രാഗീത് ആർ ബാലൻ

പതിനൊന്നു മാസങ്ങൾക്ക് മുൻപ് മാതൃഭൂമിയുടെ ചാനലിൽ വേക്കപ്പ് കേരള എന്നൊരു ഷോയിൽ നടി അഭിരാമി തത്സമയം വരുകയുണ്ടായി.അതിൽ അഭിരാമി പറയുന്നത് ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന രാജസേനൻ സംവിധാനം ചെയ്ത ജയറാം നായകനായും അഭിരാമി നായിക ആയും അഭിനയിച്ച സിനിമയോട് ഇന്നത്തെ അഭിരാമിക്ക് യോജിപ്പില്ല എന്നാണ്.1999ൽ ഇറങ്ങിയ ഒരു സിനിമ ആയിരുന്നു ‘ഞങ്ങൾ സന്തുഷ്ടരാണ്’.

സിനിമയിൽ അഭിരാമി അവതരിപ്പിച്ച നായിക കഥാപാത്രം ഗീതു വളരെ മോഡേണും വിദ്യസമ്പന്നയും ആയിരുന്നു.പക്ഷേ, മലയാളം എഴുതാനും വായിക്കാനും അറിയില്ല കുക്കിങ്ങും അറിയില്ല . ഇങ്ങനെയുള്ള അഹങ്കാരിയായ ഭാര്യയെ നിലക്ക് നിർത്തി തന്റെ ചൊല്പടിക്കു കൊണ്ടുവരുവാൻ ഒരു പോലീസ് ഉദ്യോഗസ്ഥനായ ജയറാമിന്റെ സഞ്ജീവൻ എന്ന കഥാപാത്രം നടത്തുന്ന കാട്ടിക്കൂട്ടലുകൾ ആണ്‌ സിനിമ .അതിനായി കഷായം കുടിപ്പിക്കുക തന്റെ സഹപ്രവർത്തകരെ കൂട്ടുപിടിച്ച് കളിയാക്കി പാട്ടുപാടുക സ്‌കൂളിൽ കൊണ്ടുപോയി പിള്ളേരുടെ മുമ്പിലിട്ട് മലയാളം വായിപ്പിക്കാൻ ശ്രമിക്കുക അങ്ങനെയുള്ള കല പരിപാടികൾ

ഇങ്ങനെ ഉള്ള ഒരു സിനിമയിൽ അഭിനയിച്ചതിനു ഇന്നത്തെ അഭിരാമിക്ക് യോജിപ്പില്ല എന്നാണ് അവർ തുറന്നു പറഞ്ഞത്. കാരണം ആയി അവർ പറഞ്ഞത്
“1999 കാലഘട്ടത്തിലൊക്കെ അഹങ്കാരിയായ ഭാര്യയെ നന്നാക്കുവാൻ വേണ്ടി ക്ലൈമാക്സിൽ നായകൻ ചെക്കിട്ടത് ഒരു അടികൊടുക്കും അതോടു കൂടി ഭാര്യ നന്നായി കിട്ടും ശുഭം….ഈ സിനിമയിൽ ഗീതുവിന് കൊമ്പ് കൂടുതൽ ആയതു കൊണ്ട് തല്ലു മാത്രമല്ല, ഇമോഷണൽ അബ്യുസും കഷായം കുടിപ്പിക്കലും പബ്ലിക്കിൽ ashame ചെയ്യേണ്ടിയും വന്നു..ആ കാലഘട്ടത്തിലെ പല സിനിമകളും ഇതുപോലെ ആയിരുന്നു..

കുറച്ചു തന്റെടമുള്ള സ്ത്രീ ആണെങ്കിൽ അവൾ അഹങ്കാരിയാണ് അവളെ അടക്കണം..ജീൻസും ഷർട്ടും ഇട്ടു നടക്കുന്നവൾ ആണെങ്കിൽ അവളെ സാരി ഉടുപ്പിക്കണം എന്നൊരു ലൈൻ ആയിരുന്നു അക്കാലത്തെ സിനിമകൾ..ഇപ്പോൾ അങ്ങനെയുള്ള സിനിമകൾ കാണാറില്ല..

എന്നു പറഞ്ഞാൽ അങ്ങനെ ഉള്ള ആളുകൾ സൊസൈറ്റിയിൽ ഇല്ല എന്നല്ല..ഇപ്പോഴും ഉണ്ട് അങ്ങനെയുള്ള ആളുകൾ..ഇപ്പോൾ ആണെങ്കിൽ ഉയരെ, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ അങ്ങനെയുള്ള സിനിമകൾ ആണ്‌ ഇപ്പോൾ വരുന്നത്..ഇന്നത്തെ അഭിരാമിക്ക് അന്നത്തെ ആ സിനിമയോട് യോജിപ്പില്ല..അങ്ങനത്തെ ഉള്ള സിനിമയിലെ സന്ദേശം അവരവരുടെ ജീവിതത്തിലും വിവാഹത്തിലും ഒന്നും ആരും ഉൾകൊള്ളരുത് എന്നാണ് എനിക്ക് പറയാനുള്ളത്..”

അന്ന് ഞാൻ ആ സിനിമ ചെയ്യുമ്പോൾ എനിക്കൊരു 15,16 വയസ് മാത്രമേ ഉള്ളു..അന്നത്തെ സൊസൈറ്റിയുടെ ഒരു പ്രോഡക്റ്റ് ആയിരുന്നു ഞാൻ.. ഭാര്യയെ ഒരു വേദിയിൽ വെച്ച് അപമാനിച്ചു കഴിഞ്ഞാൽ ചിരിക്കണം എന്നു വിശ്വസിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാനും എന്നാണ് അഭിമുഖത്തിൽ അഭിരാമി പറഞ്ഞത്..

പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ്‌ അഭിരാമിയെ പോലുള്ള ഒരു നായിക വെളുപ്പെടുത്തിയത് .ഇന്നത്തെ കാലഘട്ടത്തിൽ സിനിമ ഒരുപാട് മാറി ഇരിക്കുന്നു .പൊതു ഇടങ്ങളിൽ ആളുകൾ തുറന്ന് ചർച്ച ചെയ്യാൻ പോലും മടിക്കുന്ന വിഷയങ്ങൾ നമ്മുടെ മലയാള സിനിമകൾ സംസാരിക്കുന്നു.ജാതി വിവേചനം, മാരിറ്റൽ റേപ്പ്, പുരുഷാധിപത്യം, ബോഡി ഷെയ്മിങ്, ലൈംഗിക ദാരിദ്ര്യം, കപട സദാചാരം, സ്വവർഗ ലൈംഗികത തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും മലയാള സിനിമ ചർച്ച ചെയ്തുവെന്നത് വളരെ വലിയൊരു കാര്യം ആണ്.

Leave a Reply
You May Also Like

5 സെക്കന്റ് എന്ന ചെറുനേരത്തെ അതിജീവിക്കാൻ പാങ്ങില്ലാത്തവർക്കിടയിൽ 30 സെക്കന്റ് എന്ന ക്ഷമനേരത്തെ ജയിച്ച അനി ഒരു ജീനിയസ് ആണ്

Theju P Thankachan സൊമാറ്റോയും സ്വിഗ്ഗിയുമെല്ലാം കോടിക്കണക്കിന് രൂപ മുടക്കി യൂട്യൂബിലെ അഞ്ചു സെക്കന്റ് നീളമുള്ള…

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ രാജാവംശത്തിനെ കാക്കുന്ന സ്ത്രീ പോരാളികളുടെ കഥ

Vino John 2022/english പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ രാജാവംശത്തിനെ കാക്കുന്ന സ്ത്രീ പോരാളികളുടെ കഥ…

വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു

വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു ഒരു മുഴുനീള കോമഡി ചിത്രമായ കെങ്കേമം ജൂലൈ മാസം…

കാൻ, ഓസ്കർ തുടങ്ങിയ വേദികളിൽ അണിയുന്ന ഗൗണുകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു ?

കാൻ, ഓസ്കർ തുടങ്ങിയ വേദികളിൽ അണിയുന്ന ഗൗണുകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു ? അറിവ് തേടുന്ന…