ആദരാഞ്ജലികൾ വിവേക് സർ, ഒരുപാട് നന്ദി… മനോഹരമായ ഒരുപാട് ക്യാരക്ടറുകൾ ഞങ്ങൾക്ക് നൽകിയതിന്

  50

  Abhishek M

   

  മൂന്നു പതിറ്റാണ്ടുകൾ,ഇരുന്നൂറിലേറെ ചിത്രങ്ങൾ,തമിഴ്പടത്തിലെ അവിഭാജ്യ ഘടകമായിരുന്ന,കോളിവുഡിന്റെ കോമഡികൾ തന്റെ പേരിൽ ബ്രാൻഡ് ചെയ്യപ്പെട്ട നല്ല നാളുകൾ,പടുത്തുയർത്തിയ കരിയറിനെ അലങ്കരിച്ച,കഴിവിനെ തേടിയെത്തിയ പത്മയടക്കമുള്ള പുരസ്കാരങ്ങൾ..സമ്പന്നമായിരുന്നു വിവേകിന്റെ സിനിമാജീവിതം.

  കെബാലചന്ദർ,മണിരത്നം,ശങ്കർ..ഇതിഹാസ സംവിധായകരടക്കം വെച്ചുനീട്ടിയ റോളുകൾ,തമാശകൾപ്പുറം അയാൾക്ക് മറ്റൊരു മുഖമുണ്ടെന്ന് കാണിച്ചുതന്ന വെളൈളപ്പൂക്കളടക്കമുള്ള സിനിമകൾ,പുരസ്കാരങ്ങൾക്ക് അർഹനാക്കിയ ‘റണ്ണി’ലെ മോഹനും,’സാമി’യിലെ വെങ്കട്ടരാമ അയ്യരും….

  അനശ്വരമായ ഒരുപിടി കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനൊരു അവസരം ലഭിക്കുകയാണെങ്കിൽ ‘അലൈപായുതേയി’ലെ സേതുവല്ലാതെ മറ്റൊരു ഓപ്ഷനും മുന്നിൽ വരുന്നേയില്ല.
  സേതു സിനിമയിൽ കടന്നു വരുന്നത് കേവലം നാലോ അഞ്ചോ സീനുകളിൽ മാത്രമാണ്.അതിൽ തന്നെ സേതുവിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നത് വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ്.എന്നിട്ടും സേതുവെങ്ങനെയാണ് വിവേകിന്റെ കരിയർ ബെസ്റ്റുകളിലൊന്നായി മാറുന്നത്?

  May be an image of 6 people, beard, people standing, wrist watch and textവിങ്ങലുണ്ടാക്കാനായി മാത്രം കൊത്തിയുണ്ടാക്കിയ കഥാപാത്രം.സേതുവിന്റെ നിർവചനമിതാണ്.കഥാപാത്രം ആവശ്യപ്പെടുന്നതിനേക്കാൾ സമർപ്പിച്ച് വിവേക് തകർത്തഭിനയിച്ചതോടെ സേതു എല്ലാക്കാലത്തും ഓർമിക്കപ്പെടുന്നൊരാളായി വാഴ്ത്തപ്പെട്ടു.
  പുഞ്ചിരി മാത്രമാണയാളുടെ കൈമുതൽ. അനുഭാവപൂർവ്വം ഒരിക്കൽ പോലും പെരുമാറാത്ത,തന്റെ വിക്കിനെ ക്രൂരമായി പരിഹസിക്കുന്ന ശക്തിയോട് ഒരിക്കൽ പോലും മുഖം കറുപ്പിക്കാത്ത സേതു.അയാൾക്ക് പൂർണത ലഭിക്കുന്നത്,ഉള്ളിലെവിടെയൊക്കെയോ ചിതറിക്കിടന്ന വിചാരങ്ങളെയും വികാരങ്ങളെയും സംയോജിപ്പിച്ച്,ഒപ്പിയെടുക്കുന്നത് പെണ്ണ്കാണൽ രംഗത്തിലാണ്.സന്തോഷത്തിൽ നിന്ന്, തന്റേതെന്ന് കരുതിയ പെൺകുട്ടി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിങ്ങലിലേക്കും അവിടന്ന് അവൾ മറ്റൊരാളുമായി വിവാഹം ചെയ്തതാണെന്നറിയുമ്പോഴുണ്ടാക്കുന്ന അമ്പരപ്പിലേക്കും എത്ര അനായാസമായാണ് ഗിയർ ഷിഫ്റ്റ് ചെയ്യുന്നത്!


  1)പൂർണിയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷവാനായി,കളിതമാശകൾ പറഞ്ഞ്,പൂർണിയുടെ വിവാഹാനന്തരം തന്റെയും ശക്തിയുടെയും വിവാഹക്കാര്യം ചർച്ച ചെയ്യാമെന്ന് പ്രതീക്ഷിക്കുന്ന സേതു.വേണ്ടപ്പെട്ട കുടുംബക്കാരനായി, മാമനരികിലാണ് അയാൾ ഇരിക്കുന്നത്.

  2) “അവങ്കൾക്ക് തെരിയുമാ സ്വന്തത്തിൽ നാൻ ഒരു മാപ്പിള ഇരിക്കേംന്ന്”.
  “അവര് എന്നോട് അധികം പഠിച്ചവര്…അമേരിക്കാവില് ഇരിക്കാര്…എന്നാലെ ശക്തിക്ക് അമേരിക്ക മാപ്പ് താൻ വാങ്കി കൊടുക്ക മുടിക്കും”
  വിങ്ങിയും,വിക്കിയും,നൊമ്പരപ്പെട്ടും അയാളിത് പറഞ്ഞൊപ്പിക്കുമ്പോൾ,ശക്തിയെ തന്നാലാവും വിധം സാഹചര്യം ബോധ്യപ്പെടുത്തി കതകടയ്ക്കുമ്പോൾ കണ്ടിരിക്കുന്നവന്റെയും കണ്ഠമിടറും,ഉള്ളു നീറും.

  3)ശക്തി സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി തിരിച്ചു വരുമ്പോൾ സേതു ആദ്യമിരുന്ന ഇരിപ്പിടത്തിൽ ഏറെയകന്ന് മാറി,ഒന്നും കണ്ടു നിൽക്കാനാവാതെ,അവർക്കിടയിലെ പൊട്ടിച്ചിരികൾ പോലും താങ്ങാനാവാതെ ഒരു സ്ക്രീനിന് പിന്നിൽ ഒളിച്ചു നിൽക്കുകയാണ്..ശക്തി രജിസ്റ്റർ മാരേജ് കഴിഞ്ഞുവെന്നറിയിക്കുന്നതോടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അമ്പരന്ന് നിൽക്കാനേ അയാൾക്ക് കഴിയുന്നുള്ളൂ.

  വികാരങ്ങൾ മാറിമറിയുന്നതോടൊപ്പം അതിനൊത്ത് തന്റെ ശരീര ഭാഷയും ചെയ്ഞ്ച് ചെയ്യുന്ന ഈ രംഗം എപ്പോൾ കണ്ടാലുമോർക്കും ! ഇയാളിതെന്തൊരു നടനാണ് !കാലങ്ങൾക്ക് ശേഷം ഒരു വേദിയിൽ,മഹാന്മാരായ സംവിധായകരെ മുന്നിലിരുത്തി അവരോടൊപ്പമുള്ള തന്റെ ഓർമകളും അനുഭവങ്ങളും അയവിറക്കുന്ന കൂട്ടത്തിൽ വിവേക് പറയുകയുണ്ടായി.

  “മണിരത്‌നം സാർക്കിട്ടെ നാൻ വന്ത് അലൈപായുതേ പടത്തിൽ നടിച്ചേ.അപ്പോ അവര് സൊന്നാര്…’Actually Vivek,I think I have wasted you.Because I thought of using better..I think have wasted you'(മണിരത്നത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ).അത് സൊല്ലത്ക്ക് യെവളോം പെരിയ പെരുന്തൻമൈ വേണ്ടും!pride of India,ഇന്ത്യാവിൻ പെരുമൈ മണിരത്‌നം സാർ…” (https://youtu.be/E7GnAWy1I9U)

  മണിരത്നമെന്ന ലെജന്റ് അയാൾ നിർമിച്ചെടുത്ത കഥാപാത്രത്തെ കാലത്തെയതിജീവിക്കുന്ന ഒന്നായി മാറ്റിയ നടനെ സെറ്റിൽ വെച്ച് അടയാളപ്പെടുത്തിയത് ഇപ്രകാരമാണ്.വിവേക് എന്ന നടന് ആ ഒരു കമന്റ് എത്ര മാത്രം പ്രചോദനമായിരുന്നുവെന്ന് ആ ഓർത്തെടുക്കലിൽ നിന്ന് വ്യക്തം.അലൈപായുതേക്കൊപ്പം സേതുവും ജനമനസ്സിലിടം നേടിയതിന്റെ ഇരുപത്തൊന്നാം വാർഷികമായിരുന്നു ഏപ്രിൽ 14.തൊട്ടുപിന്നാലെയാണ് അയാൾ നമ്മെയെല്ലാം വിട്ടുപോകുന്നത്,ഇനിയൊരിക്കലും സേതുവാകാൻ അയാളില്ല എന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന വസ്തുതയായി നിലനിൽക്കുന്നു…ആദരാഞ്ജലികൾ വിവേക്.


  വിഷ്ണു ഷാജി

  തമിഴ് സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ കാണുന്ന മുഖമാണ് . വിജയ് ക്ക് ഒപ്പവും മാധവനു ഒപ്പവും അർജുൻ സർജക്ക് ഒപ്പവും പിന്നെ പേരറിയാത്ത കുറെ നടന്മാർക്ക് ഒക്കെ ഒപ്പം ഒരുപാട് കണ്ടു പണ്ടേ പരിചയമായിരുന്ന ആൾ കുട്ടിക്കാലത്ത് കുറെ കോമഡി കണ്ടു ചിരിച്ചു എങ്കിലും ഡിഗ്രി യും കഴിഞ്ഞു കുറെ നാൾ വീട്ടിൽ ചുമ്മ ഇരുന്ന സമയം, മൊബൈൽ ഫോണ് ഒന്നും കയ്യിൽ ഇല്ലായിരുന്ന കൊണ്ട് തമിഴ് ചാനൽ ആയ സിരി പൊലി ആയിരുന്നു ദിവസവും സമയം കളയാനുള്ള മാർഗം.

  May be an image of 1 person and beardഏതാണ്ട് രാവിലെ എണീറ്റ് കാപ്പിയും കുടിച്ച് ടിവിക് മുന്നിൽ കേറി ഉച്ച വരെ കണ്ടോണ്ടിരിക്കും ഉച്ച കഴിഞ്ഞു കളിക്കാൻ പോകുന്ന വരെയും. ആ സമയം ആണ് ഏതാണ്ട് തമിഴ് സിനിമയിലെ പഴയതും പുതിയതും ഒക്കെ ആയി ഒരുപാട് കോമഡി സീനുകൾ കാണുന്നത്. അപ്പോഴാണ് വിവേക് നെ കൂടുതൽ ഇഷ്ടമായി തുടങ്ങുന്നത് കാരണം അയാളുടെ കോമഡി സീനുകളിൽ ചുമ്മ തമാശ മാത്രം അല്ലാതെ ചെറിയ ഡയലോഗ് കളും ആക്ഷനുകളും മാനറിസങളും ഒക്കെ കൊണ്ട് സോഷ്യൽ മെസ്സേജുകൾ ആളുകളിലേക്ക് എത്തിക്കാൻ അയാൾ ശ്രമിച്ചിട്ടുണ്ട്. (മലയാളി സ്ത്രീകളുടെ ഓമനകുട്ടി വിളി മറന്നിട്ടല്ല എന്നാലും ഭൂരിഭാഗം അയാൾ ചെയ്തവ സോഷ്യൽ മെസ്സേജുകൾ ഉള്ളവ ആയിരുന്നു)

  കാതൽ സടുഗുടു എന്ന ചിത്രത്തിൽ തമിഴ് ഗ്രാമങ്ങളിൽ നിലന്നിനുവന്നിരുന്ന ,ഇപ്പോഴും നടക്കുന്ന എല്ലാ അനാചാരങ്ങളെയും ആചാരങ്ങളെയും ഒരേ പോലെ എയർ ൽ കേറ്റി വിമർശിക്കുന്നുണ്ട് അതിലെ ഓരോ വിവേക് കോമഡി സീനുകൾ കഴിയുമ്പോഴും പറവൈ മുനിയമ്മ യുടെ ആ സിംഗം പോലെ നടന്നു വരും ചെല്ല പേരാണ്ടി എന്ന പാട്ടും അതിലെ വിവേക്‌ ന്റെ സ്റ്റൈലും ഒക്കെ ആര് മറക്കാൻ ആണ് .

  പിന്നെ ഏറ്റവും ഇഷ്ടമായ ഒന്നാണ് മാധവൻ നായകനായ റൺ എന്ന സിനിമയിലെ സീനുകൾ. തന്റെ കൂട്ടുകാരനെ കാണാൻ ആദ്യമായ് ചെന്നൈ ൽ എത്തുന്ന വിവേക് ന്റെ കഥാപാത്രം ചെന്നൈ നഗരത്തിൽ നേരിടുന്ന കാര്യങ്ങൾ ഓരോന്നും പോക്കറ്റടി, തട്ടിപ്പ്, നഗരങ്ങളിലെ മലിനീകരണംമുതൽ ആൾ ദൈവങ്ങളെ വരെ വിമർശിക്കുന്ന സീനികൾ ആയിരുന്നു.

  വിക്രം നായകനായ സാമി സിനിമയിലെ വിവേക് ന്റെ അയ്യർ കഥാപാത്രം ആ സമൂഹത്തിൽ നടക്കുന്ന ജാതീയമായ വേർതിരിവുകളും വിവേചനങ്ങളും ഒക്കെ തച്ചുടക്കുന്ന രീതിയിൽ ഉള്ളവ ആയിരുന്നു . അവയെല്ലാം വേറെ ജാതി ട എന്നു പറയുന്ന ഒരാൾക്ക് വിവേക് പറയുന്ന മറുപടി ഡയലോഗ് ഇന്നും പ്രധാന്യമുള്ളവയാണ്.

  ഏറ്റവും ഇഷ്ടമുള്ള 3 സിനിമകളിലെ സീനുകൾ ആണ് ഇവ ,
  ഇതൊന്നും കൂടാതെ ഒരുപാട് സിനിമകൾ ഉണ്ട് വിജയ് നായകനായ തിരുമല യിലെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ നടക്കുന്ന ക്യാരക്ടർ , ധൂൾ ലെ റീമ സെൻ നു പുറകെ പ്രേമിച്ചു നടക്കുന്ന ക്യാരക്ടർ അങ്ങനെ അങ്ങനെ പേരറിയാത്ത ഒരുപാട് സിനിമകളിലെ ഒരുപാട് ഫേമസ് സീനുകൾ കീറിയ കോട്ട് ഇട്ട് നടക്കുന്ന ക്യാരക്ടർ , ബസ് പിടിക്കാൻ ഓടയിലൂടെ ഡെയ്‌ലി വരുന്ന കണ്ട് അവിടെ ആരോ ചായക്കട തുടങ്ങി ന്ന് പറയുന്ന ക്യാരക്ടർ പഠിക്കാത്തവൻ ലെ അസാൾട്ട് ആറുമുഖം , ബോയ്സ് ലെ മംഗളം സർ മീശയെ മുറക്ക് സിനിമയിലെ അച്ഛൻ കഥാപാത്രം പറയുന്ന തോറ്റാലും ജയിച്ചാലും മീശയെ മുറക്ക്.. ഇതൊക്കെ എങ്ങനെ മറക്കാനാണ്.

  ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൂടെ ഓഫിസിൽ ഉച്ചക്ക് ഫുഡ് കഴിക്കുമ്പോൾ ഒക്കെ യൂട്യൂബിൽ കണ്ടുകൊണ്ടിരുന്നതാണ് വിവേക് കോമഡി സീനുകൾ . ഇന്നലെ ന്യൂസ് ചാനലുകളിൽ ഒക്കെ അദ്ദേഹം ഹൃദയാഘാതം മൂലം ആശുപത്രിയിൽ അറ്റൻഡ് ആയി എന്ന വാർത്ത കണ്ടപ്പോൾ മുതൽ ഒരു പേടി ആയിരുന്നു ഒന്നും സംഭവികരുതെന്ന് എന്നാൽ രാവിലെ എണീറ്റ് വന്നപ്പോ തന്നെ ഫേസ്ബുക്ക് ഓപ്പൺ ആയപ്പോ കണ്ടത് ആ വാർത്ത തന്നെ ആയിരുന്നു. ആദരാഞ്ജലികൾ വിവേക് സർ .ഒരുപാട് നന്ദി മനോഹരമായ ഒരുപാട് ക്യാരക്ടറുകൾ ഞങ്ങൾക്ക് വേണ്ടി നൽകിയതിന്.