സാഹചര്യത്തിലെ വിലയിലും തുടർന്നാൽ പെട്രോൾ ഒരു ലിറ്ററിന് 75 രൂപയ്ക്കും ഡീസൽ ഒരു ലിറ്ററിന് 68 രൂപയ്ക്കും ലഭിക്കുമെന്നാണ് എസ് ബി ഐ പഠനം പറയുന്നത്)